
മുംബൈ: പ്രതിമാസ ഫ്യൂച്ച്വര്‍ & ഓപ്ഷന്‍ കരാറുകള്‍ കാലഹരണപ്പെട്ട ഒക്ടോബര്‍ 27-ന് അര ശതമാനം നേട്ടത്തോടെ വിപണി വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെന്‍സെക്സ് 200 പോയിന്റ് ഉയര്‍ന്ന് 59,757ലും നിഫ്റ്റി 81 പോയിന്റ് ഉയര്‍ന്ന് 17,737ലും ക്ലോസ് ചെയ്യുകയായിരുന്നു. ചെറിയ ബെയറിഷ് കാന്‍ഡില്‍ പ്രതിദിന ചാര്‍ട്ടില്‍ രൂപപ്പെട്ടിട്ടുണ്ട്.
ഹ്രസ്വകാല ട്രെന്‍ഡ് പോസിറ്റീവാണെങ്കിലും 17,607-17,505 സപ്പോര്‍ട്ടിന് മുകളില്‍ നിഫ്റ്റി നില്‍ക്കേണ്ടതുണ്ട്, എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് സീനിയര്‍ ടെക്നിക്കല്‍ ആന്‍ഡ് ഡെറിവേറ്റീവ് അനലിസ്റ്റ് സുബാഷ് ഗംഗാധരന്‍ വിലയിരുത്തുന്നു.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,676-17,645 & 17,596
റെസിസ്റ്റന്‍സ്: 17,774 – 17,805 – 17,854
നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 41,203- 41,124 – 40,997
റെസിസ്റ്റന്‍സ്: 41,457 – 41,536 & 41,663
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എച്ച്ഡിഎഫ്‌സി ബാങ്ക്
മാരിക്കോ
ഐടിസി
എച്ച്ഡിഎഫ്‌സി ലൈഫ്
പെട്രോനെറ്റ്
എച്ച്‌സിഎല്‍ ടെക്
എച്ച്ഡിഎഫ്‌സി
എസ്ബിഐ ലൈഫ്
അതുല്‍
പവര്‍ഗ്രിഡ്
പ്രധാന ഇടപാടുകള്‍
ന്യൂജെന്‍ സോഫ്റ്റ്വെയര്‍ ടെക്നോളജീസ്: മാരത്തണ്‍ എഡ്ജ് ഇന്ത്യ ഫണ്ട് I ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകള്‍ വഴി കമ്പനിയുടെ 20 ലക്ഷം അധിക ഇക്വിറ്റി ഷെയറുകള്‍ 345 രൂപ നിരക്കില്‍ സ്വന്തമാക്കി. 2022 സെപ്തംബര്‍ വരെ കമ്പനിയില്‍ 18.52 ലക്ഷം ഓഹരികള്‍ അല്ലെങ്കില്‍ 2.65% ഓഹരികള്‍ ഫണ്ട് കൈവശം വച്ചിട്ടുണ്ട്. ഇന്ത്യ എക്കോണ്‍ ഐകാവ് 9.83 ലക്ഷം ഇക്വിറ്റി ഷെയറുകള്‍ ശരാശരി 345.03 രൂപ നിരക്കില്‍ വിറ്റു, കൂടാതെ എഎല്‍ മെഹ്വാര്‍ കൊമേഴ്സ്യല്‍ ഇന്‍വെസ്റ്റ്മെന്റ് 5.01 ലക്ഷം ഓഹരികള്‍ 345.01 രൂപ നിരക്കില്‍ ഓഫ്ലോഡ് ചെയ്തു.
ഗ്ലോബല്‍ എഡ്യുക്കേഷന്‍ ലിമിറ്റഡ്: ക്ലിയര്‍ ഇംപെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് 165000 ഓഹരികള്‍ 301.5 രൂപ നിരക്കില്‍ വില്‍പന നടത്തി.
ഇനോവ തിങ്ക്‌ലാബ്‌സ് ലിമിറ്റഡ്: അന്‍സു ഇന്‍വെസ്റ്റ്‌മെന്റ് 100000 ഓഹരികള്‍ 250.61 രൂപ നിരക്കില്‍ വില്‍പ നടത്തി. ബീലൈന്‍ ബ്രോക്കിംഗ് ലിമിറ്റഡ് 90000 ഓഹരികള്‍ 270.45 രൂപ നിരക്കില്‍ വില്‍പന നടത്തി.
എല്‍എഫ് ഫുഡ്‌സ് ലിമിറ്റഡ്: ബ്രൈറ്റ് മെറ്റല്‍ റിഫൈനേഴ്‌സ് 1930000 ഓഹരികള്‍ 133.12 രൂപ നിരക്കില്‍ വില്‍പന നടത്തി.