പെട്രോളിൽ 85% എഥനോൾ ചേർക്കാനുള്ള കരട് നിയമം ഉടൻ പ്രബല്യത്തിലായേക്കുംപശ്ചിമേഷ്യൻ യുദ്ധം: കേരളത്തിലേക്കുള്ള ഗൾഫ് പണമൊഴുക്കിൽ കനത്ത ഇടിവ്കൊള്ള തുടർന്ന് വിമാനക്കമ്പനികൾഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതിയിൽ റെക്കോർഡ്ഹോർമുസ് കടലിടുക്കിൽ സംഘർഷം: 97,000 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ഇന്ത്യൻ ടാങ്കർ മുംബൈയിലേക്ക്

നേട്ടം പ്രതീക്ഷിച്ച് വിപണി

കൊച്ചി: മാര്‍ച്ച് 29 ന് വിപണി നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 346 പോയിന്റുയര്‍ന്ന് 57960 ലെവലിലും നിഫ്റ്റി50 129 പോയിന്റുയര്‍ന്ന് 17081 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ബുള്ളിഷ് കാന്‍ഡില്‍ വാങ്ങല്‍ സൂചിപ്പിക്കുന്നു.

നിഫ്റ്റി , 17200-17250 ലേയ്ക്ക് പ്രവേശിക്കാനുള്ള സാധ്യതയാണ് കാണുന്നത്, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് നാഗരാജ് ഷെട്ടി പറഞ്ഞു.

സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 16,978- 16,934-16,864
റെസിസ്റ്റന്‍സ്: 17,120 -17,164-17,235.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 39,688-39,583 -39,413.
റെസിസ്റ്റന്‍സ്: 40,028-40,133- 40,304.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എംഎഫ്എസ്എല്‍
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
യുബിഎല്‍
പവര്‍ഗ്രിഡ്
ഇന്‍ഫോസിസ്
ഇന്‍ഡിഗോ
എച്ച്ഡിഎഫ്‌സി
സിപ്ല
സിറ്റി യൂണിയന്‍ ബാങ്ക്
എംഫാസിസ്

ബള്‍ക്ക് ഡീലുകള്‍
ക്വസ് കോര്‍പ്പറേഷന്‍: സ്വകാര്യ ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന്റെ അനുബന്ധ സ്ഥാപനം ഫെയര്‍ബ്രിഡ്ജ് ക്യാപിറ്റല്‍ (മൗറീഷ്യസ്) 66 ലക്ഷം ഇക്വിറ്റി ഷെയറുകള്‍ അല്ലെങ്കില്‍ 4.4 ശതമാനം ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകള്‍ വഴി വാങ്ങി. ശരാശരി വില 384.99 രൂപ. മൊത്തം ഇടപാട് 254 കോടി. സ്‌മോള്‍ക്യാപ് വേള്‍ഡ് ഫണ്ട് 28.46 ലക്ഷം ഓഹരികള്‍ ശരാശരി 385 രൂപ നിരക്കില്‍ വിറ്റു. ആദിത്യ ബിര്‍ള സണ്‍ ലൈഫ് മ്യൂച്വല്‍ ഫണ്ട് A/C – ആദിത്യ ബിര്‍ള സണ്‍ ലൈഫ് ടാക്സ് റിലീഫ് 96 ശരാശരി വിലയില്‍ 11.36 ലക്ഷം ഓഹരികള്‍ ഓഫ്ലോഡ് ചെയ്തു.383.79 രൂപ നിരക്കില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി 13.49 ലക്ഷം ഓഹരികള്‍ ശരാശരി 385 രൂപ നിരക്കില്‍ വിറ്റു.

മാക്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്: മാക്സ് വെഞ്ചേഴ്സ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ്സ് 30 ലക്ഷം ഓഹരികള്‍ അല്ലെങ്കില്‍ കമ്പനിയിലെ 0.86 ശതമാനം ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകള്‍ വഴി ശരാശരി 606.6 രൂപ നിരക്കില്‍ 182 കോടി രൂപയ്ക്ക് വിറ്റു. പ്ലൂട്ടസ് വെല്‍ത്ത് മാനേജ്മെന്റ് എല്‍എല്‍പി ഇതേ വിലയ്ക്ക് കമ്പനിയുടെ 20 ലക്ഷം ഓഹരികള്‍ വാങ്ങി.

കെഎന്‍ അഗ്രി റിസോഴ്‌സസ് ലിമിറ്റഡ്: ന്യൂ ബെറി കാപിറ്റല്‍സ് പ്രൈവറ്റ് ലിമിറ്റഡ് 166400 ഓഹരികള്‍ 101.39 രൂപ നിരക്കില്‍ വിറ്റു.

ലൈകോസ് ഇന്റര്‍നെറ്റ് ലിമിറ്റഡ്: ഇന്ത്യബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് 18914309 ഓഹരികള്‍ 13.88 രൂപ നിരക്കില്‍ വില്‍പന നടത്തി.

ശ്രീരാം പ്രോട്ടീന്‍സ്: ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് 128000 ഓഹരികള്‍ 39.05 രൂപ നിരക്കില്‍ വിറ്റു.

സ്‌പെയ്‌സ്‌നെറ്റ് എന്റേഴ്‌സ്: മെഗെ സാഗര്‍ ദത്തത്രേയ 4100000 ഓഹരികള്‍ 17 രൂപ നിരക്കില്‍ വാങ്ങി.

ട്രൂകാപ് ഫിനാന്‍സ് ലിമിറ്റഡ്:അംബുദ് ബില്‍ഡ്‌കോണ്‍ പ്രൈവറ്റ് ലിമിറ്റഡ് 5000000 ഓഹരികള്‍ 44.3 രൂപ നിരക്കില്‍ വാങ്ങി.

വൈറ്റല്‍ കെംടെക് ലിമിറ്റഡ്: സംഭവ്‌നാഥ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് 1512000 ഓഹരികള്‍ 77.23 രൂപ നിരക്കില്‍ വിറ്റു.

ഗോജിയ കാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ്: ഡ്രീം അച്ചീവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 1056951 ഓഹരികള്‍ 58.52 രൂപ നിരക്കില്‍ വില്‍പന നടത്തി. ഇക്വിപോയിസ് ഇന്‍വെസ്റ്റ്‌മെന്റ് 1058202 ഓഹരികള്‍ 58.52 രൂപ നിരക്കില്‍ വില്‍പന നടത്തി.

സുചിത്ര ഫിനാന്‍സ്: ആര്‍പി സോണി ഡോട്ടേഴ്‌സ് ട്ര്‌സ്റ്റ് 409656 ഓഹരികള്‍ 39.5 രൂപ നിരക്കില്‍ വാങ്ങി. 410000 ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി.

X
Top