ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

മൈക്രോഫിനാന്‍സ് വ്യവസായത്തിന്റെ മൊത്തവായ്പാ 2.9 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

ന്യൂഡല്‍ഹി: മൈക്രോഫിനാന്‍സ് വ്യവസായത്തിന്റെ മൊത്ത വായ്പാ പോര്‍ട്ട്‌ഫോളിയോ (ജിഎല്‍പി), മാര്‍ച്ച് അവസാനത്തില്‍, 10.2 ശതമാനം വര്‍ധിച്ച് ഏകദേശം 2.9 ലക്ഷം കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ വായ്പാ അളവ് 2.6 ലക്ഷം കോടി രൂപയായിരുന്നു. തുടര്‍ച്ചയായി വിലയിരുത്തുമ്പോള്‍ വളര്‍ച്ച 8.6 ശതമാനമാണ്.
37.7 ശതമാനം പോര്‍ട്ട്‌ഫോളിയോ പങ്കാളിത്തവുമായി ബാങ്കുകള്‍ മൈക്രോഫിനാന്‍സ് വിപണിയില്‍ ആധിപത്യം തുടരുന്നു. ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയായ സിആര്‍എഫ്‌ഐ ഹൈ മാര്‍ക്ക് ബുധനാഴ്ച പുറത്തിറക്കിയ െ്രെതമാസ റിപ്പോര്‍ട്ട് അനുസരിച്ച്, എന്‍ബിഎഫ്‌സി-എംഎഫ്‌ഐയുടെ വായ്പാ വിഹിതം 2022 മാര്‍ച്ചില്‍ 33.3 ശതമാനമാണ്.
2022 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 191.2 ലക്ഷം രൂപ വായ്പകള്‍ വിതരണം ചെയ്തു. മൂന്നാം പാദത്തെ അപേക്ഷിച്ച് 15.5 ശതമാനം വളര്‍ച്ചയാണിത്. അതേസമയം, 2021 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തെ അപേക്ഷിച്ച് 17.2 ശതമാനം ഇടിവാണ് 2022 നാലാം പാദം രേഖപ്പെടുത്തിയത്.
വ്യവസായത്തിന്റെ തത്സമയ ഉപഭോക്തൃ അടിത്തറ വാര്‍ഷികാിസ്ഥാനത്തില്‍ 1.7 ശതമാനവും ക്വാര്‍ട്ടര്‍ അടിസ്ഥാനത്തില്‍ 3.4 ശതമാനവും വര്‍ദ്ധിച്ചു. മാര്‍ച്ചിലവസാനിച്ച പാദത്തില്‍ ഗ്രാമീണ വിപണികളില്‍ 13.5 ശതമാനവും നഗര വിപണിയില്‍ 5.7 ശതമാനവും വളര്‍ച്ച രേഖപ്പെടുത്താന്‍ മൈക്രോഫിനാന്‍സ് വ്യവസായത്തിനായി.
ദേശീയ മൊത്ത വായ്പാ പോര്‍ട്ട്‌ഫോളിയോയുടെ 83.4 ശതമാനവും സംഭാവന ചെയ്തത് 10 സംസ്ഥാനങ്ങളാണ്. മാര്‍ച്ച് അവസാനത്തോടെ ബിഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവ യഥാക്രമം യഥാക്രമം 16.6 ശതമാനം, 16.4 ശതമാനം, 11.3 ശതമാനം എന്നിങ്ങനെ ഉയര്‍ന്ന ത്രൈമാസ വായ്പ വളര്‍ച്ച രേഖപ്പെടുത്തി.
30ലധികം പാസ്റ്റ് ഡേയ്‌സ് ഡ്യൂ (ഡിപിഡി)യ്ക്കുള്ള പ്രോഫിറ്റ് അറ്റ് റിസ്‌ക്ക് മാര്‍ച്ചില്‍ 6 ശതമാനമായി വര്‍ധിക്കുകയും ചെയ്തു. പിഎആര്‍ എന്നത് 0 ദിവസത്തിലേറെയായി കുടിശ്ശികയുള്ള പോര്‍ട്ട്‌ഫോളിയോയുടെ അനുപാതമാണ്.

X
Top