
കൊച്ചി: സെപ്തംബര്‍ 9 ന് ദിവസത്തെ ഉയര്‍ന്ന നിരക്കില്‍ ക്ലോസ് ചെയ്ത ബെഞ്ച്മാര്‍ക്ക് സൂചികകള്‍ പ്രതിവാര നേട്ടം സ്വന്തമാക്കി. ബിഎസ്ഇ സെന്‍സെക്‌സ് 100 പോയിന്റ് ഉയര്‍ന്ന് 59,793 ലെവലിലും നിഫ്റ്റി50 34 പോയിന്റ് ഉയര്‍ന്ന് 17,833 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഓഗസ്റ്റ് 19 നും സെപ്തംബര്‍ 6 നും ഇടയിലുള്ള ട്രെന്‍ഡ്‌ലൈന്‍ ആദ്യം തകര്‍ച്ച വരിക്കുകയും പിന്നീട് മുന്നേറ്റം നിലനിര്‍ത്തുകയും ചെയ്യുന്നു.
‘ ഓഗസ്റ്റ് 19 മുതലുള്ള വില നിലവാരം മൂന്ന് നീക്കങ്ങള്‍ താഴേയ്ക്കും മറ്റൊന്ന് ഉയര്‍ന്ന ദിശയിലേയ്ക്കുമാണ്. ഈ നിരീക്ഷണം ശരിയാണെങ്കില്‍ അധികം വൈകാതെ തന്നെ 17,166 ലെവലിലേയ്ക്ക് നിഫ്റ്റി താഴാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണങ്ങള്‍ കാത്തിരിക്കുന്നു,” ചാര്‍ട്ട് വ്യൂ ഇന്ത്യ സ്ഥാപകനും ചീഫ് മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റുമായ മസര്‍ മുഹമ്മദ് പറയുന്നു.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,771- 17,708
റെസിസ്റ്റന്‍സ്: 17,911- 17,988
നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 40,235-40,055
റെസിസ്റ്റന്‍സ്: 40,641 – 40,866
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
അബോട്ട് ഇന്ത്യ
എച്ച്ഡിഎഫ്‌സി
പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ
മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്
കൊട്ടക് മഹീന്ദ്ര ബാങ്ക്
പ്രധാന ഇടപാടുകള്‍
ആശാപുര മിനെചെം: ആല്‍ബുല ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകള്‍ വഴി കമ്പനിയിലെ 14.5 ലക്ഷം ഓഹരികള്‍ വിറ്റു. ഓഹരിയൊന്നിന് ശരാശരി 101.97 രൂപ നിരക്കിലായിരുന്നു ഇടപാട്. 2022 ജൂണ്‍ വരെ കമ്പനിയില്‍ ഫണ്ടിന് 7.93 ശതമാനം അല്ലെങ്കില്‍ 72.57 ലക്ഷം ഓഹരികള്‍ ഉണ്ട്.






