
കൊച്ചി: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ എട്ടാം ദിവസവും നേട്ടം തുടര്‍ന്നു. ആഗോള വിപണികളുടെ പ്രകടനവും മികച്ച മാക്രോഎക്കണോമിക് ഡാറ്റകളും തുണയായി. ബിഎസ്ഇ സെന്‍സെക്‌സ് 185 പോയിന്റുയര്‍ന്ന് 63284 ലെവലിലും നിഫ്റ്റി 50 54 പോയിന്റുയര്‍ന്ന് 18812 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.
അവസാന സെഷനിലെ വില്‍പന സമ്മര്‍ദ്ദം പ്രതിദിന ചാര്‍ട്ടില്‍ ബെയറിഷ് കാന്‍ഡിലാണ് രൂപപ്പെടുത്തിയത്. ഉയര്‍ച്ചയിലെ തളര്‍ച്ചയെയാണ് പാറ്റേണ്‍ കുറിക്കുന്നതെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു. എന്നാല്‍ ഒരു റിവേഴ്‌സല്‍ ട്രെന്‍ഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുമില്ല.
ഈ സാഹചര്യത്തില്‍, ഹ്രസ്വകാല അപ്‌ട്രെന്‍ഡ് തുടരും എന്നുവേണം കരുതാന്‍. പ്രതിവാര ചാര്‍ട്ടില്‍ നിര്‍ണ്ണായ റെസിസ്റ്റന്‍സ് പിന്തള്ളപ്പെട്ടു. അതുകൊണ്ടുതന്നെ അടുത്ത ലക്ഷ്യം 19000 ആയിരിക്കും.
18720 ല്‍ പിന്തുണയും ലഭ്യമാകും.
പിവറ്റ് ചാര്‍ട്ട്പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18784-18758-18717
റെസിസ്റ്റന്‍സ്:18868-18894-18935
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 43135-43037-42879
റെസിസ്റ്റന്‍സ്: 43450-43548-43706.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഒഎഫ്എസ് എസ്
ആസ്ട്രല്‍
ഗുജ്‌റാത്ത് ഗ്യാസ് ലിമിറ്റഡ്
റെയിന്‍
പേഴ്‌സിസ്റ്റന്റ്
സിറ്റി യൂണിയന്‍ ബാങ്ക്
ബജാജ് ഫിന്‍സര്‍വ്
ഹണിവെല്‍
പിവിആര്‍
എസ്‌കോര്‍ട്്‌സ്
പ്രധാന ഇടപാടുകള്‍
ആക്യുറസി ഷിപ്പിംഗ് ലിമിറ്റഡ്: അന്താരാ ഇന്ത്യ എവര്‍ഗ്രീന്‍ ഫണ്ട്, 212000 ഓഹരികള്‍ 185.2 രൂപ നിരക്കില്‍ വാങ്ങി. യൂറോപ്ലസ് വണ്‍ റിയാലിറ്റി 138007 ഓഹരികള്‍ 184.91 രൂപ നിരക്കില്‍ വില്‍പന നടത്തി.
ബന്ധന്‍ ബാങ്ക് ലിമിറ്റഡ്: പ്ലൂട്ടസ് വെല്‍ത്ത് മാനേജ്‌മെന്റ് 9000000 ഓഹരികള്‍ 235.65 രൂപ നിരക്കില്‍ വാങ്ങി.
ബിര്‍ള ടയേഴ്‌സ് ലിമിറ്റഡ്: ആക്‌സിസ് ട്രസ്റ്റീസ് സര്‍വീസസ് 2500000 ഓഹരികള്‍ 4.1 രൂപ നിരക്കില്‍ വില്‍പന നടത്തി.
സിഎംഐ ലിമിറ്റഡ്: 90413 ഓഹരികള്‍ ജെയ്ന്‍ അമിത് വില്‍പന നടത്തി. 19.97 രൂപ നിരക്കിലാണ് ഇടപാട്.
സിഎംഎം ഇന്‍ഫ്രാപ്രൊജകട്‌സ് ലിമിറ്റഡ്: ഓയില്‍മാക്‌സ് എനര്ജി പ്രൈവറ്റ് ലിമിറ്റഡ് 90000 ഓഹരികള്‍ 8.95 രൂപ നിരക്കില്‍ വില്‍പന നടത്തി.
സ്റ്റാംപെഡ് കാപിറ്റല്‍ ലിമിറ്റഡ്: ഗയി ആദി ഹോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 300000 ഓഹരികള്‍ 14.25 രൂപ നിരക്കില്‍ വില്‍പന നടത്തി.