പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

ഹ്രസ്വകാല ഇടിവിന് സാധ്യത

കൊച്ചി: ജനുവരി 5 ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ രണ്ടാം പ്രതിദിന നഷ്ടം വരുത്തി. ബിഎസ്ഇ സെന്‍സെക്‌സ് 304 പോയിന്റ് താഴ്ന്ന് 60353 ലെവലിലും നിഫ്റ്റി50 51 പോയിന്റ് താഴ്ന്ന് 17992 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ലോവര്‍ ഷാഡോയുള്ള ബെയറിഷ് കാന്‍ഡില്‍ പ്രത്യക്ഷപ്പെട്ടു.

ദുര്‍ബലതയും ചാഞ്ചാട്ടവും തുടരുമെന്നതിന്റെ സൂചനയാണിതെന്ന് എല്‍കെപി സെക്യൂരിറ്റീസ് സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ദേ പറയുന്നു. 17800 ലായിരിക്കും സപ്പോര്‍ട്ട്. 18250 ല്‍ സൂചിക പ്രതിരോധം തീര്‍ക്കും.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 17,915-17,861-17,774.
റെസിസ്റ്റന്‍സ്: 18,089-18,142 -18,229.

നിഫ്റ്റിബാങ്ക്
സപ്പോര്‍ട്ട്: 42,361- 42,163- 41,843.
റെസിസ്റ്റന്‍സ്: 43,002-43,200- 43,521.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ക്രോംപ്റ്റണ്‍
ഇന്‍ഫോസിസ്
എച്ച്ഡിഎഫ്‌സി
ഹാവല്‍സ്
ഐസിഐസിഐ ബാങ്ക്
എച്ച്‌സിഎല്‍ ടെക്
പെയ്ജ് ഇന്ത്യ
പവര്‍ഗ്രിഡ്
റിലയന്‍സ്
എല്‍ടി

പ്രധാന ബള്‍ക്ക് ഡീലുകള്‍
ക്ലാര ഇന്‍ഡസ്ട്രീസ്: ക്രെഡന്റ് അസറ്റ് മാനേജ്‌മെന്റ് സര്‍വീസസ് 15,000 ഓഹരികള്‍ 201.76 രൂപ നിരക്കില്‍ വാങ്ങി. മാവന്‍ ഫണ്ട് 13,500 ഓഹരികള്‍ 200.8 രൂപ നിരക്കില്‍ വാങ്ങി.

ജൈസ്‌കോള്‍ അലോയ് ലിമിറ്റഡ്: ബ്രിജേഷ് കുമാര്‍ രവീന്ദ്രഭായി പട്ടേല്‍ 1110598 ഓഹരികള്‍ 0.17 രൂപ നിരക്കില്‍ വില്‍പന നടത്തി.നിടാല്‍ബെന്‍ ബ്രിജേഷ് ഭായി പട്ടേല്‍ 1132500 ഓഹരികള്‍ 0.16 രൂപ നിരക്കില്‍ വില്‍പന നടത്തി. മലാവി സമിര്‍ഭായി പട്ടേല്‍ 1075000 ഓഹരികള്‍ 0.15 രൂപ നിരക്കില്‍ വില്‍പന നടത്തി.

മംഗളം സിമന്റ്: ലോക് പ്രകാശന്‍ 200000 ഓഹരികള്‍ 295.29 നിരക്കില്‍ വാങ്ങി.

X
Top