തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

ഹ്രസ്വകാല ട്രെന്‍ഡ് പോസിറ്റീവ്, ഏകീകരണത്തിന് സാധ്യത-വിദഗ്ധര്‍

ന്യൂഡല്‍ഹി: ടെക്‌നോളജി, മെറ്റല്‍, തിരഞ്ഞെടുത്ത ബാങ്കുകള്‍, ഓട്ടോ സ്‌റ്റോക്കുകള്‍ എന്നിവയുടെ പിന്‍ബലത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി ഒക്ടോബര്‍ 6 ന് നേട്ടത്തിലായി. ബിഎസ്ഇ സെന്‍സെക്‌സ് 157 പോയിന്റ് ഉയര്‍ന്ന് 58,222 ലും നിഫ്റ്റി 50 58 പോയിന്റ് ഉയര്‍ന്ന് 17,332 ലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. അതേസമയം, പ്രതിദിന ചാര്‍ട്ടില്‍ ഒരു ബെയറിഷ് കാന്‍ഡിലാണ് രൂപപ്പെട്ടിട്ടുള്ളത്.

നിഫ്റ്റിയുടെ ഹ്രസ്വകാല ട്രെന്‍ഡ് പോസിറ്റീവാണെങ്കിലും 17,400-17500 ലെവലുകളില്‍ കണ്‍സോളിഡേഷന്‍ സാധ്യതയാണുള്ളതെന്ന്‌ എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി വിലയിരുത്തുന്നു. 17,220 ലെവലിലായിരിക്കും പിന്തുണ ലഭ്യമാവുക.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 17,289-17,246
റെസിസ്റ്റന്‍സ്: 17,402- 17,472

നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 39,141-38,999
റെസിസ്റ്റന്‍സ്: 39,517 – 39,750

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഐടിസി
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
എച്ച്ഡിഎഫ്‌സി
അതുല്‍
എച്ച്‌സിഎല്‍ ടെക്
റിലയന്‍സ്
ആക്‌സിസ് ബാങ്ക്
ഇന്‍ഫോസിസ്
എല്‍ടി
കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ

പ്രധാന ഇടപാടുകള്‍
ഗ്രാവിറ്റ ഇന്ത്യ- നിക്ഷേപകന്‍ കുച്ചല്‍ അതുല്‍ കമ്പനിയിലെ 9,18,663 ഓഹരികള്‍ 332.08 രൂപ നിരക്കില്‍ വില്‍പ്പന നടത്തി.

റെയ്റ്റ് ഗെയ്ന്‍ ട്രാവല്‍ ടെക്‌നോളജീസ്‌നിപ്പോണ്‍ ഇന്ത്യ കമ്പനിയിലെ 50 ലക്ഷം ഓഹരികള്‍ 292.43 രൂപ നിരക്കില്‍ സ്വന്തമാക്കി. അതേസമയം വാഗ്നര്‍ 57,04,830 ഓഹരികള്‍ 292.82 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഡീബോക്ക് ഇന്‍ഡസ്ട്രീസ്- കമ്പനിയിലെ 326369 ഓഹരികള്‍ 28.75 രൂപ നിരക്കില്‍ ഗൗരവ് ജെയ്ന്‍ വില്‍പന നടത്തി.

നോര്‍ത്ത് ഈസ്റ്റ് കാരി കോര്‍പ്പ് ലിമിറ്റഡ്-കമ്പനിയിലെ 265969 ഓഹരികള്‍ നിരജ് രജ്‌നികാന്ത് ഷ 24.58 രൂപ നിരക്കില്‍ വില്‍പന നടത്തി.

സില്‍ജോ റീട്ടെയ്ല്‍- കമ്പനിയിലെ 126181 ഓഹരികള്‍ 23.81 രൂപ നിരക്കില്‍ ഗൗരവ് ചോര്‍ദിയ വില്‍പന നടത്തി.

സുമയ ഇന്‍ഡസ്ട്രിസ് – കമ്പനിയിലെ 408751 ഓഹരികള്‍ 44.93 രൂപ നിരക്കില്‍ അഭയ് നരയ്ന്‍ ഗുപ്ത വില്‍പന നടത്തി.

X
Top