പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

ഹ്രസ്വകാല ട്രെന്‍ഡ് നെഗറ്റീവെന്ന് ജിഇപിഎല്‍ ക്യാപിറ്റലിലെ വിദ്‌ന്യാന്‍ സാവന്ത്

കൊച്ചി:തുടര്‍ച്ചയായ ഏഴാം സെഷനിലും തകര്‍ച്ച വരിച്ച വിപണി വ്യാഴാഴ്ച രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ ക്ലോസ് ചെയ്തു.ബിഎസ്ഇ സെന്‍സെക്‌സ് 188 പോയിന്റ് താഴ്ന്ന് 56,410ലും നിഫ്റ്റി 40 പോയിന്റ് താഴ്ന്ന് 16,818ലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ബെയറിഷ് കാന്‍ഡില്‍ രൂപപ്പെട്ടു.

“നിഫ്റ്റി അതിന്റെ 200 ദിവസ എസ്എംഎ (16,990) യ്ക്ക് താഴെ രണ്ടാം ദിവസവും നില്‍ക്കുന്നു. ലോവര്‍ടോപ്പ് ലോവര്‍ ബോട്ടം പാറ്റേണാണ് രൂപപ്പെട്ടിട്ടുള്ളത്. കൂടാതെ, ചാഞ്ചാട്ടത്തിന്റെ സൂചന നല്‍കി ബോളിംഗര്‍ ബാന്‍ഡ് വികസിക്കുകയും വിലകള്‍ നാലാം ദിവസവും താഴെ നില്‍ക്കുകയും ചെയ്തു,” ജിഇപിഎല്‍ ക്യാപിറ്റല്‍ എവിപി ടെക്‌നിക്കല്‍ റിസര്‍ച്ച് വിദ്‌ന്യന്‍ സാവന്ത് നിരീക്ഷിച്ചു.

ആര്‍എസ്‌ഐ (ആപേക്ഷിക ശക്തി സൂചിക) 35 ലെവലില്‍ താഴെയായി നിലനില്‍ക്കുന്നത് ഹ്രസ്വകാല, ഇടത്തരം ബെയറിഷ് ട്രെന്റിനെ കുറിക്കുന്നതായി അദ്ദേഹം പറയുന്നു. മൊത്തത്തിലുള്ള ചാര്‍ട്ട് പാറ്റേണും ഇന്‍ഡിക്കേറ്റര്‍ സജ്ജീകരണവും അനുസരിച്ച്, നിഫ്റ്റി അതിന്റെ തിരുത്തല്‍ തുടരും. 16,788 ന് താഴെ 16,653 ലായിരിക്കും പിന്തുണ.

അതേസമയം ‘ വിലകള്‍ 17,196 ന് മുകളില്‍ നിന്നാല്‍ ഞങ്ങളുടെ വീക്ഷണം തിരുത്തപ്പെടും,’ സാവന്ത് പറഞ്ഞു.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 16,729-16,640
റെസിസ്റ്റന്‍സ്: 16,967 – 17,115

നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 37,362-37,076
റെസിസ്റ്റന്‍സ്: 38,109- 38,569

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എസ്ബിഐ ലൈഫ്
ശ്രീ സിമന്റ്
ഹണിവെല്‍
എച്ച്ഡിഎഫ്‌സി
എച്ച്‌സിഎല്‍
ഇന്‍ഫോസിസ്
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
ഭാരതി എയര്‍ടെല്‍
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ഐസിഐസിഐ ബാങ്ക്

പ്രധാന ഇടപാടുകള്‍
വാരനിയം ക്ലൗഡ്: സ്‌കൈ വാണ്ടറേഴ്‌സ് എല്‍എല്‍പി കമ്പനിയിലെ 1.4 ലക്ഷം ഓഹരികള്‍ വില്‍പന നടത്തി. 34.08 രൂപ നിരക്കിലായിരുന്നു ഇടപാട്. സണ്‍റൈസ് ഗില്‍റ്റ്‌സ് ആന്‍ഡ് സെക്യൂരിറ്റീസ് 95,000 ഓഹരികള്‍ 131.35 രൂപ നിരക്കിലും വിറ്റു.

ശ്രീജി ട്രാന്‍സ്‌ലോജിസ്റ്റിക്‌സ്: ആന്റാര ഇന്ത്യ എവര്‍ഗ്രീന്‍ ഫണ്ട് കമ്പനിയിലെ 60,000 ഓഹരികള്‍ 305 രൂപ നിരക്കില്‍ ഏറ്റെടുത്തു.

X
Top