
കൊച്ചി:രണ്ട് ദിവസത്തെ നഷ്ടത്തിനുശേഷം വെള്ളിയാഴ്ച വിപണി തിരിച്ചുകയറി. സെന്‍സെക്‌സ് 114 പോയിന്റ് ഉയര്‍ന്ന് 60,950 ലെവലിലും നിഫ്റ്റി 65 പോയിന്റ് ഉയര്‍ന്ന് 18,117 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ബുള്ളിഷ് കാന്‍ഡില്‍ രൂപപ്പെട്ടു.
ഏകീകരണത്തിന് ശേഷമുള്ള മുന്നേറ്റത്തെയാണ് പോസിറ്റീവ് കാന്‍ഡില്‍ കുറിയ്ക്കുന്നതെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു. ഹ്രസ്വകാല ട്രെന്‍ഡ് നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം ബുള്ളിഷാണ്്.18,100-18,200 പ്രതിരോധം മറികടക്കുന്നപക്ഷം സൂചിക 18,500-18,600 ലക്ഷ്യം വയ്ക്കും.
17,950 ലായിരിക്കും പിന്തുണ ലഭ്യമാകുക.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,045-18,017 & 17,972
റെസിസ്റ്റന്‍സ്: 18,135 – 18,163 – 18,208.
നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 41,097,-40,988 – 40,810
റെസിസ്റ്റന്‍സ്: 41,453- 41,563 & 41,740
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എംഎഫ്എസ്എല്‍
കോടക് ബാങ്ക്
എല്‍ടി
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
മദര്‍സണ്‍
എച്ച്‌സിഎല്‍ ടെക്
പിഐ ഇന്‍ഡസ്ട്രീസ്
ആര്‍ഇസി ലിമിറ്റഡ്
അപ്പോളോ ഹോസ്പിറ്റല്‍
ജിഎസ്പിഎല്‍
പ്രധാന ഇടപാടുകള്‍
രാഘവ് പ്രൊഡക്ടിവിറ്റി എന്‍ഹാന്‍സേഴ്‌സ്: പ്രമുഖ നിക്ഷേപകന്‍ രമേശ് കച്ചോലിയ 2.31 ലക്ഷം ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ട്രാന്‍സാക്ഷന്‍സ് വഴി വാങ്ങി. 842 രൂപ നിരക്കിലായിരുന്നു ഇടപാട്.
റെയ്റ്റ്‌ഗെയ്ന്‍ ട്രാവല്‍ ടെക്‌നോളജീസ്: പ്ലൂട്ടസ് വെല്‍ത്ത് മാനേജ്‌മെന്റ് എല്‍എല്‍പി 10.35 ലക്ഷം ഓഹരികള്‍ 281.16 നിരക്കില്‍ വാങ്ങി.
ഗംഗാ ഫോര്‍ജിംഗ് ലിമിറ്റഡ്: പരൂള്‍ബെന്‍ രാകേഷ്ബായി പട്ടേല്‍ 600000 ഓഹരികള്‍ 5.33 രൂപ നിരക്കില്‍ വില്‍പന നടത്തി.
പാരമൗണ്ട് കമ്യൂണിക്കേഷന്‍സ്: ലോധ ഭൂപേഷ് കുമാര്‍ 1000000 ഓഹരികള്‍ 23.11 രൂപ നിരക്കില്‍ വില്‍പന നടത്തി.
ശ്രീരാം പ്രോട്ടീന്‍സ് ലിമിറ്റഡ്: 150000 ഓഹരികള്‍ ഇന്ത്യ എമേര്‍ജിംഗ് ജിയന്റ്‌സ് ഫണ്ട് ലിമിറ്റഡ് 68.25 രൂപ നിരക്കില്‍ വാങ്ങി. ഇന്ത്യ മള്‍ട്ടി ബാഗര്‍ ഫണ്ട് അത്രയും ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി.
സ്റ്റാംപെഡ് കാപിറ്റല്‍ ലിമിറ്റഡ്: രോഷന്‍ കോത്താരി 352971 ഓഹരികള്‍ 14.75 രൂപ നിരക്കില്‍ വാങ്ങി.
വൈശാലി ഫാര്‍മ ലിമിറ്റഡ്: 65000 ഓഹരികള്‍ 103.75 രൂപ നിരക്കില്‍ വില്‍പന നടത്തി.
വിസ സ്റ്റീല്‍ ലിമിറ്റഡ്: 5780000 ഓഹരികള്‍ 16 രൂപ നിരക്കില്‍ വാങ്ങി. വേദാന്ത് ദാല്‍മിയ 1100000 ഓഹരികളും വിഎസ്എന്‍ എന്റര്‍പ്രൈസസ് 2613962 ഓഹരികളും സിദ്ധാന്ത് ഡാല്‍മിയ 110000 ഓഹരികളും നിഷാന്ത് ഡാല്‍മിയ 1100479 ഓഹരികളും അതേ നിരക്കില്‍ വില്‍പന നടത്തി.