ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്

ഇന്തോനേഷ്യയിലെ പുതുബിസിനസിനായി ടിക് ടോക് മുടക്കുന്നത് 12,507 കോടി രൂപ

തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്തോനേഷ്യ. ജനസംഖ്യയുടെ ഭൂരിഭാഗം പേരും ഓൺലൈനിൽ. അടുത്ത ബിസിനസ് പരീക്ഷണവുമായി ഇന്തോനേഷ്യയിൽ എത്തുകയാണ് ടിക് ടോക്ക്.

നിയമം എതിരായതിനാൽ ഒക്ടോബറിൽ ടിക് ടോക്ക് ഇന്തോനേഷ്യയിൽ അടച്ചുപൂട്ടിയിരുന്നു. ഇപ്പോൾ ഇ – കൊമേഴ്സ് രംഗത്ത് സാന്നിധ്യം വ്യാപിപ്പിക്കാൻ ഒരു വൻകിട കമ്പനിയെ കൂട്ടുപിടിക്കുകയാണ് പ്ലാറ്റ്‍ഫോം.

ടിക് ടോക്ക്, രാജ്യത്ത് ഓൺലൈൻ ഷോപ്പിംഗ് ബിസിനസ് പുനരാരംഭിക്കുന്നതിനായി ഇന്തോനേഷ്യൻ ടെക് ഭീമനായ ഗോടു ടോക്കോപീഡിയയുമായി ആണ് സഹകരിക്കുന്നത്. ന്തോനേഷ്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഗോടു ടോക്കോപീഡിയയിൽ 150 കോടി ഡോളർ നിക്ഷേപിക്കാൻ ആണ് കമ്പി പദ്ധതിയിടുന്നത്. ഇതിനായി സംയുക്ത കരാർ ഉണ്ടാക്കിയിട്ടുണ്ട്.

ചൈനീസ് കമ്പനിയായ ബൈറ്റ്‌ഡാൻസിന്റെ ഉടമസ്ഥതയിലുള്ളതാണ് ടിൿടോക്ക്. ഇ ടിക് ടോക്കിന് ഇന്തോനേഷ്യയിൽ മാത്രം ഏകദേശം 12.5 കോടി ഉപയോക്താക്കളുണ്ടായിരുന്നു. പുതിയ കരാർ പ്രകാരം ടിക്ടോക്ക് കമ്പനിയുടെ 75 ശതമാനം ഓഹരികൾ മാത്രമാണ് വാങ്ങുന്നത്.

കമ്പനിയുടെ ഇന്തോനേഷ്യയിലെ ബിസിനസുമായി സംയോജിപ്പിച്ചായിരിക്കും പ്രവർത്തനങ്ങൾ.

ഗോടുവും ടിക്ടോക്കും തേർന്ന തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ ഇന്തോനേഷ്യൻ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കും. രാജ്യത്തെ ചെറുകിട, ഇടത്തരം ബിസിനസുകളെ കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്താൻ സഹായിക്കുകയും ഓൺലൈൻ സാന്നിധ്യം ശക്തമാക്കുകയും ചെയ്യും.

റൈഡ്-ഹെയ്‌ലിംഗ്, ഡെലിവറി സേവനങ്ങൾ നൽകുന്ന കമ്പനിയാണ് ഗോടു. എന്നാൽ ടിക് ടോക്ക് നിക്ഷേപം എത്തു്നന പ്രഖ്യാപനത്തിന് ശേഷം ഓഹരി 8.3 ശതമാനം ഇടിഞ്ഞു‌. ഗോടുവിൻെറ‌ 75 ശതമാനം ഓഹരികൾ ടിക് ടോക്ക് 84 കോടി ഡോളറിന് വാങ്ങും. ‌ഇന്തോനേഷ്യയിലും 27 കോടിയിലധികം ആളുകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

ടോക്കോപീഡിയ ഇന്തോനേഷ്യയിൽ ഇ-കൊമേഴ്സ് രംഗത്ത് മത്സരിക്കുന്നത് ഷോപ്പിയോടാണ്. സിംഗപ്പു‍‍‍ർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സീ എന്ന കമ്പനിയുടെ ഉപസ്ഥാപനമാണിത്. ആലിബാബയുടെ കീഴിലുള്ള ലസാദയാണ് മറ്റൊരു എതിരാളി.

2030-ഓടെ ഇന്തോനേഷ്യയിലെ ഇ-കൊമേഴ്സ് വിപണി 16,000 കോടി ഡോളറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം 6,200 കോടി ഡോളറിൻേറതാണ് വിപണി.

X
Top