1,337 റെയിൽവേ സ്റ്റേഷനുകളുടെ മുഖം മാറും; ഈ വർഷം നൂറിലധികം പൂർത്തിയാകുംഹോർമുസ് അടച്ചത് യുഎസ്, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയ്ക്കു മാത്രമെന്ന് ഇറാൻഇന്ധനവില, രൂപയുടെ മൂല്യശോഷണം: ഇന്ത്യൻ വ്യോമയാനമേഖല കടുത്ത പ്രതിസന്ധിയിൽഡിഎ കുടിശ്ശിക എട്ടു ഗഡുക്കളായി പിഎഫിലേക്ക്മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചു

നേട്ടം തുടര്‍ന്ന് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ഫെഡ് റിസര്‍വ് 75 ബേസിസ് പോയിന്റ് നിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്നുള്ള 24 മണിക്കൂറില്‍ ക്രിപ്‌റ്റോകറന്‍സികള്‍ നേട്ടം സ്വന്തമാക്കി. നിലവില്‍ 2.01 ശതമാനം ഉയര്‍ന്ന് 932.02 ബില്ല്യണ്‍ ഡോളറിലാണ് ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യമുള്ളത്.

മൊത്തം ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 47.44 ശതമാനം ഉയര്‍ന്ന് 95.95 ബില്ല്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 5.36ബില്ല്യണ്‍ ഡോളര്‍ അഥവാ 5.59 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ 86.47 ബില്ല്യണ്‍ അഥവാ 90.13 ശതമാനവുമായി.

ഏതാണ്ട് എല്ലാ ക്രിപ്‌റ്റോ കോയിനുകളും 24 മണിക്കൂറില്‍ നേട്ടത്തിലായി.

ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 0.18 ശതമാനം ഉയര്‍ച്ച നേടി. ഒരാഴ്ചയിലെ തകര്‍ച്ച 4.55 ശതമാനം. നിലവില്‍ 19,204.90 ഡോളറാണ് ബിറ്റ്‌കോയിന്‍ വില. രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറന്‍സിയായ എഥേരിയം 24 മണിക്കൂറില്‍ 3.69 ശതമാനം താഴ്ന്ന് 1,306.80 ഡോളറിലാണുള്ളത്.

ഇടിഎച്ചിന്റെ ഒരാഴ്ചത്തെ ഇടിവ് 17.82ശതമാനമാണ്. ബിഎന്‍ബി-270.26 ഡോളര്‍ (0.02 ശതമാനം വര്‍ധനവ്), കാര്‍ഡാനോ-0.457 ഡോളര്‍ (0.95 ശതമാനം വര്‍ധനവ്),സൊലാന-332.24 ഡോളര്‍ (0.03 ശതമാനം വര്‍ധനവ്), ഡോഷ്‌കോയിന്‍-0.05921 ഡോളര്‍ (0.22 ശതമാനം വര്‍ധനവ്),പൊക്കോട്ട് -6.46 ഡോളര്‍ (1 ശതമാനം വര്‍ധനവ്), അവലാഞ്ച്-17.52 ഡോളര്‍ (3.08 ശതമാനം വര്‍ധനവ്), എക്‌സ് ആര്‍പി-0.4398 ഡോളര്‍ (8.93 ശതമാനം വര്‍ധനനവ്) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top