പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

ഇടിവ് തുടരാന്‍ സാധ്യതയെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: തലേദിവസത്തെ നേട്ടങ്ങള്‍ തിരുത്തി വിപണി വ്യാഴാഴ്ച നഷ്ടത്തിലായി. സെന്‍സെക്‌സ് 502 പോയിന്റ് താഴ്ന്ന് 58909 ലെവലിലും നിഫ്റ്റി50 129 പോയിന്റ് താഴ്ന്ന് 17322 ലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ലോവര്‍ ഹൈ ലോവര്‍ ലോ ഫോര്‍മേഷനില്‍ ബെയറിഷ് കാന്‍ഡില്‍ സ്റ്റിക്ക് രൂപംകൊണ്ടു.

17300 ലാണ് സൂചിക പിന്തുണ തേടുന്നത്. മൊമന്റം സൂചികയായ ആര്‍എസ്‌ഐ (റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡെക്‌സ്)ബെയറിഷ് ക്രോസോവറിലാണെന്നും ഹ്രസ്വകാലത്തില്‍ സൂചിക 17150 ലെവലിലേയ്ക്ക് വീഴാന്‍ സാധ്യതയുണ്ടെന്നും എല്‍കെപി സെക്യൂരിറ്റീസിലെ രൂപക് ദേ പറയുന്നു. 17400 ലെവലിലാണ് റെസിസ്റ്റന്‍സുള്ളത്.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,304- 17,272 -17,218.
റെസിസ്റ്റന്‍സ്: 17,411-17,444 – 17,498.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 40,316-40,207 -40,032
റെസിസ്റ്റന്‍സ്: 40,668- 40,776-40,952.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
പവര്‍ഗ്രിഡ്
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
ഹണിവെല്‍ ഓ്‌ട്ടോമേഷന്‍
എച്ച്ഡിഎഫ്‌സി
പെട്രോനെറ്റ്
കണ്ടയെനര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ
ഡാല്‍മിയ ഭാരത്
എച്ച്‌സിഎല്‍ ടെക്
ഭാരതി എയര്‍ടെല്‍
പിഡിലിറ്റ് ഇന്ത്യ

പ്രധാന ബള്‍ക്ക് ഡീലുകള്‍

അദാനി എന്റര്‍പ്രൈസസ്: എസ്ബി അദാനി ഫാമിലി ട്രസ്റ്റ്, അദാനി എന്റര്‍പ്രൈസസിലെ 3.87 കോടി ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ വിറ്റു. ഒരു ഷെയറിന് ശരാശരി 1,410.86 രൂപ നിരക്കില്‍ 5460 കോടി രൂപയുടേതായിരുന്നു ഇടപാട്. അതേസമയം ജിക്യുജി പാര്‍ട്ണേഴ്സ് എമര്‍ജിംഗ് മാര്‍ക്കറ്റ്സ് ഇക്വിറ്റി ഫണ്ട് 90.22 ലക്ഷം ഇക്വിറ്റി ഷെയറുകളും ഗോള്‍ഡ്മാന്‍ സാച്ച്സ് ട്രസ്റ്റ് II-ഗോള്‍ഡ്മാന്‍ സാച്ച്സ് ജിക്യുജി പാര്‍ട്ണേഴ്സ് ഇന്റര്‍നാഷണല്‍ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട് 1.51 കോടി ഓഹരികളും ശരാശരി 1,408.25 കോടി രൂപ നിരക്കില്‍ വാങ്ങി, മൊത്തം ഇടപാട്മൂല്യം 3403 കോടി രൂപയിലധികം.

അദാനി ഗ്രീന്‍ എനര്‍ജി: എസ്ബി അദാനി ഫാമിലി ട്രസ്റ്റ്, അദാനി ഗ്രീന്‍ എനര്‍ജിയിലെ തങ്ങളുടെ 5.56 കോടി ഇക്വിറ്റി ഷെയറുകള്‍ ഷെയറൊന്നിന് ശരാശരി 504.6 രൂപ നിരക്കില്‍ 2,805.6 കോടി രൂപയ്ക്ക് വില്‍പന നടത്തി. അതേസമയം ഗോള്‍ഡ്മാന്‍ സാക്ക്‌സ് ട്രസ്റ്റ് II-ഗോള്‍ഡ്മാന്‍ ജിക്യുജി പാര്‍ട്ണേഴ്സ് ഇന്റര്‍നാഷണല്‍ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട് കമ്പനിയില്‍ 2.25 കോടിയിലധികം ഇക്വിറ്റി ഷെയറുകള്‍ വാങ്ങി. ജിക്യുജി പാര്‍ട്ണേഴ്സ് എമര്‍ജിംഗ് മാര്‍ക്കറ്റ്സ് ഇക്വിറ്റി ഫണ്ട് 1.38 കോടി ഓഹരികള്‍ ശരാശരി 504.6 രൂപ നിരക്കില്‍ വാങ്ങി.

അദാനി പോര്‍ട്‌സ് ആന്‍്‌റ് സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍: പ്രമോട്ടര്‍ സ്ഥാപനമായ എസ്ബി അദാനി ഫാമിലി ട്രസ്റ്റ് ലോജിസ്റ്റിക് കമ്പനിയിലെ 8.86 കോടി ഇക്വിറ്റി ഷെയറുകള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ വിറ്റു. ഒരു ഷെയറൊന്നിന് ശരാശരി 596.2 രൂപ നിരക്കില്‍. മൊത്തം മൂല്യം 5,282.33 കോടി രൂപ. Goldman Sachs Trust II-Goldman Sachs GQG Partners International Opportunities Fund 3.87 കോടി ഓഹരികള്‍ വാങ്ങി. GQG Partners Emerging Markets Equity Fund അതേ ശരാശരി വിലയില്‍ 2.04 കോടി ഓഹരികളും വാങ്ങി. അത് 3,527.7 കോടി രൂപയിലധികം വിലമതിക്കുന്നു.

അദാനി ട്രാന്‍സ്മിഷന്‍: പ്രമോട്ടര്‍ എന്റിറ്റിയായ എസ്ബി അദാനി ഫാമിലി ട്രസ്റ്റ്, 2.84 കോടി ഇക്വിറ്റി ഷെയറുകള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ ഓഫ്‌ലോഡ് ചെയ്തു, ഷെയറൊന്നിന് ശരാശരി 668.4 രൂപ നിരക്കില്‍ 1,898.25 കോടി രൂപയുടേതാണ് ഇടപാട്. Goldman Sachs Trust II-Goldman Sachs GQG പാര്‍ട്ണേഴ്സ് ഇന്റര്‍നാഷണല്‍ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട് 82.15 ലക്ഷം ഓഹരികളും GQG പാര്‍ട്ണേഴ്സ് എമര്‍ജിംഗ് മാര്‍ക്കറ്റ്സ് ഇക്വിറ്റി ഫണ്ട് 88.92 ലക്ഷം ഓഹരികളും ഓഹരികള്‍ വാങ്ങി.

X
Top