Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ടാറ്റയുടെ ഉപഭോക്തൃ ബിസിനസ് കമ്പനികൾ ലയിക്കുന്നു

മികച്ച ബ്രാൻഡ് വാല്യുവും പ്രകടനവും പരിഗണിച്ച് വിപണിയിൽ ഓഹരി ഉടമകൾക്ക് താൽപര്യമുള്ള ഓഹരികളാണ് ടാറ്റ ഗ്രൂപ്പ് കമ്പനികളുടേത്. ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള പ്രധാന വാർത്തകളിലൊന്ന് കമ്പനികളുടെ ലയനമാണ്.

7 അനുബന്ധ കമ്പനികളെ ടാറ്റ സ്റ്റീലിൽ ലയിപ്പിക്കുന്നത് പോലെ ടാറ്റ ഗ്രൂപ്പിന്റെ എഫ്എംസിജി കമ്പനികളും ലയിക്കുകയാണ്.

ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, ടാറ്റ കോഫി, ടിസിപിഎൽ ബിവറേജസ് ആൻഡ് ഫുഡ്‌സ് എന്നിവ ഉൾപ്പെടുന്ന ടാറ്റയുടെ ഉപഭോക്തൃ ബിസിനസ് ഒന്നാകുന്നതിനുള്ള നടപടികളാണ് യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നത്.

ലോകത്തിലെ രണ്ടാമത്തെ തേയില നിർമാതാക്കളും വിതരണക്കാരുമാണ് ടാറ്റ കൺമ്യൂമർ പ്രൊഡക്ട്സ്. ടാറ്റ ടീ, ടെറ്റ്ലി, കണ്ണൻ ദേവൻ, ചക്ര ഗോൾഡ്, ജെമിനി എന്നിങ്ങനെ 5 ബ്രാൻഡുകൾ കമ്പനിക്ക് കീഴിലുണ്ട്. ലയനം ജനുവരി ഒന്നിന് പൂർത്തിയാകും.

ജനുവരി ഒന്നിന് ലയിക്കും
ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടാറ്റ കോഫി, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡു (ടിസിപിഎൽ)മായും ടാറ്റ ബിവറേജസ് ആൻഡ് ഫുഡ്‌സ് ലിമിറ്റഡു (ടിബിഎഫ്എൽ)മായുള്ള ലയനം തിങ്കളാഴ്ച പൂർത്തിയാക്കുമെന്ന് കമ്പനി വ്യാഴാഴ്ച സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗിൽ അറിയിച്ചിരുന്നു.

ടാറ്റ കോഫിയുടെ എല്ലാ ബിസിനസുകളും ലയിപ്പിക്കുമെന്ന് ടാറ്റ കൺസ്യൂമർ പ്രഖ്യാപിച്ച് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് ലയനം. ടാറ്റ കോഫിയുടെ ഓഹരി ഉടമകളിൽ ടാറ്റ കൺസ്യൂമറിന്റെ ഓഹരികൾ ലഭിക്കുന്നതിന് യോഗ്യരായ ഓഹരി ഉടമകളെ കണ്ടെത്തുന്നതിനുള്ള റെക്കോർഡ് തീയതി ജനുവരി 15 തിങ്കളാഴ്ചയാണ്.

നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ കൊൽക്കത്ത ബെഞ്ച് കഴിഞ്ഞ മാസം ടാറ്റ കോഫിയും ടാറ്റ കൺസ്യമൂമർ പ്രൊഡക്ട്, ടിപിസിഎൽ ബീവറേജ് ആൻഡ് ഫുഡ് എന്നി കമ്പനികളുമായുള്ള ലയനത്തിന് അംഗീകാരം നൽകിയിരുന്നു.

ലയനം ഇങ്ങനെ
ടാറ്റ കോഫിയുടെ പ്ലാന്റേഷൻ ബിസിനസ് ടാറ്റ കൺസ്യൂമർ പ്രൊഡക്ടറ്റിന്റെ സബ്സിഡിയറിയായ ടിസിപിഎൽ ബിവറേജസ് ആൻഡ് ഫുഡ്‌സിൽ ലയിപ്പിക്കും. ഇതിന് പകരമായി ടാറ്റ കോഫി ഓഹരി ഉടമകൾക്ക് കയ്യിലുള്ള ഓരോ 22 ഇക്വിറ്റി ഓഹരികൾക്കും 1 ടിസിപിഎൽ ഓഹരി നൽകും.

ശേഷം ബാക്കി ബിസിനസ് ടാറ്റ കൺസ്യൂമർ പ്രൊഡക്ടറ്റ്സിൽ ലയിപ്പിക്കും. ടാറ്റ കോഫിയിൽ കൈവശം വച്ചിരിക്കുന്ന ഓരോ 55 ഇക്വിറ്റി ഓഹരികൾക്കും ടിസിപിഎല്ലിന്റെ 14 ഓഹരികൾ അനുവദിക്കും.

1:22, 14:55 എന്നി അനുപാതത്തിൽ രണ്ട് ഘട്ടങ്ങളിലായാണ് കമ്പനിയുടെ ലയനം. നിലവിലുള്ള ടാറ്റ കോഫി ഓഹരിയുടമകൾ ലയനത്തിനുള്ള റെക്കോർഡ് തീയതിയായ ജനുവരി 15 വരെ ഓഹരികൾ കയ്യിൽ വെച്ചാൽ ഓരോ 10 ഓഹരിക്കും ടിസിപിഎല്ലിന്റെ 3 ഓഹരികൾ ലഭിക്കും.

ഓഹരി ഉടമകൾക്ക് നേട്ടം
ലയനത്തിനുള്ള തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ടാറ്റ കോഫി ഓഹരികൾ 1.50 ശതമാനം മുന്നേറി. 309.05 രൂപയിലേക്ക് എത്തിയ ഓഹരി 52 ആഴ്ചയിലെ ഉയരം കുറിച്ച ശേഷം 308.40 രൂപയിൽ ക്ലോസ് ചെയ്തു.

വ്യാഴാഴ്ചയിലെ പ്രഖ്യാപനം വന്നതിന് പിന്നാലെ ടാറ്റ കൺസ്യൂമർ ഓഹരികളും 52 ആഴ്ചയിലെ ഉയരം കുറിച്ചു. 1,050 രൂപയിലേക്ക് എത്തിയ ഓഹരി 1.39 ശതമാനം നേട്ടത്തിൽ 1,041 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വ്യാഴാഴ്ചയിലെ ഓഹരി വില പ്രകാരം 3,084 രൂപ മൂല്യമുള്ള 10 ഓഹരികൾ കൈവശം വെയ്ക്കുന്നവർക്ക് 3,123 രൂപ മൂല്യമുള്ള ടാറ്റ കൺസ്യൂമർ ഓഹരികൾ ലഭിക്കും.

ഓഹരി പങ്കാളിത്തം
ടാറ്റ കൺസ്യൂമർ പ്രൊഡക്ടസിന്റെ 34.42 ശതമാനം ഓഹരികളും പ്രൊമോട്ടർമാരായ ടാറ്റ ഗ്രൂപ്പിന് കീഴിലാണ്. ഉയർന്ന വിദേശ നിക്ഷേപ പങ്കാളിത്തമുള്ള കമ്പനിയിൽ 25.27 ശതമാനം ഓഹരികൾ ഇവരുടെ പക്കലാണ്.

16.89 ശതമാനം ഓഹരികൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും 23.42 ശതമാനം ഓഹരികൾ റീട്ടെയിൽ നിക്ഷേപകരും ഹോൾഡ് ചെയ്യുന്നു.

X
Top