
മുംബൈ: യുഎസ് തൊഴില്‍ ഡാറ്റയിലെ 3.5 ശതമാനത്തിന്റെ കുറവ്, പ്രതീക്ഷകള്‍ക്ക് അനുസൃതമായതിനാല്‍ ഒക്ടോബര്‍ 7 ന് വിപണി പിന്‍വലിഞ്ഞു. രണ്ട് ദിവസത്തെ റാലിയ്ക്ക് ഭംഗം വരുത്തി നിഫ്റ്റി 17 പോയിന്റ് നഷ്ടത്തില്‍ 17,315 ലെവലിലും സെന്‍സെക്‌സ് 31 പോയിന്റ് 58,191 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. തൊഴില്‍ ഡാറ്റ, കര്‍ശന നയങ്ങള്‍ക്ക് ഫെഡ് റിസര്‍വിനെ പ്രേരിപ്പിച്ചേയ്ക്കും.
നിഫ്റ്റിയില്‍ കണ്‍സോളിഡേഷന്‍ തുടരുമെന്നാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ നാഗരാജ് ഷെട്ടിയുടെ അഭിപ്രായം. 17,000 ലായിരിക്കും പിന്തുണ ലഭ്യമാവുക. 17450-17,500 ന് മുകളിലുള്ള ക്ലോസിംഗിന് മാത്രമേ അപ്‌സൈഡ് ട്രെന്റ് സൃഷ്ടിക്കാനാകൂ.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,242 -17,169
റെസിസ്റ്റന്‍സ്: 17,362 – 17,410
നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 38,912- 38,646
റെസിസ്റ്റന്‍സ്: 39,340- 39,501
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ആല്‍ക്കെം
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
സൈജിന്‍
എച്ച്ഡിഎഫ്‌സി ബാങ്ക്
കോറമാന്‍ഡല്‍
ഐസിഐസിഐ ബാങ്ക്
മഹീന്ദ്ര ആന്റ് മഹീന്ദ്ര
കമ്മിന്‍സ് ഇന്ത്യ
ബ്രിട്ടാനിയ
ഡാബര്‍
പ്രധാന ഇടപാടുകള്‍
ഗ്രാവിറ്റ ഇന്ത്യ- അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി കമ്പനിയിലെ 5,56,493 ഓഹരികള്‍ 332 രൂപ നിരക്കില്‍ വാങ്ങി. അതേസമയം നിക്ഷേപകനായ അതുല്‍ കുച്ചല്‍ മുഴുവന്‍ ഓഹരികളും വില്‍പ്പന നടത്തി കമ്പനിയില്‍ നിന്നും പുറത്തുകടന്നു.