
കൊച്ചി: കരടികള്‍ ദലാല്‍ സ്ട്രീറ്റിനെ നിയന്ത്രിച്ച ആഴ്ചയാണ് കടന്നുപോയത്. ഫെഡ് റിസര്‍വിന്റെ ആസന്നമായ നിരക്ക് വര്‍ധന ബെഞ്ച്മാര്‍ക്ക് സൂചികകളെ 2 ശതമാനം താഴ്ത്തുകയായിരുന്നു. 1100 പോയിന്റ് തകര്‍ച്ചയില്‍ സെന്‍സെക്‌സ് 58,841 ലേയ്ക്കും 350 പോയിന്റ് നഷ്ടപ്പെടുത്തി നിഫ്റ്റി50 17,531 ലേയ്ക്കും വീണു.
മൊമന്റം ഇന്റിക്കേറ്ററായ ആര്‍എസ്‌ഐ (ആപേക്ഷിക ശക്തി സൂചിക) 60 മാര്‍ക്കിന് താഴെയായത് ശക്തിക്ഷയം പ്രകടമാക്കുന്നു, ജിഇപിഎല്‍ കാപിറ്റലിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് എവിപി വിദ്‌ന്യാന്‍ സാവന്ത് പറഞ്ഞു.
അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ നിഫ്റ്റി 17,861(ഗാപ്പ് റെസിസ്റ്റന്‍സ്) -18,000 (കീ റെസിസ്റ്റന്‍സ്) ല്‍ ഉടനടി പ്രതിരോധം തീര്‍ക്കും. 17,480 (മള്‍ട്ടിപ്പിള്‍ ടച്ച് പോയിന്റുകള്‍) -17,380ലും (ഗ്യാപ്പ് സപ്പോര്‍ട്ട്) ലായിരിക്കും പിന്തുണ.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,412- 17,293
റെസിസ്റ്റന്‍സ്: 17,735 -17,939
നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 40,465-40,153
റെസിസ്റ്റന്‍സ്: 41,125 – 41,474
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ക്രോപ്റ്റണ്‍
യുബിഎല്‍
പവര്‍ഗ്രിഡ്
ഭാരതി എയര്‍ടെല്‍
എല്‍ടി
നെസ്ലെ ഇന്ത്യ
എച്ച്ഡിഎഫ്‌സി ബാങ്ക്
എച്ച്ഡിഎഫ്‌സി ലൈഫ്
ഐസിഐസിഐ ബാങ്ക്
ഐടിസി
പ്രധാന ഇടപാടുകള്‍
ആപ്ടസ് വ്യാലു ഹൗസിംഗ് ഫിനാന്‍സ്, അസാഹി ഇന്ത്യ ഗ്ലാസ്, ലെമണ്‍ ട്രീ ഹോട്ടല്‍സ്, മതര്‍സണ്‍ സുമി വയറിംഗ് ഇന്ത്യ: സിംഗപ്പൂര്‍ ആസ്ഥാനമായ ഇന്‍വെസ്റ്റമെന്റ് കമ്പനി ഇന്റഗ്രേറ്റഡ് കോര്‍ സ്ട്രാറ്റജീസ് ഏഷ്യ, ആപ്ടസ് വ്യാലു ഹൗസിംഗ് ഫിനാന്‍സിന്റെ 26,52,173 ഇക്വിറ്റി ഓഹരികള്‍ 326 രൂപ നിരക്കില്‍ വില്‍പന നടത്തി. മാത്രമല്ല അസാഹി ഇന്ത്യ ഗ്ലാസിലെ 15,80,220 ഓഹരികളും അവര്‍ 603.61 രൂപ നിരക്കില്‍ ഓഫ് ലോഡ് ചെയ്തു. ലെമണ്‍ ട്രീ ഹോട്ടല്‍സിലെ 52,28,379 ഓഹരികളാണ് ആപ്ടസ് 81.74 രൂപ നിരക്കില്‍ വിറ്റത്. 86.54 രൂപയ്ക്കായിരുന്നു മതര്‍സണ്‍ സുമിയിലെ 1,67,94,202 ഓഹരികളുടെ വില്‍പന.
