
മുംബൈ: യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍ ജെറോം പവലിന്റെ ജാക്‌സണ്‍ ഹോള്‍ പ്രസംഗത്തിന് മുന്നോടിയായി, വെള്ളിയാഴ്ച ഇന്ത്യന്‍ വിപണികള്‍ മിതമായ നേട്ടത്തോടെ ക്ലോസ് ചെയ്തു. 59 പോയിന്റ് നേടി ബിഎസ്ഇ സെന്‍സെക്‌സ് 58,834 ലെവലിലും 36 പോയിന്റ് നേടി നിഫ്റ്റി 17559 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. 40 വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലുള്ള പണപ്പെരുപ്പം 2 ശതമാനമായി കുറയ്ക്കുന്നതിനായിരിക്കും മുന്‍ഗണനയെന്ന് പിന്നീട് പവല്‍ അറിയിച്ചു.
ഇതോടെ വാള്‍ സ്ട്രീറ്റ് സൂചികകള്‍ കൂപ്പുകുത്തി. ഈ സാഹചര്യത്തില്‍, സൂചികകള്‍, തിങ്കളാഴ്ച ദിശാരഹിതമായി തുടരുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ചാര്‍ട്ട് വ്യൂ ഇന്ത്യയിലെ അനലിസ്റ്റ് മസര്‍ മുഹമ്മദ്. 17720 ന് മുകളില്‍ ക്ലോസ് ചെയ്യുന്ന പക്ഷം ശക്തി പ്രതീക്ഷിക്കാമെന്നും, 17418 ന്റെ മൂവിംഗ് ആവറേജിന് താഴെ ദുര്‍ബലത അനുഭവപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
പിവറ്റ് ചാര്‍ട്ടുകള്‍ അനുസരിച്ചുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,490 – 17,421
റെസിസ്റ്റന്‍സ്: 17,657 – 17,754
നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 38,777 – 38,567
റെസിസ്റ്റന്‍സ്: 39,267 – 39,547
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എച്ച്ഡിഎഫ്‌സി
ബാലകൃഷ്ണ ഇന്‍ഡസ്ട്രീസ്
പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍
അള്‍ട്രാസിമന്റ്
ഇന്‍ഡസ് ടവര്‍
യുപിഎല്‍
ഒഎഫ്എസ്എസ്
ഏഷ്യന്‍ പെയന്റ്
പവര്‍ ഗ്രിഡ്
പ്രധാന ഇടപാടുകള്‍
ഓറിയന്റ് ഇലക്ട്രിക്: പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ട് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ കമ്പനിയിലെ 13,08,014 ഇക്വിറ്റി ഷെയറുകള്‍ വിറ്റു. ഓഹരിയൊന്നിന് 261.79 രൂപയ്ക്കായിരുന്നു ഇടപാട്.
റോളക്‌സ് റിംഗ്‌സ്: പിജിഐഎം ഇന്ത്യ മിഡ്ക്യാപ് ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട് – 2,63,433, പിജിഐഎം ഇന്ത്യ സ്‌മോള്‍ ക്യാപ് ഫണ്ട് -2,23,894,കൊട്ടക് ഫണ്ട്‌സ്ഇന്ത്യ മിഡ്ക്യാപ് ഫണ്ട്- 4,31,679 , ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഫ്‌ലെക്‌സികാപ്പ് ഫണ്ട് -1,86,246 ,ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഭാരത് കണ്‍സപ്ഷന്‍ ഫണ്ട് -1,65,369, ഡിഎസ്പി മ്യൂച്വല്‍ ഫണ്ട് -3,82,352 ,കാനറ റോബെക്കോ സ്‌മോള്‍ ക്യാപ് ഫണ്ട് -2,35,294, ഹൈബ്രി എഫ്. -2,79,247, ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇക്വിറ്റി അഡ്വാന്റേജ് ഫണ്ട് -2,79,247 എന്നിങ്ങിനെ ഓഹരികള്‍ സ്വന്തമാക്കി. ഓഹരിയൊന്നിന് 1,700 രൂപ നിരക്കിലായിരുന്നു ഇടപാടുകള്‍. അതേസമയം നിക്ഷേപകനായ റിവെന്‍ഡല്‍ പിഇ എല്‍എല്‍സി 34,14,423 ഓഹരികള്‍ ഓഫ്‌ലോഡ് ചെയ്തു. ഓഹരിയൊന്നിന് 1,700.13 രൂപ നിരക്കിലായിരുന്നു വില്‍പന.
സഫയര്‍ ഫുഡ്‌സ് ഇന്ത്യ: എഡല്‍വെയ്‌സ് ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് 3,43,250 ഇക്വിറ്റി ഷെയറുകള്‍ 1,220.22 രൂപ നിരക്കില്‍ വിറ്റു.






