
ഒരു മണിക്കൂര്‍ പ്രത്യേക മുഹൂര്‍ത്ത വ്യാപാരത്തിനായി ഒക്ടോബര്‍ 24 വൈകുന്നേരം വിപണി തുറക്കും
മുംബൈ: ഒക്ടോബര്‍ 21 ന് വിപണി മിതമായ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 100 പോയിന്റിലധികം ഉയര്‍ന്ന് 59,307 എന്ന നിലയിലും നിഫ്റ്റി 12 പോയിന്റ് ഉയര്‍ന്ന് 17,576 എന്ന നിലയിലും ക്ലോസ് ചെയ്യുകയായിരുന്നു. ദിവസത്തെ ഉയര്‍ന്ന തലമായ 17,670 ശ്രദ്ധിക്കേണ്ട നിര്‍ണ്ണായക ലെവലായിരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
17,500-17,400 ലായിരിക്കും പിന്തുണ ലഭ്യമാവുക. നിഫ്റ്റി പ്രതിദിന ചാര്‍ട്ടില്‍ ബോളിംഗര്‍ ബാന്‍ഡിന് സമീപം രൂപം കൊണ്ട സ്പിന്നിംഗ് ടോപ്പ് കാന്‍ഡില്‍ അസ്ഥിരതയെ കുറിക്കുന്നതായി ജിഇപിഎല്‍ ക്യാപിറ്റലിന്റെ ടെക്‌നിക്കല്‍ റിസര്‍ച്ച് അസോസിയേറ്റ് ഓംകാര്‍ പാട്ടീല്‍ പറഞ്ഞു.
ചാര്‍ട്ട് പാറ്റേണും ഇന്‍ഡിക്കേറ്റര്‍ സെറ്റപ്പ് സിഗ്‌നലും അനുസരിച്ച് നിഫ്റ്റി 17,770 ലേക്കും പിന്നീട് 17919 ലേയ്ക്കും നീങ്ങും.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,532-17,497 & 17,440
റെസിസ്റ്റന്‍സ്: 17,646 -17,681 മിറ 17,738
നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 40,465- 40,306 – 40,047
റെസിസ്റ്റന്‍സ്: 40,982 – 41,142 – 41,401
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
പിഎഫ്‌സി
എച്ച്ഡിഎഫ്‌സി
ഭാരതി എയര്‍ടെല്‍
എല്‍ടി
ഐസിഐസിഐ ബാങ്ക്
ഗോദ്‌റേജ് കണ്‍സ്യൂമര്‍
ഇന്‍ഫോസിസ്
ഡിവിസ് ലാബ്‌സ്
ബ്രിട്ടാനിയ
പിഐ ഇന്‍ഡസ്ട്രീസ്
പ്രധാന ഇടപാടുകള്‍
സിഎസ്ബി ബാങ്ക്: എസ്ബിഐ മ്യൂച്വല്‍ഫണ്ട് 31.01 ലക്ഷം ഓഹരികള്‍ 233 രൂപ നിരക്കില്‍ ഏറ്റെടുത്തു. പ്ലൂട്ടസ് വെല്‍ത്ത് മാനേജ്‌മെന്റ് 32 ലക്ഷം ഓഹരികള്‍ 233.01 രൂപ നിരക്കില്‍ വില്‍പന നടത്തി.
ഫാന്റം ഡിജിറ്റല്‍ ഇഫക്ട്‌സ്: രാഷ്മി സോമാനി 10200 ഓഹരികള്‍ 300.35 രൂപ നിരക്കില്‍ വാങ്ങി. സൂര്യനാരായണ രാജു വെഗസ്‌ന 72000 ഓഹരികല്‍ 303.29 നിരക്കിലും 60000 ഓഹരികള്‍ 312.33 രൂപ നിരക്കിലും വാങ്ങി. വിനോദ് സോമാനി 85200 ഓഹരികള്‍ 300 രൂപ നിരക്കില്‍ വാങ്ങി. ജെയ്ന്‍ സഞ്ചയ് പോപത്‌ലാല്‍ 64800 ഓഹരികള്‍ 301.11 രൂപ നിരക്കില്‍ വാങ്ങി. മണിവൈസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് 63600 ഓഹരികള്‍ 300.85 രൂപ നിരക്കില്‍ വില്‍പന നടത്തി. ആല്‍ഫ ആല്‍ട്ടര്‍നേറ്റീവ്‌സ് എംസാര്‍ എല്‍എല്‍പി 62400 ഓഹരികള്‍ 300 രൂപ നിരക്കില്‍ വില്‍പന നടത്തി. എച്ച്ഡിഎഫ്‌സി ബാങ്ക് 63600 ഓഹരികള്‍ 300 രൂപ നിരക്കില്‍ വില്‍പന നടത്തി. നെക്സ്റ്റ് ഓര്‍ബിറ്റ് വെഞ്ച്വേഴ്‌സ് ഫണ്ട് 58800 ഓഹരികള്‍ 301.84 രൂപ നിരക്കില്‍ വില്‍പന നടത്തി. എസ്എസ് കോര്‍പറേറ്റ് സെക്യൂരിറ്റീസ് ലിമിറ്റഡ് 153600 ഓഹരികല്‍ 300 രൂപ നിരക്കില്‍ വില്‍പന നടത്തി.
ബെസ്റ്റ് അഗ്രോലൈഫ് ലിമിറ്റഡ്: രവി ക്രോപ് സയന്‍സ് 200000 ഓഹരികള്‍ 1518.91 രൂപ നിരക്കില്‍ വാങ്ങി. സിദ്ധിവിനായക കെംമെച്ച് പ്രൈവറ്റ് ലിമിറ്റഡ് 12800 ഓഹരികള്‍ 1537.35 രൂപ നിരക്കില്‍ വാങ്ങി. രവി ക്രോപ് സയന്‍സ്205000 ഓഹരികള്‍ 1455.67 രൂപ നിരക്കില്‍ വില്‍പന നടത്തി. രാജ്കുമാര്‍397066 ഓഹരികള്‍ 1465.21 രൂപ നിരക്കില്‍ വില്‍പന നടത്തി.