പശ്ചിമേഷ്യയിലെ യുദ്ധം: മണ്ണെണ്ണയ്ക്ക് 53 രൂപ കൂടുംസൗദിയുടെ പൈപ്പ്‍ലൈൻ തകരാറിന് പിന്നാലെ കുതിച്ച് എണ്ണവില2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാജ്യമാകാമെന്ന് ലോകബാങ്ക്പൊതുമേഖല ബാങ്ക് ലയനം വൈകുംഗൾഫ് പ്രവാസികളുടെ വിഷു കേമമാക്കാൻ ലുലു; ടൺ കണക്കിന് ചരക്കുമായി കൊച്ചിയിൽ നിന്ന് പടുകൂറ്റൻ വിമാനം

വ്യാപാരകമ്മി മെയില്‍ 12.20 ബില്യണ്‍ ഡോളറായി കുറഞ്ഞു

ന്യൂഡല്‍ഹി: മെയില്‍ ഇന്ത്യയുടെ വ്യാപാര കമ്മി 12.20 ബില്യണ്‍ ഡോളറായി കുറഞ്ഞു. കയറ്റുമതി വര്‍ധിച്ചതും ഇറക്കുമതി കുറഞ്ഞതുമാണ് വ്യാപാരകമ്മിയില്‍ പ്രതിഫലിച്ചത്. ചരക്കുകളും സേവനങ്ങളും ഉള്‍പ്പെടെ മൊത്തത്തിലുള്ള കയറ്റുമതി മെയ് മാസത്തില്‍ 60.29 ഡോളറായി.

മുന്‍ വര്‍ഷം സമാന മാസത്തെ 64.13 ബില്യണ്‍ ഡോളറിനേക്കാള്‍ കൂടുതല്‍. അതേസമയം മൊത്തത്തിലുള്ള ഇറക്കുമതി 70.64 ബില്യണ്‍ ഡോളറായി കുറഞ്ഞു. ഇത് മുന്‍ വര്‍ഷത്തെ 76.32 ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്.

ഏപ്രില്‍,മെയ് മാസങ്ങളില്‍ മൊത്തം വ്യാപാരകമ്മി 35.41 ശതമാനം കുറഞ്ഞതായി വാണിജ്യ സെക്രട്ടറി സുനില്‍ ഭരത്വാള്‍ പറയുന്നു. ഏപ്രില്‍ മാസത്തില്‍ 1.38 ബില്യണ്‍ ഡോളറായിരുന്നു കമ്മി. 21 മാസത്തെ കുറഞ്ഞ നിരക്കായിരുന്നു അത്.

മൊത്തത്തില്‍ കുറവ് വന്നെങ്കിലും ചരക്ക് വ്യാപാര കമ്മി 5 മാസത്തെ ഉയര്‍ന്ന നിരക്കായ 22.1 ബില്യണ്‍ ഡോളറായിട്ടുണ്ട്. ഏപ്രിലില്‍ ഇത് 15.2 ബില്യണ്‍ ഡോളറായിരുന്നു. ചരക്ക് കയറ്റുമതി മെയ് മാസത്തില്‍ 10.2 ശതമാനം ഇടിഞ്ഞ് 35 ബില്യണ്‍ ഡോളറിലെത്തിയപ്പോള്‍, ഇറക്കുമതി 6.5 ശതമാനം ഇടിഞ്ഞ് 57.1 ബില്യണ്‍ ഡോളറിലെത്തി.

തുടര്‍ച്ചയായി നോക്കുമ്പോള്‍ ചരക്ക് കയറ്റുമതി മാറ്റമില്ലാതെ നിലനില്‍ക്കുകയാണ്. ഏപ്രിലില്‍ 34.6 ബില്യണ്‍ ഡോളറിന്റെ ചരക്ക് കയറ്റുമതിയാണ് നടത്തിയിരുന്നത്. അതേസമയം ഇറക്കുമതി ഏപ്രിലിലെ 49.9 ബില്യണ്‍ ഡോളറില്‍ നിന്നും 14 ശതമാനം കൂടി.

സേവന വിഭാഗത്തിലെ കയറ്റുമതി മെയ് മാസത്തില്‍ 25.30 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇത് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ 25.13 ബില്യണ്‍ ഡോളറിന് സമാനമാണ്. ഈ വിഭാഗത്തിലെ ഇറക്കുമതി 13.53 ബില്യണ്‍ ഡോളറായി കുറയുകയും ചെയ്തു.

ഇറക്കുമതി 2022 മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 15.20 ബില്യണ്‍ ഡോളറില്‍ നിന്ന് 11 ശതമാനം കുറവാണ്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദ ഡാറ്റ ‘കയറ്റുമതി മാന്ദ്യം’ കാണിക്കുന്നുവെന്ന് ഭാരത്വാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു, കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനായി ‘മെയ്ക്ക് ഇന്‍ ഇന്ത്യ’, ‘മെയ്ക്ക് ഫോര്‍ ദി വേള്‍ഡ്’ കാമ്പെയനില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

കയറ്റുമതി ചെയ്യാവുന്ന വസ്തുക്കളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് ഉത്പാദനം വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നിക്ഷേപവും വ്യാപാരവും കൂട്ടിയിണക്കാനും വാണിജ്യമന്ത്രാലയം ശ്രമിക്കുന്നു.

X
Top