തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

വ്യാപാരക്കമ്മി വേഗത്തില്‍ കുറയുന്നു, കയറ്റുമതി അടുത്ത മാസങ്ങളില്‍ വളര്‍ച്ച കൈവരിക്കും: ഗോയല്‍

ജയ്പൂര്‍: ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യം നേരിടുകയാണ്. ആഗോള വ്യാപാരം ഇപ്പോള്‍ ദുര്‍ബലമാണ്. വ്യാപാര വകുപ്പ് മന്ത്രി പിയുഷ് ഗോയല്‍ അറിയിക്കുന്നു.

വിദേശ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പിടിഐയോട് സംസാരിക്കുകയായിരുന്നു മന്ത്രി.തന്റെ ഉഭയകക്ഷി കൂടിക്കാഴ്ചകളെക്കുറിച്ച് സംസാരിച്ച മന്ത്രി, കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയുമായി വ്യാപാരവും ബിസിനസും നടത്താന്‍ ആഗ്രഹിക്കുന്നതായി വെളിപെടുത്തി. ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ വിദേശ ശക്തികള്‍ക്ക് താല്‍പര്യമുണ്ട്.

സാഹചര്യം വെല്ലുവിളി ഉയര്‍ത്തുന്നതിനാല്‍ കയറ്റുമതി ഇടിഞ്ഞു. പ്രത്യേകിച്ചും പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതി. അതേസമയം ഇന്ത്യയുടെ വ്യാപാരം താരത്യമേന ശക്തമാണ്.

വ്യാപാരക്കമ്മി വേഗത്തില്‍ കുറയുന്നു. ആഗോള പങ്കാളിത്തത്തില്‍ നിന്നും ഇന്ത്യ പ്രയോജനം നേടുകയാണെന്ന് ഗോയല്‍ പറഞ്ഞു.സെപ്റ്റംബര്‍ മുതല്‍ കയറ്റുമതി പോസിറ്റീവ് വളര്‍ച്ച കൈവരിക്കും.

കുറഞ്ഞത് മൂന്ന് രാജ്യങ്ങള്‍ ഇന്ത്യയുമായി ബഹിരാകാശ മേഖല പങ്കാളിത്തത്തിന് ശ്രമിച്ചതായും മന്ത്രി പറഞ്ഞു.ചന്ദ്രയാന്‍-3യുടെ സോഫ്റ്റ് ലാന്റിംഗോടുകൂടിയാണിത്. ബഹിരാകാശം പുതിയൊരു അതിര്‍ത്തിയായി മാറുകയാണ്.

ഇന്ത്യ താങ്ങാനാവുന്ന മത്സരാധിഷ്ഠിത ബഹിരാകാശ ശക്തിയായി ഉയരുന്നു.ജൂലൈയില്‍ ഇന്ത്യയുടെ കയറ്റുമതി 15.88 ശതമാനം കുറഞ്ഞ് 32.25 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. ആഗോളസാമ്പത്തിക മാന്ദ്യവും പ്രധാന മേഖലകളായ പെട്രോളിയം, രത്‌നങ്ങള്‍,ആഭരണങ്ങള്‍ എന്നിവയുടെ ഡിമാന്റ് കുറവുമാണ് കാരണം.

ഇറക്കുമതി 17 ശതമാനം കുറഞ്ഞ് 52.92 ബില്യണ്‍ യുഎസ് ഡോളറായി.2022 ജൂലൈയില്‍ 63.77 ബില്യണ്‍ യുഎസ് ഡോളറായിരുന്നു ഇറക്കുമതി. ഇതോടെ വ്യാപാരക്കമ്മി 25.43 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 20.67 ബില്യണ്‍ യുഎസ് ഡോളറായി ചുരുങ്ങി.

X
Top