ഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ

ഹ്രസ്വകാല ട്രെന്‍ഡ് പോസിറ്റീവെന്ന് വിലയിരുത്തല്‍

മുംബൈ: മൂന്നുദിവസത്തെ തകര്‍ച്ചയ്ക്ക് ശേഷം വ്യാഴാഴ്ച വിപണി വീണ്ടെടുപ്പ് നടത്തി. സെന്‍സെക്‌സ് 160 പോയിന്റ് ഉയര്‍ന്ന് 62571 ലെവലിലും നിഫ്റ്റി50 49 പോയിന്റുയര്‍ന്ന് 18609 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.ഇതോടെ 18500 സപ്പോര്‍ട്ട് ആക്കി പ്രതിദിന ചാര്‍ട്ടില്‍ ബുള്ളിഷ് കാന്‍ഡില്‍ പ്രത്യക്ഷപ്പെട്ടു.

ഇടിവില്‍ വാങ്ങുക എന്ന തന്ത്രം തുടരുന്നതിനാല്‍ ഹ്രസ്വകാല ട്രെന്‍ഡ് പോസിറ്റീവാണ്, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ്, നാഗരാജ് ഷെട്ടി പറയുന്നു. 18650 ലായിരിക്കും പ്രതിരോധം. 18550-18500 ല്‍ പിന്തുണയും ലഭ്യമാകും.

പിവറ്റ് ചാര്‍ട്ട്പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,557- 18,536 & 18,502
റെസിസ്റ്റന്‍സ്: 18,624-18,645 മിറ 18,678.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 43,236-43,107 മിറ 42,899
റെസിസ്റ്റന്‍സ്: 43,653 -43,781 & 43,990

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി
ഗ്ലെന്‍മാര്‍ക്ക്
മെട്രോപോളിസ്
എച്ച്ഡിഎഫ്സി ലൈഫ്
ടോറന്റ് പവര്‍
എല്‍ടി
ഇന്‍ഫോസിസ്
ബാറ്റ ഇന്ത്യ

പ്രധാന ഇടപാടുകള്‍
ത്രിവേണി എഞ്ചിനീയറിംഗ് & ഇന്‍ഡസ്ട്രീസ്: പ്രൊമോട്ടര്‍ ധ്രുവ് മന്‍മോഹന്‍ സാഹ്നി ത്രിവേണി എഞ്ചിനീയറിംഗിലെ 1.7 കോടി ഓഹരികള്‍ അല്ലെങ്കില്‍ 7% ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകള്‍ വഴി ഓഫ്ലോഡ് ചെയതു.ഷെയറൊന്നിന് ശരാശരി 280.75 രൂപ നിരക്കിലായിരുന്നു ഇടപാട്. ് ശരാശരി 280 രൂപ നിരക്കില്‍ ഗോയല്‍ അനില്‍ കുമാര്‍ കമ്പനിയില്‍ 18 ലക്ഷം അധിക ഓഹരികള്‍ സ്വന്തമാക്കി. സൊസൈറ്റി ജനറല്‍ 14.73 ലക്ഷം ഓഹരികളും പ്ലൂട്ടസ് വെല്‍ത്ത് മാനേജ്മെന്റ് എല്‍എല്‍പി 40 ലക്ഷം ഓഹരികളും അതേ വിലയില്‍ വാങ്ങി.

അക്ഷര്‍ സ്പിന്‍ടെക്‌സ് ലിമിറ്റഡ്: ഇലാബെന്‍ ദിനേശ്ബായി പഗ്ദര്‍ 168786 ഓഹരികള്‍ 68.58 രൂപ നിരക്കില്‍ വില്‍പന നടത്തി.

ബഹേതി റീസൈക്ലിംഗ് ഇന്ത്യ: ആദേശ് കബ്ര 60000 ഓഹരികള്‍ 120 രൂപ നിരക്കില്‍ വാങ്ങി. ലക്ഷ്മികാന്ത് പ്രഭു 75000 ഓഹരികള്‍ അതേ നിരക്കില്‍ വാങ്ങി. മള്‍ടിപ്ലയര്‍ ഷെയര്‍ 72000 ഓഹരികള്‍ 117 രൂപ നിരക്കില്‍ വാങ്ങി. നിര്‍മല്‍ അഗര്‍വാള്‍ 144000 ഓഹരികള്‍ 114 രൂപ നിരക്കില്‍ വാങ്ങി. വരുണ്‍ കൃഷ്ണാവതാര്‍ കബ്ര 111000 ഓഹരികള്‍ 120 രൂപ നിരക്കില്‍ വാങ്ങി. വിനോദ് സോമാനി 177000 ഓഹികള്‍ 120.47 നിരക്കിലും 75000 ഓഹരികള്‍ 119.96 രൂപ നിരക്കിലും വാങ്ങി. പിയൂഷ് ചന്ദുബായി വസോയ 107527 ഓഹരികള്‍ 85.31 നിരക്കില്‍ വില്‍പന നടത്തി.

വാക്‌സ്‌ടെക്‌സ് കോട്ഫാബ്:ജനക് നവിന്‍ബായി വസോയ 827820 6.68 നിരക്കില്‍ വില്‍പന നടത്തി.

സുന്ദരം ക്ലേടണ്‍ ലിമിറ്റഡ്: ശ്രീനിവാസന്‍ ട്രസ്റ്റ് 455222 ഓഹരികള്‍ 5166.95 രൂപ നിരക്കില്‍ വാങ്ങി. സുന്ദരം ഫിനാന്‍സ് ഹോള്‍ഡിംഗ് ലിമിറ്റഡ് അത്രയും ഓഹരികള്‍ അതേ നിരക്കില്‍ വില്‍പന നടത്തി.

X
Top