1,337 റെയിൽവേ സ്റ്റേഷനുകളുടെ മുഖം മാറും; ഈ വർഷം നൂറിലധികം പൂർത്തിയാകുംഹോർമുസ് അടച്ചത് യുഎസ്, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയ്ക്കു മാത്രമെന്ന് ഇറാൻഇന്ധനവില, രൂപയുടെ മൂല്യശോഷണം: ഇന്ത്യൻ വ്യോമയാനമേഖല കടുത്ത പ്രതിസന്ധിയിൽഡിഎ കുടിശ്ശിക എട്ടു ഗഡുക്കളായി പിഎഫിലേക്ക്മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചു

നഷ്ടം നേരിട്ട് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: വ്യാഴാഴ്ച തിരിച്ചുകയറിയ ക്രിപ്‌റ്റോകറന്‍സികള്‍ വെള്ളിയാഴ്ച വീണ്ടും നഷ്ടം വരിച്ചു. ഉച്ചയ്ക്ക് 2.30 ന് 1.03 ട്രില്ല്യണ്‍ ഡോളറിലാണ് വിപണി മൂല്യമുള്ളത്. 24 മണിക്കൂറില്‍ നേരിട്ട താഴ്ച 1.51 ശതമാനം.

വിപണി അളവ് 24 മണിക്കൂറില്‍ 3.55 ശതമാനം കുറഞ്ഞ് 63.98 ബില്ല്യണ്‍ ഡോളറിന്റേതായി. ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 7.62 ശതമാനം അഥവാ 4.88 ബില്ല്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ 90.49 ശതമാനം അഥവാ 57.89 ബില്ല്യണ്‍ ഡോളറുമാണ്. ഏറ്റവും വലിയ ക്രിപ്‌റ്റോ ആയ ബിറ്റ്‌കോയിന്റെ മേധാവിത്തം 0.09 ശതമാനം ഉയര്‍ന്ന് 39.71 ശതമാനത്തിലെത്തി.

24 മണിക്കൂറില്‍ 1.26 ശതമാനം താഴ്ന്ന് 21,428.29 ഡോളറിലാണ് ബിറ്റ്‌കോയിനുള്ളത്. ഏഴ് ദിവസത്തെ താഴ്ച 1.70 ശതമാനം. എഥേരിയം 24 മണിക്കൂറില്‍ 2.80 ശതമാനവും ഒരാഴ്ചയില്‍ 4.27 ശതമാനവും കുറവ് രേഖപ്പെടുത്തി.

രണ്ടാമത്തെ വലിയ ക്രിപ്‌റ്റോ ആയ എഥേരിയം നിലവില്‍ 1661.02 ഡോളറിലാണുള്ളത്. ബിഎന്‍ബി-296.02 ഡോളര്‍ (2.94 ശതമാനം താഴ്ച), എക്‌സ്ആര്‍പി-0.3681 ഡോളര്‍ (5.57 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.4782 ഡോളര്‍ (2.68 ശതമാനം ഉയര്‍ച്ച), സൊലാന-34.62 ഡോളര്‍ (4.39 ശതമാനം താഴ്ച), ഡോഷ്‌കോയിന്‍-0.06828 ഡോളര്‍ (1.32 ശതമാനം താഴ്ച), പൊക്കോട്ട്- 7.44 ഡോളര്‍ (3.41 ശതമാനം താഴ്ച), അവലാഞ്ച്-22.51 ഡോളര്‍ (4.34 ശതമാനം താഴ്ച) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top