
ന്യൂഡല്‍ഹി: ഫെഡ് റിസര്‍വ് നിരക്ക് വര്‍ധനയ്ക്ക് മുന്നോടിയായി, തിങ്കളാഴ്ച ബെഞ്ച്മാര്‍ക്ക് സൂചികകള്‍ അര ശതമാനം ഉയര്‍ന്നു. മൂന്ന് ശതമാനം നഷ്ടപ്പെടുത്തിയ ശേഷമുള്ള തിരിച്ചുവരവ്. 300 പോയിന്റ് റാലിയുമായി സെന്‍സെക്‌സ് 59,141 ലും 92 പോയിന്റ് കയറിയ നിഫ്റ്റി 17,622 ലും ക്ലോസ് ചെയ്യുകയായിരുന്നു.
“പ്രതിദിന ചാര്‍ട്ടില്‍ താഴെ ചെറിയ സ്റ്റിക്കോടെ രൂപപ്പെട്ട കാന്‍ഡില്‍ നേരിയ കുതിപ്പിനെ കുറിക്കുന്നു”, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ നാഗരാജ് ഷെട്ടി പറയുന്നു. 17750-17860-18,050 ല്‍ നിഫ്റ്റി പ്രതിരോധം തീര്‍ക്കുമ്പോള്‍ 17,100-17,000 ആയിരിക്കും പിന്തുണ.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,479-17,335
റെസിസ്റ്റന്‍സ്: 17,716 – 17,810
നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 40,548-40,192
റെസിസ്റ്റന്‍സ്: 41,222-41,540
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എല്‍ടി
പവര്‍ഗ്രിഡ്
ഐടിസി
ഗോദറേജ് കണ്‍സ്യൂമര്‍
ഭാരതി എയര്‍ടെല്‍
എച്ച്ഡിഎഫ്‌സി ബാങ്ക്
ഐസിഐസിഐ ബാങ്ക്
എന്‍ടിപിസി
പിഎഫ്‌സി
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
പ്രധാന ഇടപാടുകള്‍
അഡ്വാന്‍സ്ഡ് എന്‍സൈം ടെക്‌നോളജീസ്: നളന്ദ ഇന്ത്യ ഇക്വിറ്റി ഫണ്ട് 29,11,630 ഇക്വിറ്റി ഷെയറുകള്‍ (2.6 ശതമാനം) 270.03 രൂപ നിരക്കില്‍ സ്വന്തമാക്കി. അഡ്വാന്‍സ്ഡ് വൈറ്റല്‍ എന്‍സൈംസ് 25,73,500 ഓഹരികള്‍ (2.3 ശതമാനം) 270.04 രൂപ നിരക്കില്‍ വിറ്റു.
കൃഷ്ണ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്: ഇന്‍വെസ്റ്റര്‍ ജനറല്‍ അറ്റ്‌ലാന്റിക് സിംഗപ്പൂര്‍ 12.1 ലക്ഷം ഓഹരികള്‍ (1.5 ശതമാനം) 1,250 രൂപ നിരക്കില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന് വിറ്റു.
വിമാര്‍ട്ട് റീട്ടെയില്‍: അമാന്‍സ ഹോള്‍ഡിംഗ്‌സ് െ്രെപവറ്റ് ലിമിറ്റഡ് 2,88,299 ഇക്വിറ്റി ഓഹരികള്‍ 2,914.99 രൂപ നിരക്കില്‍ ഏറ്റെടുത്തു. പ്ലൂട്ടസ് വെല്‍ത്ത് മാനേജ്‌മെന്റ് എല്‍എല്‍പി 3.03 ലക്ഷം ഓഹരികള്‍ ,915.04 രൂപ നിരക്കില്‍ വില്‍പന നടത്തി.






