
ന്യൂഡല്‍ഹി: നിരക്ക് വര്‍ധനയ്ക്കായി ഫെഡ് റിസര്‍വ് മോണിറ്ററി കമ്മിറ്റി യോഗം ചേരാനിരിക്കെ ക്രിപ്‌റ്റോകറന്‍സികള്‍ 24 മണിക്കൂറില്‍ തകര്‍ച്ചയുടെ ആഴം കുറച്ചു.
നിലവില്‍ 0.52 ശതമാനം ഉയര്‍ന്ന് 933.32 ബില്ല്യണ്‍ ഡോളറിലാണ് ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യമുള്ളത്.
മൊത്തം ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 5.52 ശതമാനം ഉയര്‍ന്ന് 65.04 ബില്ല്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 3.30 ബില്ല്യണ്‍ ഡോളര്‍ അഥവാ 5.08 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ 60.60 ബില്ല്യണ്‍ അഥവാ 93.18 ശതമാനവുമായി.
ഏതാണ്ട് എല്ലാ ക്രിപ്‌റ്റോ കോയിനുകളും 24 മണിക്കൂറില്‍ നേട്ടത്തിലായി.
ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 0.69 ശതമാനം ഉയര്‍ച്ച നേടി. ഒരാഴ്ചയിലെ തകര്‍ച്ച 5.33 ശതമാനം. നിലവില്‍ 19,226.78 ഡോളറാണ് ബിറ്റ്‌കോയിന്‍ വില. രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറന്‍സിയായ എഥേരിയം 24 മണിക്കൂറില്‍ 0.49 ശതമാനം ഉയര്‍ന്ന് 1,356.66 ഡോളറിലാണുള്ളത്.
ഇടിഎച്ചിന്റെ ഒരാഴ്ചത്തെ ഇടിവ് 15.59 ശതമാനമാണ്. ബിഎന്‍ബി-270.17 ഡോളര്‍ (0.69 ശതമാനം വര്‍ധനവ്), കാര്‍ഡാനോ-0.463 ഡോളര്‍ (7.78 ശതമാനം വര്‍ധനവ്),സൊലാന-32.23 ഡോളര്‍ (0.35 ശതമാനം വര്‍ധനവ്), ഡോഷ്‌കോയിന്‍-0.05908 ഡോളര്‍ (1.60 ശതമാനം വര്‍ധനവ്്),പൊക്കോട്ട് -6.40 ഡോളര്‍ (1.83 ശതമാനം വര്‍ധനവ്), അവലാഞ്ച്-17.00 ഡോളര്‍ (1.9 ശതമാനം വര്‍ധനവ്), എക്‌സ് ആര്‍പി-0.4032 ഡോളര്‍ (4 ശതമാനം വര്‍ധനനവ്) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.






