2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

ട്രെന്‍ഡ് ഇപ്പോഴും ബെയറിഷെന്ന് വിലയിരുത്തല്‍

മുംബൈ: മൂന്നുദിവസത്തെ തകര്‍ച്ചയ്ക്ക് ശേഷം, മാര്‍ച്ച് 27 ന്, വിപണി വീണ്ടും നേട്ടത്തിലേയ്ക്ക് തിരിച്ചെത്തി. സെന്‍സെക്‌സ് 127 പോയിന്റുയര്‍ന്ന് 57654 ലെവലിലും നിഫ്റ്റി50 41 പോയിന്റുയര്‍ന്ന് 16986 ലെവലിലുമാണ് ക്ലോസ് ചെയ്തത്. ബെഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി നിര്‍ണായക മൂവിംഗ് ആവറേജിനേക്കാള്‍ താഴെയായതിനാല്‍ പ്രവണത ഇപ്പോഴും ബെയറിഷാണ്, എല്‍കെപി സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ദേ നിരീക്ഷിക്കുന്നു.

ഉയരുമ്പോള്‍ വില്‍ക്കുക എന്നതാണ് നിക്ഷേപമന്ത്രം. 17250 ലെവലില്‍ വില്‍പന സമ്മര്‍ദ്ദം ദൃശ്യമാകും. ദൗര്‍ബല്യം നിഫ്റ്റിയെ 16750 ലെവലിലേയ്ക്ക് നയിച്ചേക്കാം.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള റെസിസ്റ്റന്‍സ്,സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 16,933 -16,892 -16,826
റെസിസ്റ്റന്‍സ്: 17,064 -17,105-17,171.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 39,306-39,206 – 39,045.
റെസിസ്റ്റന്‍സ്: 39,628-39,727- 39,888.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ടാറ്റ കണ്‍സ്യൂമര്‍
പവര്‍ഗ്രിഡ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
എന്‍ടിപിസി
എസ്ബിഐ ലൈഫ്
സിപ്ല
ഗ്രാന്യൂള്‍സ്
ബ്രിട്ടാനിയ
മാരിക്കോ
മാരുതി

പ്രധാന ബള്‍ക്ക് ഡീലുകള്‍
സുപ്രിയ ലൈഫ്‌സയന്‍സ്: ഡോവ് ടെയില്‍ ഇന്ത്യ ഫണ്ട് 5.74 ലക്ഷം അഥവാ 0.68 ശതമാനം പങ്കാളിത്തം 177.08 രൂപ നിരക്കില്‍ ഓഫ് ലോഡ് ചെയ്തു. ഡോവ് ടെയിലിന് 1.81 ശതമാനം ഓഹരി പങ്കാളിത്തമാണ് കമ്പനിയിലുള്ളത്.

63 മൂണ്‍സ് ടെക്ക് ലിമിറ്റഡ്: ഗസാനിയ അഡ് വൈസറി എല്‍എല്‍പി 352750 ഓഹരികള്‍ 180 രൂപ നിരക്കില്‍ വാങ്ങിയപ്പോള്‍ ആരതി രമേശ് ദത്ത് ഗ്രോവര്‍ 305000 ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി.

ഏഷ്യന്‍ ഹോട്ടല്‍സ്: ഷോമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 146330 ഓഹരികള്‍ 71.54 രൂപ നിരക്കില്‍ വാങ്ങിയപ്പോള്‍ ഗ്യാന്‍ ട്രേഡേഴ്‌സ് അത്രയും ഓഹരികള്‍ സമാന നിരക്കില്‍ വിറ്റു.

ഗോയല്‍ അലുമിനീയം: നീരജ് രജനീകാന്ത് ഷാ 76030 ഓഹരികള്‍ 330.03 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഇന്ത്യ ഗ്ലൈക്കോള്‍സ് ലിമിറ്റഡ്: അഭിഷേക് ഖൈത്താന്‍ 204028 ഓഹരികള്‍ 584.82 രൂപ നിരക്കില്‍ വില്‍പന നടത്തി.

സെക്ക്യുര്‍ ക്രെഡന്‍ഷ്യല്‍സ് ലിമിറ്റഡ്: പാലക്ക് ഇന്റര്‍മീഡിയേറ്റ്‌സ് 4673365 ഓഹരികള്‍ 25.55 രൂപ നിരക്കില്‍ വാങ്ങി. പദ്മാവതി ഇന്‍വെസ്റ്റ്‌മെന്റ് 450000 ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി.

എസ്‌ജെവിഎന്‍ ലിമിറ്റഡ്: എസ്ബിഐ മ്യൂച്വല്‍ ഫണ്ട് 76127461 ഓഹരികള്‍ 30.85 രൂപ നിരക്കില്‍ വാങ്ങി. അവര്‍ തന്നെ 76339578 ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി.

സ്റ്റാംപീഡ് കാപിറ്റല്‍: എല്‍7 ഹൈടെക് പ്രൈവറ്റ് ലിമിറ്റഡ് 390092 ഓഹരികള്‍ 14.81 രൂപ നിരക്കില്‍ വാങ്ങി.

X
Top