
ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്നു സെഷനുകളിലാദ്യമായി വ്യാഴാഴ്ച വിപണികള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 311 പോയിന്റ് ഇടിവ് നേരിട്ട് 58,775 ലെവലിലും നിഫ്റ്റി 50 83 പോയിന്റ് കുറഞ്ഞ് 17,522 പോയിന്റിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ ചാര്‍ട്ടില്‍ ഒരു ബെയറിഷ് കാന്‍ഡില്‍ രൂപം കൊണ്ടു.
വ്യാഴാഴ്ചയിലെ ഇന്‍ട്രാഡേ ബലഹീനത കാരണം ഉയര്‍ച്ച നിലനിര്‍ത്താന്‍ ബുള്ളുകള്‍ക്ക് സാധിക്കില്ലെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു. 17,300-17,200 സപ്പോര്‍ട്ടിന് മുകളില്‍ നിലനിന്നാല്‍ മാത്രമേ വിപണി കുതിപ്പ് തുടരൂ, ഷെട്ടി പറഞ്ഞു.
പിവറ്റ് ചാര്‍ട്ടുകള്‍ അനുസരിച്ചുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,431-17,340
റെസിസ്റ്റന്‍സ്: 17,670 – 17,818
നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 38,679-38,407
റെസിസ്റ്റന്‍സ്: 39,347 – 39,743
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
സണ്‍ഫാര്‍മ
പിവിആര്‍
യുബിഎല്‍
അള്‍ട്രാസിമന്റ്
ബജാജ് ഓട്ടോ
ആല്‍ക്കെം
ഗോദറേജ്‌സിപി
എച്ച്‌സിഎല്‍ ടെക്
പവര്‍ ഗ്രിഡ്
പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍
പ്രധാന ഇടപാടുകള്‍
പിവിആര്‍: ബിഎന്‍ബി പാരിബാസ് ആര്‍ബിട്രേജ് കമ്പനിയിലെ 4,05,183 ഓഹരികള്‍ വില്‍പന നടത്തി. ഓഹരിയൊന്നിന് 1841.14 രൂപ നിരക്കിലായിരുന്നു വില്‍പന.






