ഡിസംബര്‍ വരെ 21,253 കോടി കടമെടുക്കാൻ കേരളത്തിന് കേന്ദ്രാനുമതിതൊഴിലില്ലായ്മ നിരക്കിൽ കേരളം ഒന്നാമതെന്ന് കേന്ദ്ര റിപ്പോർട്ട്ഇന്ത്യ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന നാലാമത്തെ ഉത്പന്നമായി സ്മാർട്ട് ഫോൺകേന്ദ്ര സര്‍ക്കാരിന് ആര്‍ബിഐയുടെ ലാഭവീതം 2.11 ലക്ഷം കോടിഎണ്ണവിലയിൽ ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് പാതിയാക്കി കുറച്ച് റഷ്യ

ത്രൈമാസ വിൽപ്പനയിൽ മൂന്നിരട്ടി വർധന രേഖപ്പെടുത്തി ടൈറ്റൻ

മുംബൈ: ഏപ്രിൽ-ജൂൺ പാദത്തിൽ വിൽപ്പന ഏകദേശം മൂന്നിരട്ടിയായി ഉയർന്നതായി ടാറ്റ ഗ്രൂപ്പ് സ്ഥാപനമായ ടൈറ്റൻ പറഞ്ഞു. കമ്പനിയുടെ നെറ്റ്‌വർക്ക് വിപുലീകരണവും കാമ്പെയ്‌നുകളും നടപ്പ് പാദത്തിൽ ഉടനീളം നന്നായി പുരോഗമിക്കുന്നതായി ടൈറ്റൻ അതിന്റെ ത്രൈമാസ അപ്‌ഡേറ്റുകളിൽ പറഞ്ഞു. കഴിഞ്ഞ ഒന്നാം പാദത്തിലെ വിൽപ്പന 205 ശതമാനം വർധിച്ചതായി ടൈറ്റൻ പറഞ്ഞു. അതേസമയം, വരുമാനത്തിന്റെ 85 ശതമാനവും സംഭാവന ചെയ്യുന്ന ജ്വല്ലറി വിഭാഗം 207 ശതമാനം വളർച്ച രേഖപ്പെടുത്തുകയും 19 പുതിയ സ്റ്റോറുകൾ ഈ പാദത്തിൽ കൂട്ടിച്ചേർക്കുകയും ചെയ്തതോടെ ഇതിന്റെ മൊത്തം സ്റ്റോറുകളുടെ എണ്ണം 463 ആയി ഉയർന്നു.

കമ്പനിയുടെ വാച്ചസ് & വെയറബിൾസ് ഡിവിഷൻ എല്ലാ ബ്രാൻഡുകളിലും ഉൽപ്പന്നങ്ങളിലും ആരോഗ്യകരമായ വളർച്ചയോടെ 158 ശതമാനം വളർച്ച കൈവരിച്ചു. മൾട്ടി-ബ്രാൻഡ് റീട്ടെയിൽ (MBR), ടൈറ്റൻ വേൾഡ്, ലാർജ് ഫോർമാറ്റ് സ്റ്റോറുകൾ (LFS) എന്നിവയുടെ പ്രധാന ചാനലുകൾ 2022 സാമ്പത്തിക വർഷം മുതൽ അവരുടെ വളർച്ചയുടെ പാതയിൽ തുടർന്നു. ടൈറ്റൻ വേൾഡ്, ഹീലിയോസ്, ഫാസ്‌ട്രാക്ക് സ്‌റ്റോറുകൾ എന്നിവ പുതിയ ഫോർമാറ്റുകളിലേക്കുള്ള പരിവർത്തനം, പ്രീമിയം ബ്രാൻഡുകളുടെ വിശാലമായ തിരഞ്ഞെടുപ്പ് വാഗ്ദാനം ചെയ്യുന്ന 28 സ്റ്റോർ നവീകരണങ്ങൾ എന്നിവ ജൂൺ പാദത്തിൽ നടത്തിയതായി കമ്പനി പറഞ്ഞു.

അതുപോലെ, ടൈറ്റന്റെ ഐകെയർ ഡിവിഷൻ 176 ശതമാനം വാർഷിക വളർച്ച റിപ്പോർട്ട് ചെയ്തു. സുഗന്ധദ്രവ്യങ്ങളും ഫാഷൻ ആക്‌സസറികളും ഇന്ത്യൻ ഡ്രസ് വെയറും ഉൾപ്പെടുന്ന ടൈറ്റന്റെ മറ്റ് ബിസിനസ്സുകളും പ്രസ്തുത പാദത്തിൽ വളർച്ച രേഖപ്പെടുത്തി. ടാറ്റ ഗ്രൂപ്പിന്റെയും തമിഴ്‌നാട് സംസ്ഥാന സർക്കാരിന്റെയും സംയുക്ത സംരംഭമായാണ് 1984-ൽ ടൈറ്റൻ സ്ഥാപിതമായത്. ടാറ്റ ഗ്രൂപ്പിന് 25.02 ശതമാനം ഓഹരിയുള്ളപ്പോൾ സംസ്ഥാന സർക്കാരിന് കമ്പനിയിൽ 27.88 ശതമാനം ഓഹരിയാണുള്ളത്. 

X
Top