Alt Image
118 ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഇളവുകൾ കേന്ദ്രം പുനഃപരിശോധിക്കുന്നു ◆ കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി ഉയരാൻ സാധ്യത; സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് എസ്ബിഐ റിസർച്ചിന്റെ റിപ്പോർട്ട് ◆ രാജ്യത്തിൻറെ നിര്‍മാണമേഖലയില്‍ ഉണര്‍വ് ◆ ഇന്ത്യയുടെ ധനക്കമ്മി ലക്ഷ്യം കൈവരിക്കാനാകുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ്; കോര്‍പ്പറേറ്റ് നികുതി വരുമാനത്തില്‍ വന്‍ വര്‍ധന ◆ ഇന്ത്യൻ കയർ കയറ്റുമതിയിൽ 52% വളർച്ച; വരുമാനം 6,614 കോടി രൂപയായി ◆

സമ്മിശ്രപ്രകടനം കാഴ്ചവച്ച് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ വ്യാഴാഴ്ച സമ്മിശ്ര പ്രകടനം കാഴ്ചവക്കുന്നു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 24 മണിക്കൂറില്‍ 0.09 ശതമാനം ഉയര്‍ന്ന് 924.52 ബില്ല്യണ്‍ ഡോളറിലാണുള്ളത്. ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 16.28 ശതമാനം താഴ്ന്ന് 43.35 ബില്ല്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് അളവ് 3.11 ബില്ല്യണ്‍ അഥവാ 7.18 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ അളവ് 92.72 ശതമാനം അഥവാ 40.19 ബില്യണുമാണ്.

മറ്റ് കറന്‍സികളിന്മേലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 0.08 ശതമാനം ഉയര്‍ന്ന് 39.93 ശതമാനമായി. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ ആയ ബിറ്റ്‌കോയിന്‍ (ബിടിസി) 24 മണിക്കൂറില്‍ 0.46 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. നിലവില്‍ 19,237.77 ഡോളറിലാണ് ബിടിസിയുള്ളത്. ഏഴ് ദിവസത്തെ നേട്ടം 4.07 ശതമാനം.

രണ്ടാമത്തെ വലിയ കോയിന്‍ എഥേരിയം 24 മണിക്കൂറില്‍ 0.21 ശതമാനം ഉയര്‍ന്ന് 1,299.82 ഡോളറിലെത്തി. ഒരാഴ്ചയിലെ ഉയര്‍ച്ച ശതമാനം.ബിഎന്‍ബി-272.67 ഡോളര്‍ (0.55 ശതമാനം ഉയര്‍ച), എക്‌സ് ആര്‍പി-0.4625 ഡോളര്‍ (1.84 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.353 ഡോളര്‍ (0.65 ശതമാനം താഴ്ച), സൊലാന-29.31 ഡോളര്‍ (1.78 ശതമാനം ഉയര്‍ച), ഡോഷ്‌കോയിന്‍-0.05973 ഡോളര്‍ (1.15 ശതമാനം ഉയര്‍ച്ച), പൊക്കോട്ട് -6.12 ഡോളര്‍ (0.32 ശതമാനം താഴ്ച), ഷിബാ ഇനു-0.00001004 ഡോളര്‍ (0.44 ശതമാനം താഴ്ച), അവലാഞ്ച്-0.44 ഡോളര്‍ (1.14 ശതമാനം താഴ്ച) എന്നിങ്ങനെയാണ് മറ്റ് ക്രിപ്്‌റ്റോകറന്‍സി വിലകള്‍.

X
Top