
മുംബൈ: അവസാന മണിക്കൂറിലെ വീണ്ടെടുപ്പ്, വ്യാഴാഴ്ച വിപണിയെ നേരിയ നേട്ടത്തിന് സഹായിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 38 പോയിന്റ് ഉയര്‍ന്ന് 60,298 ലും നിഫ്റ്റി 12 പോയിന്റ് ഉയര്‍ന്ന് 17,956.5 ലും ക്ലോസ് ചെയ്യുകയായിരുന്നു. പ്രതിദിന ചാര്‍ട്ടില്‍ രൂപപ്പെട്ട പോസിറ്റീവ് കാന്‍ഡില്‍ മുന്‍ സെഷനിലെ ബുള്ളിഷ് കാന്‍ഡില്‍ സ്റ്റിക്കിന് സമീപത്തായാണ് നിലയുറപ്പിക്കുന്നത്.
സാധാരണഗതിയില്‍ ഇത് കണ്‍സോളിഡേഷനെയാണ് കുറിക്കുന്നത്, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി നിരീക്ഷിക്കുന്നു. 17,900-18,000 തുടരുന്ന പക്ഷം വിപണി 18,500-18,600 ലെവലിലേയ്ക്ക് പ്രവേശിക്കും. അതേസമയം 17,760 ല്‍ നിര്‍ണ്ണായക സപ്പോര്‍ട്ട് ലഭ്യമാകും, ഷെട്ടി പറഞ്ഞു.
പിവറ്റ് ചാര്‍ട്ടുകള്‍ അനുസരിച്ചുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,883,-17,809
റെസിസ്റ്റന്‍സ്: 17,999-18,042
നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 39,397-39,138
റെസിസ്റ്റന്‍സ്: 39,809 – 39,963
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ബജാജ് ഓട്ടോ
എച്ച്ഡിഎഫ്‌സി
എബിബി
പവര്‍ഗ്രിഡ്
ഐസിഐസിഐ ബാങ്ക്
ആക്‌സിസ് ബാങ്ക്
എച്ച്ഡിഎഫ്‌സി ബാങ്ക്
ഇപ്കാ ലാബ്
ടിസിഎസ്
പ്രധാന ഇടപാടുകള്‍
സോന ബിഎല്‍ഡബ്ല്യു പ്രസിഷന്‍ ഫോര്‍ജിംഗ്‌സ്: കമ്പനിയുടെ 30,68,730 ഇക്വിറ്റി ഓഹരികള്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. അതേസമയം 87 ലക്ഷം ഓഹരികള്‍ എസ്ബിഐ മ്യൂച്വല്‍ ഫണ്ട് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകള്‍ വഴി വാങ്ങി. ഓഹരിയൊന്നിന് 505 രൂപ നിരക്കിലാണ് ഇടപാട്. സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്‌സ്‌റ്റോണിന്റെ അഫിലിയേറ്റ് ആയ സിംഗപ്പൂര്‍ ടോപ്‌കോ െ്രെപവറ്റ് ലിമിറ്റഡ്, കമ്പനിയുടെ 7,94,33,500 ഇക്വിറ്റി ഷെയറുകള്‍ (13.6 ശതമാനം ഓഹരികള്‍) വില്‍പ്പന നടത്തി. ഓഹരിയൊന്നിന് ശരാശരി 509.10 രൂപ നിരക്കിലായിരുന്നു വില്‍പ്പന.
കപ്പാസിറ്റ് ഇന്‍ഫ്രാപ്രോജക്ട്‌സ്: ന്യൂക്വസ്റ്റ് ഏഷ്യ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് 10 ലക്ഷം ഓഹരികള്‍ വില്‍പന നടത്തി. ഓഹരിയൊന്നിന് ശരാശരി 135.21 രൂപ നിരക്കിലായിരുന്നു വില്‍പന.






