Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ഈയാഴ്‌ച മൂന്ന്‌ മെയിന്‍ബോര്‍ഡ്‌ ഐപിഒകള്‍

മുംബൈ: ഓഹരി വിപണി പുതിയ ഉയരങ്ങളിലേക്ക്‌ നീങ്ങുന്ന പ്രവണത തുടരുമ്പോള്‍ മൂന്ന്‌ മെയിന്‍ബോര്‍ഡ്‌ ഐപിഒകള്‍ ആണ്‌ ഈയാഴ്‌ചയെത്തുന്നത്‌. കഴിഞ്ഞയാഴ്‌ച രണ്ട്‌ ഐപിഒകളാണ്‌ വിപണിയിലെത്തിയത്‌.

പ്ലാറ്റിനം ഇന്റസ്‌ട്രീസ്‌, എക്‌സികോണ്‍ ടെലി സിസ്റ്റംസ്‌, ഭാരത്‌ ഹൈവേസ്‌ എന്നീ കമ്പനികളാണ്‌ പബ്ലിക്‌ ഇഷ്യു നടത്തുന്നത്‌. ഇവ ഓഹരി വില്‍പ്പന വഴി 3000 കോടിയില്‍ പരം തുക സമാഹരിക്കും. കഴിഞ്ഞയാഴ്‌ച ഐപിഒ നടത്തിയ ജൂനിപ്പര്‍ ഹോട്ടല്‍സും ജിപിടി ഹെല്‍ത്ത്‌കെയറും ഈയാഴ്‌ച ലിസ്റ്റ്‌ ചെയ്യും.

എക്‌സികോം ടെലി സിസ്റ്റംസ്‌
ഇലക്‌ട്രിക്‌ വാഹനങ്ങള്‍ക്കുള്ള ചാര്‍ജറുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന എക്‌സികോം ടെലി സിസ്റ്റംസിന്റെ ഐപിഒ ഫെബ്രുവരി 27ന്‌ തുടങ്ങും. ഫെബ്രുവരി 29 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 135-142 രൂപയാണ്‌ ഓഫര്‍ വില.

100 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. 429 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിക്കുന്നത്. 329 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 100 കോടി രൂപയുടെയും ഓഫര്‍ ഫോര്‍ സെയിലും (ഒ എഫ്‌ എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ. ഓഫര്‍ ഫോര്‍ സെയില്‍ വഴി 70.42 ലക്ഷം ഓഹരികളാണ്‌ വില്‍ക്കുന്നത്‌.

ഐപിഒയുടെ 75 ശതമാനം നിക്ഷേപക സ്ഥാപങ്ങള്‍ക്കും 15 ശതമാനം സ്ഥാപന ഇതര നിക്ഷേപകര്‍ക്കും 10 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരിക്കുന്നു.

ഇലക്‌ട്രിക്‌ വാഹനങ്ങള്‍ക്കുള്ള ചാര്‍ജറുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരു കമ്പനി നടത്തുന്ന ആദ്യത്തെ ഐപിഒ ആയിരിക്കും ഇത്‌. ഐപിഒ വഴി സമാഹരിക്കുന്ന തുക എക്‌സികോം ടെലി സിസ്റ്റംസ്‌ തെലുങ്കാനയില്‍ ഉല്‍പ്പാദന യൂണിറ്റ്‌ സ്ഥാപിക്കുന്നതും കടം തിരിച്ചടക്കുന്നതിനും ഉന്നത നിലവാരമുള്ള ഗവേഷണ, വികസന സജ്ജീകരണങ്ങള്‍ സ്ഥാപിക്കുന്നതിനും പ്രവര്‍ത്തന മൂലധന ആവശ്യത്തിനും വിനിയോഗിക്കും.

പ്ലാറ്റിനം ഇന്റസ്‌ട്രീസ്‌
പ്ലാറ്റിനം ഇന്റസ്‌ട്രീസിന്റെ ഐപിഒ ഫെബ്രുവരി 27ന്‌ തുടങ്ങും. ഫെബ്രുവരി 29 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 162-171 രൂപയാണ്‌ ഐപിഒ വില. 87 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. 235 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌.

പൂര്‍ണമമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തുന്നത്‌. സ്റ്റെബിലൈസറുകളും മറ്റും ഉല്‍പ്പാദിപ്പിക്കുന്ന കമ്പനിയാണ്‌ പ്ലാറ്റിനം ഇന്റസ്‌ട്രീസ്‌.

ഭാരത്‌ ഹൈവൈസ്‌
ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ ട്രസ്റ്റ്‌ ആയ ഭാരത്‌ ഹൈവൈസിന്റെ ഐപിഒ ഫെബ്രുവരി 28ന്‌ ആണ്‌ ആരംഭിക്കുന്നത്‌. മാര്‍ച്ച്‌ ഒന്ന്‌ വരെയാണ്‌ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 98-100 രൂപയാണ്‌ ഓഫര്‍ വില. 2500 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌.

ഐപിഒയുടെ 75 ശതമാനം നിക്ഷേപക സ്ഥാപങ്ങള്‍ക്കും 25 ശതമാനം സ്ഥാപന ഇതര നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരിക്കുന്നു. ഇതിന്‌ പുറമെ മൂന്ന്‌ എസ്‌എംഇ ഐപിഒകള്‍കൂടി വിപണിയിലെത്തുന്നുണ്ട്‌.

പൂര്‍വ ഫ്‌ളെക്‌സിപാക്‌, ഓവായിസ്‌ മെറ്റല്‍, എംവികെ അഗ്രോ ഫുഡ്‌ പ്രൊഡക്‌ട്‌ എന്നിവയാണ്‌ ഈയാഴ്‌ച എത്തുന്ന എസ്‌എംഇ ഐപിഒകള്‍.

X
Top