വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

ഹ്രസ്വകാല ട്രെന്‍ഡ് ദുര്‍ബലമെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി: ദുര്‍ബലമായ ഏഷ്യന്‍ സൂചനകളും വില്‍പ്പന സമ്മര്‍ദ്ദവും കാരണം ഒക്ടോബര്‍ 13ന് സൂചികകള്‍ ഇടിവ് നേരിട്ടു. ബിഎസ്ഇ സെന്‍സെക്‌സ് 391 പോയിന്റ് ഇടിഞ്ഞ് 57,235 ലും നിഫ്റ്റി50 109 പോയിന്റ് താഴ്ന്ന് 17,014 ലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ബെയറിഷ് മെഴുകുതിരി രൂപപ്പെട്ടു.

വിപണിയുടെ ശക്തിക്കുറവിനെയാണ് ട്രെന്‍ഡ് പ്രതിഫലിപ്പിക്കുന്നതെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു. ദുര്‍ബലമായ സൂചിക 16800-16,750 ലക്ഷ്യം വച്ചേയ്ക്കാം. 17150 ല്‍ പ്രതിരോധം രൂപപ്പെടും.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 16,943-16,872
റെസിസ്റ്റന്‍സ്: 17,099 -17,183

നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 38,354,- 38,084
റെസിസ്റ്റന്‍സ്: 38,978 – 39,331

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എയു ബാങ്ക്
എച്ച്ഡിഎഫ്‌സി
ഹണിവെല്‍
പവര്‍ഗ്രിഡ്
ചോളമണ്ഡലം ഫിനാന്‍സ്
പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍
എച്ച്ഡിഎഫ്‌സി ബാങ്ക്
ഡാബര്‍
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
വേള്‍പൂള്‍

പ്രധാന ഇടപാടുകള്‍
ഡിബോക്ക് ഇന്‍ഡസ്ട്രിസ്: ഗൗരവ് ജെയ്ന്‍ കമ്പനിയിലെ 513906 ഓഹരികള്‍ 26.49 രൂപയ്ക്ക് വില്‍പന നടത്തി.

ഫ്രോഗ് സെല്‍സാറ്റ് ലിമിറ്റഡ്: രാജസ്ഥാന്‍ ഗ്ലോബല്‍ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ 100800 ഓഹരികള്‍ 177 രൂപയ്ക്ക് വാങ്ങി. ഇന്ത്യ ഇക്വിറ്റി ഫണ്ട് 134400 ഓഹരികള്‍ 168.4 രൂപയ്ക്കും ജിനേന്ദ്ര കുമാര്‍ ജെയ്ന്‍ 120000 ഓഹരികള്‍ 177 രൂപയ്ക്കും മാന്‍സി ഷെയേഴ്‌സ് 96000 ഓഹരികള്‍ 175.94 രൂപയ്ക്കും വാങ്ങി. മണിവയ്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് അതേസമയം 174000 ഓഹരികള്‍ 177 രൂപ നിരക്കിലും 3 സിഗ്മ ഗ്ലോബല്‍ ഫണ്ട് 87600 ഓഹരികള്‍ 174.58 രൂപ നിരക്കിലും വില്‍പ്പന നടത്തി.

X
Top