സോഷ്യല്‍ മീഡിയ ഉള്ളടക്കം നീക്കം ചെയ്യാന്‍ സാധിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ കുറച്ചുഇന്ത്യയുടെ സ്വകാര്യമേഖല വളര്‍ച്ചാ തോത് ഇടിഞ്ഞുറഷ്യന്‍ കമ്പനികള്‍ക്കെതിരായ യുഎസ് ഉപരോധം: ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് 2.7 ബില്യണ്‍ രൂപ വര്‍ദ്ധിക്കുംദരിദ്ര രാഷ്ട്രങ്ങള്‍ക്ക് നികുതി രഹിത വിപണി പ്രവേശനം: ഇന്ത്യ മുന്‍നിരയിലെന്ന് ലോക വ്യാപാര സംഘടനആര്‍ബിഐ ഡോളറാസ്തികള്‍ കുറച്ച് സ്വര്‍ണ്ണ ശേഖരം വര്‍ദ്ധിപ്പിക്കുന്നു

ഇന്നത്തെ വിപണി സാധ്യതകള്‍

കൊച്ചി: ഒരു ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി, വിപണി വെള്ളിയാഴ്ച എട്ട് ദിവസത്തെ വിജയ കുതിപ്പ് അവസാനിപ്പിച്ചു. സെന്‍സെക്‌സ് 652 പോയിന്റ് താഴ്ന്ന് 59,646ലും നിഫ്റ്റി 198 പോയിന്റ് താഴ്ന്ന് 17,758ലും ക്ലോസ് ചെയ്യുകയായിരുന്നു. പ്രതിദിന ചാര്‍ട്ടില്‍ ഒരു ബെയറിഷ് എന്‍ഗള്‍ഫിംഗ് പാറ്റേണ്‍ ആണ് രൂപപ്പെട്ടിട്ടുള്ളത്.

നിഫ്റ്റി 50 അതിന്റെ ദിശ മാറ്റുകയാണെന്ന് ചാര്‍ട്ട്വ്യൂഇന്ത്യ സ്ഥാപകനും ചീഫ് മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റുമായ മസര്‍ മുഹമ്മദ് പറയുന്നു. പ്രതിവാര സൂചിക 17,710 പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടാല്‍, 17,350 എന്ന പ്രാരംഭ സപ്പോര്‍ട്ട് അത് ലക്ഷ്യമാക്കും. 17,710 ഭേദിക്കുന്ന പക്ഷം 17,992 ല്‍ റെസിസ്റ്റന്‍സ് അനുഭവപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

പിവറ്റ് ചാര്‍ട്ടുകള്‍ അനുസരിച്ചുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,649-17,539
റെസിസ്റ്റന്‍സ്: 17,930 -18,102

നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 39,397 – 39,138
റെസിസ്റ്റന്‍സ്: 39,809 – 39,963

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഇപ്കാലാബ്
മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡ്
അതുല്‍
ഭാരതി എയര്‍ടെല്‍
ഐസിഐസിഐ ബാങ്ക്
പെട്രോനെറ്റ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
എല്‍ടി
എന്‍ടിപിസി

പ്രധാന ഇടപാടുകള്‍
ഐഐഎഫ്എല്‍ ഫിനാന്‍സ്: മോര്‍ഗന്‍ സ്റ്റാന്‍ലി ഏഷ്യ സിംഗപ്പൂര്‍ പിടിഇ, ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ കമ്പനിയിലെ 35 ലക്ഷം ഇക്വിറ്റി ഷെയറുകള്‍ 334.95 രൂപ നിരക്കില്‍ സ്വന്തമാക്കി. അതേസമയം, സിഡിസി ഗ്രൂപ്പ് പിഎല്‍സി 1.35 കോടി ഇക്വിറ്റി ഓഹരികള്‍ ശരാശരി 335.64 രൂപ നിരക്കില്‍ വിറ്റു.

മിസിസ് ബെക്‌ടേഴ്‌സ് ഫുഡ് സ്‌പെഷ്യാലിറ്റി: ബജാജ് ഹോള്‍ഡിംഗ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്, കമ്പനിയിലെ 3,22,176 ഇക്വിറ്റി ഷെയറുകള്‍ ഓഹരിയൊന്നിന് 360.06 രൂപ നിരക്കില്‍ വില്‍പന നടത്തി.

റെപ്‌കോ ഹോം ഫിനാന്‍സ്: യുകെ ആസ്ഥാനമായ അസറ്റ് മാനേജ്‌മെന്റ് സ്ഥാപനം ഒമ്‌നിസ് പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് ഐസിവിസിഓമ്‌നിസ് ഗ്ലോബല്‍ എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് ഇക്വിറ്റി ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട് 4,76,998 ഓഹരികള്‍ വാങ്ങി. ഓഹരിയൊന്നിന് 232.4 രൂപ നിരക്കിലാണ് ഇടപാട്.

കമ്പ്യൂട്ടര്‍ ഏജ് മാനേജ്‌മെന്റ് സര്‍വീസസ്‌: ഗ്രേറ്റ് ടെറൈന്‍ ഇന്‍വെസ്റ്റ്‌മെന്റ് 18,55,870 ഇക്വിറ്റി ഷെയറുകള്‍ അല്ലെങ്കില്‍ കമ്പനിയുടെ 3.79 ശതമാനം ഓഹരികള്‍ വില്‍പന നടത്തി. ഓഹരിയൊന്നിന് 2,306.18 രൂപ നിരക്കിലാണ് ഇടപാട്.

രാമ സ്റ്റീല്‍ ട്യൂബ്‌സ്: സ്ട്രീറ്റ് ഏഷ്യന്‍ ജെംസ് ഫണ്ട് നിരക്കില്‍ 2.25 ലക്ഷം ഇക്വിറ്റി ഓഹരികള്‍ വാങ്ങി. ഇടപാട് ഓഹരിയൊന്നിന് 568 രൂപ നിരക്കില്‍.

X
Top