
മുംബൈ: വിപണി തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 194 പോയിന്റ് താഴ്ന്ന് 62429 ലെവലിലും നിഫ്റ്റി 47 പോയിന്റ് താഴ്ന്ന് 18488 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.നിഫ്റ്റി 18,150 നിലനിര്‍ത്തുന്നിടത്തോളം മുന്നേറ്റം പ്രതീക്ഷിക്കാം. റാലി 18,800-19,000 വരെ തുടരും, കൊട്ടക് സെക്യൂരിറ്റീസ് റിസര്‍ച്ച്-ഡെറിവേറ്റീവ്‌സ് മേധാവി സഹജ് അഗര്‍വാള്‍ പറഞ്ഞു.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,467- 18,439 – 18,395.
റെസിസ്റ്റന്‍സ്: 18,555 -18,582- 18,627.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 43,711-43,599 -43,418.
റെസിസ്റ്റന്‍സ്: 44,073- 44,185-44,366.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
രാംകോ സിമന്റ്
എന്‍എംഡിസി
യുപിഎല്‍
എച്ച്ഡിഎഫ്‌സി
എന്‍ടിപിസി
ക്ലബ് മഹീന്ദ്ര
സണ്‍ ഫാര്‍മ
ഡോ.റെഡ്ഡി
എസ്ആര്‍എഫ്
പവര്‍ഗ്രിഡ്
പ്രധാന ബള്‍ക്ക് ഡീലുകള്‍
ആര്‍ച്ചീസ് ലിമിറ്റഡ്: 184329 ഓഹരികള്‍ സ്‌റ്റോക്ക് വെര്‍ടെക്‌സ് വെഞ്ച്വേഴ്‌സ് 23.44 രൂപ നിരക്കില്‍ വില്‍പന നടത്തി.
ഹെല്‍ത്ത്‌കെയര്‍ ഗ്ലോബല്‍ എന്റര്‍പ്രൈസസ്: ആക്‌സോ കമ്പനി 3575000 ഓഹരികള്‍ 320 രൂപ നിരക്കില്‍ വാങ്ങി. ബിഎസ് അജയ് കുമാര്‍ 3575000 ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി.
കെഡിഡിഎല്‍ ലിമിറ്റഡ്: സിദ്ധാര്‍ത്ഥ് സുന്ദര്‍ അയ്യര്‍ 250000 ഓഹരികള്‍ 1071.97 രൂപ നിരക്കില്‍ വാങ്ങി. എലവേഷന്‍ കാപിറ്റല്‍ വി ലിമിറ്റഡ് 337357 ഓഹരികള്‍ 1070.59 രൂപ നിരക്കില്‍ വില്‍പന നടത്തി.
എംടാര്‍ ടെക്‌നോളജീസ്: സൊസൈറ്റെ ജെനറലെ 416500 ഓഹരികള്‍ 1880 രൂപ നിരക്കില്‍ വാങ്ങി. ലീലാവതി പര്‍വത റെഡ്ഡി 347000 ഓഹരികള്‍ 1880.04 രൂപ നിരക്കില്‍ വില്‍പന നടത്തി.
റെമസ് ഫാര്‍മ: ഇന്ത്യ എമേര്‍ജിംഗ് ജയിന്റ്‌സ് ഫണ്ട് 15700 ഓഹരികള്‍ 2079.23 രൂപ നിരക്കില്‍ വാങ്ങി. യുഗ സ്റ്റോക്ക്‌സ് ആന്റ് കമ്മോഡിറ്റീസ് 10600 ഓഹരികല്‍ 2079.9 രൂപ നിരക്കില്‍ വില്‍പന നടത്തി.