ദീപക് ഫെര്‍ട്ടിലൈസേഴ്‌സ്: യുഎസ് ആസ്ഥാനമായ ദി വാന്‍ഗാര്‍ഡ് ഗ്രൂപ്പ് ഇന്‍ക് വാന്‍ഗാര്‍ഡ് എമര്‍ജിംഗ് മാര്‍ക്കറ്റ് സ്‌റ്റോക്ക് ഇന്‍ഡക്‌സ് ഫണ്ട് 6,88,921 ഓഹരികള്‍ 890.23 രൂപ നിരക്കില്‍ വാങ്ങി. സിംഗപ്പൂര്‍ ആസ്ഥാനമായ, ഇന്റഗ്രേറ്റഡ് കോര്‍ സ്ട്രാറ്റജീസ് (ഏഷ്യ) െ്രെപവറ്റ് ലിമിറ്റഡ് കമ്പനിയിലെ 7,53,298 ഇക്വിറ്റി ഷെയറുകള്‍ 887.69 രൂപ നിരക്കില്‍ വിറ്റു.
എല്‍ജി എക്യുപ്‌മെന്റ്‌സ് : യുഎസ് ആസ്ഥാനമായ നിക്ഷേപ ഉപദേശക സ്ഥാപനം ദി വാന്‍ഗാര്‍ഡ് ഗ്രൂപ്പ് ഇന്‍ക് വാന്‍ഗാര്‍ഡ് ടോട്ടല്‍ ഇന്റര്‍നാഷണല്‍ സ്‌റ്റോക്ക് ഇന്‍ഡക്‌സ് ഫണ്ട് 27,29,411 ഇക്വിറ്റി ഷെയറുകള്‍ വാങ്ങി. വാന്‍ഗാര്‍ഡ് എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് സ്‌റ്റോക്ക് ഇന്‍ഡക്‌സ് ഫണ്ട് എ സീരീസ് വി ഐ ഇ ഐ എഫ് 28,09,639 ഓഹരികള്‍ 89.2 രൂപ നിരക്കില്‍ സ്വന്തമാക്കി. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി, ഇന്റഗ്രേറ്റഡ് കോര്‍ സ്ട്രാറ്റജീസ് (ഏഷ്യ) പ്രൈവറ്റ് ലിമിറ്റഡ് 27,57,923 ഓഹരികള്‍ 490.64 രൂപ നിരക്കില്‍ ഓഫ്‌ലോഡ് ചെയ്തു.
ജിഎച്ച്‌സിഎല്‍: എസ് ആസ്ഥാനമായ ദി വാന്‍ഗാര്‍ഡ് ഗ്രൂപ്പ് ഇന്‍ക് വാന്‍ഗാര്‍ഡ് എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് സ്‌റ്റോക്ക് ഇന്‍ഡക്‌സ് ഫണ്ട് 5,61,350 ഓഹരികള്‍ സ്വന്തമാക്കി. വാന്‍ഗാര്‍ഡ് ടോട്ടല്‍ ഇന്റര്‍നാഷണല്‍ സ്‌റ്റോക്ക് ഇന്‍ഡക്‌സ് ഫണ്ട് 5,77,494 ഓഹരികള്‍ വാങ്ങി. ഇടപാട് 671.12 രൂപ നിരക്കില്‍. സിംഗപ്പൂര്‍ ആസ്ഥാനമായ ഇന്റഗ്രേറ്റഡ് കോര്‍ സ്ട്രാറ്റജീസ് (ഏഷ്യ)പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ 6,67,116 ഓഹരികള്‍ വിറ്റു. ഇടപാട് 667.67 രൂപ നിരക്കില്‍.






