മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന; വിപുലമായ പദ്ധതികളുമായി ‘വയോജന സൗഹൃദ ബജറ്റ്’ചെറുകിട സംരംഭങ്ങൾക്ക് ബജറ്റിൽ വൻ കൈത്താങ്ങ്തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ 1000 കോടി പ്രഖ്യാപിച്ച് കേരളംസമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾ

ഇന്നത്തെ വിപണി സാധ്യതകള്‍

മുംബൈ: നാല് മാസത്തെ ഉയര്‍ന്ന നിരക്കില്‍ ക്ലോസ് ചെയ്ത ഇന്ത്യന്‍ ഓഹരി വിപണി, ആരോഗ്യകരമായ പ്രകടനമാണ് വ്യാഴാഴ്ച കാഴ്ചവച്ചത്. യു.എസില്‍ പണപ്പെരുപ്പം കുറഞ്ഞതും ക്രൂഡ് ഓയില്‍ വിലക്കുറവും നിക്ഷേപകരെ ആകര്‍ഷിക്കാന്‍ മതിയായ കാരണങ്ങളായി. 500 പോയിന്റ് നേട്ടത്തില്‍ സെന്‍സെക്‌സ് 59,333 ലെവലിലും 124 പോയിന്റ് നേട്ടത്തില്‍ നിഫ്റ്റി 17659 ലെവലിലും വ്യാപാരം അവസാനിപ്പിച്ചു.

‘ഒരു ചെറിയ നെഗറ്റീവ് കാന്‍ഡില്‍ ഡെയ്‌ലി ചാര്‍ട്ടിലെ ഗ്യാപ്പ് അപ്പ് ഓപ്പണിംഗില്‍ രൂപപ്പെട്ടത് അപ്‌ട്രെന്‍ഡ് തുടരമെന്നതിന്റെ സൂചനയാണ്.റെയ്ഞ്ച്ബൗണ്ട് ആക്ഷന്‍ വിപണിയില്‍ തുടരും. തിരിച്ചിറക്കത്തിന്റെ ലക്ഷണമൊന്നും ചാര്‍ട്ട് പ്രകടിപ്പിക്കുന്നുമില്ല’, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു.

നിഫ്റ്റിയുടെ ഹ്രസ്വകാല ട്രെന്‍ഡ് പോസിറ്റീവാണെന്നും കൂടുതല്‍ ഉയരം പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍

നിഫ്റ്റി50
സപ്പോര്‍ട്ട്: 17,621-17,583.
റെസിസ്റ്റന്‍സ്: 17,708- 17,757.

നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 38,708,-38,537
റെസിസ്റ്റന്‍സ്: 38,992 – 39,103

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എസ്ബിഐ ലൈഫ്
ക്രോംപ്റ്റണ്‍
ഗെയില്‍
എച്ച്ഡിഎഫ്‌സി ബാങ്ക്
കോടക് ബാങ്ക്
മതര്‍സണ്‍
എച്ച്‌സിഎല്‍ ടെക്
എല്‍ടി
എച്ച്ഡിഎഫ്‌സി
ബജാജ് ഓട്ടോ

പ്രധാന ഇടപാടുകള്‍
ന്യൂജെന്‍ സോഫ്റ്റ്‌വെയര്‍ ടെക്‌നോളജീസ്: മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകള്‍ വഴി കമ്പനിയുടെ 10,15,500 ഇക്വിറ്റി ഷെയറുകള്‍ വാങ്ങി. ഓഹരിയൊന്നിന് 370 രൂപ നിരക്കിലാണ് ഇടപാട്. അതേസമയം പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ട് 4,11,500 ഓഹരികളും അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി 8,09,409 ഓഹരികളും സമാന നിരക്കില്‍ വില്‍പന നടത്തി.

വെള്ളിയാഴ്ച പ്രവര്‍ത്തനഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍
ഒഎന്‍ജിസി, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഹീറോ മോട്ടോകോര്‍പ്പ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ദിവിസ് ലാബ്‌സ്, സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍െ്രെപസസ്, ഏജിസ് ലോജിസ്റ്റിക്‌സ്, അലുവാലിയ കോണ്‍ട്രാക്ട്‌സ്, അപ്പോളോ ടയേഴ്‌സ്, ആസ്ട്രല്‍, ബജാജ് ഇലക്ട്രിക്കല്‍സ്, ബജാജ് ബാലാജി അസ്താന്‍, ബജാജ് ഹെല്‍ത്ത്‌കെയര്‍, ബജാജ് ബാലാജി ഹെല്‍ത്ത്‌കെയര്‍, ബജാജ് ബാലാജി ഹെല്‍ത്ത്‌കെയര്‍, ബജാജ് ബാലാജി അസ്താന്‍ ഭാരത് ഡൈനാമിക്‌സ്, കാമ്പസ് ആക്റ്റീവ്വെയര്‍, ദിലീപ് ബില്‍ഡ്‌കോണ്‍, ധനി സര്‍വീസസ്, ഫിനോലെക്‌സ് കേബിള്‍സ്, ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ്, ഇന്ത്യാബുള്‍സ് റിയല്‍ എസ്‌റ്റേറ്റ്, ഇന്ത്യ സിമന്റ്‌സ്, കോള്‍ട്ടെപാട്ടില്‍ ഡെവലപ്പേഴ്‌സ്, മുത്തൂറ്റ് ഫിനാന്‍സ്, ഇന്‍ഫോ എഡ്ജ് ഇന്ത്യ, പവര്‍, ഫിനാന്‍സ്, സണ്‍ ടി.വി.എന്‍. സുപ്രിയ ലൈഫ് സയന്‍സ്, ടിംകെന്‍ ഇന്ത്യ, വാറോക്ക് എഞ്ചിനീയറിംഗ്, വോള്‍ട്ടാംപ് ട്രാന്‍സ്‌ഫോമറുകള്‍, വോക്കാര്‍ഡ് തുടങ്ങി 700ലധികം കമ്പനികള്‍ വെള്ളിയാഴ്ച ജൂണ്‍ പാദ പ്രവര്‍ത്തനഫലം പ്രഖ്യാപിക്കും.

X
Top