
മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍, വെള്ളിയാഴ്ച നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 123 പോയിന്റ് താഴ്ന്ന് 60683 ലെവലിലും നിഫ്റ്റി 37 പോയിന്റ് താഴ്ന്ന് 17856 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാം സെഷനിലും 17,800ല്‍ പിന്തുണ നിലനിര്‍ത്താന്‍ നിഫ്റ്റിയ്ക്കായി, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ്, നാഗരാജ് ഷെട്ടി നിരീക്ഷിക്കുന്നു.
നിര്‍ണ്ണായക 18,000 ആയിരിക്കും അടുത്ത റെസിസ്റ്റന്‍സ്. തുടര്‍ന്ന് 18200 ലെവല്‍ ലക്ഷ്യം വയ്ക്കും. അനിശ്ചിതത്വ സൂചിക (വിഐഎക്‌സ്) 2.26 ശതമാനം കുറഞ്ഞ് 12.75 ലെത്തിയിട്ടുണ്ട്.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,816 -17,798- 17,769.
റെസിസ്റ്റന്‍സ്: 17,874-17,892-17,921.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 41,457 -41,397-41,300.
റെസിസ്റ്റന്‍സ്: 41,651,- 41,711-41,808.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
പവര്‍ഗ്രിഡ്
മക്‌ഡോവല്‍
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
എസ്ബിഐ ലൈഫ്
ഹാവല്‍സ്
ഇന്‍ഫോസിസ്
അള്‍ട്രാസിമന്റ് കമ്പനി
ഗോദ്‌റേജേ കണ്‍സ്യൂമര്‍
എച്ച്ഡിഎഫ്‌സി
എന്‍ടിപിസി
പ്രധാന ബള്‍ക്ക് ഡീലുകള്‍
വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ്: ആലിബാബ് സിംഗപ്പൂര്‍ ഇ-കൊമേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് 2.14 കോടി ഇക്വിറ്റി ഓഹരികള്‍ വിറ്റ് കമ്പനിയില്‍ നിന്ന് പുറത്തുകടന്നു. ഓഹരിയൊന്നിന് ശരാശരി 642.74 രൂപ നിരക്കിലായിരുന്നു ഇടപാട്. മോര്‍ഗന്‍ സ്റ്റാന്‍ലി ഏഷ്യ 5423087 ഓഹരികള്‍ 640 രൂപ നിരക്കില്‍ വാങ്ങി. അവര്‍ 5238878 ഓഹരികള്‍ 667.66 രൂപ നിരക്കില്‍ വില്‍പന നടത്തി.
ബ്രൈറ്റ് സോളാര്‍ ലിമിറ്റഡ്: സുരഭി അഗര്‍വാള്‍ ഗൂപ്ത 120000 ഓഹരികള്‍ 7.21 രൂപ നിരക്കില്‍ വില്‍പന നടത്തി.
ഡെസ്റ്റിനി ലോജിസ്റ്റിക്‌സ് ലിമിറ്റഡ്: അഡ്‌കോണ്‍ കാപിറ്റല്‍ സര്‍വീസസ് 78000 ഓഹരികള്‍ 13.95 രൂപ നിരക്കില്‍ വില്‍പന നടത്തി.
മോള്‍ഡ് ടെക്ക് ടെക്‌നോളജീസ്: റോഷന്‍ ഹെഗ്‌ഡെ 234460 ഓഹരികള്‍ 233.51 രൂപ നിരക്കില്‍ വാങ്ങി.
വാരീ ടെക്‌നോളജീസ്: പങ്കജ് എ കര്‍നാവത് 60900 ഓഹരികള്‍ 153.42 രൂപ നിരക്കില്‍ വില്‍പന നടത്തി.






