പഞ്ചസാരയ്ക്ക് പിന്നാലെ മുട്ട വിലയും കുതിക്കുന്നുയുഎസിൽ നിന്നുള്ള ഇന്ത്യയുടെ എൽപിജി ഇറക്കുമതിയിൽ വൻ വർധനവ്ക്രൂഡ് ഓയില്‍ ഇറക്കുമതിയിലെ പ്രതിസന്ധി മറികടക്കാൻ ബദൽ മാർഗ്ഗങ്ങള്‍ സജീവമായി പരിഗണിച്ച് ഇന്ത്യഗോതമ്പ്, ആട്ട, മൈദ, റവ എന്നിവയുടെ കയറ്റുമതിക്കുള്ള നിരോധനം പിന്‍വലിച്ച് കേന്ദ്രംരാജ്യത്തെ യുപിഐ പണമിടപാടുകളുടെ മൂല്യത്തിലുണ്ടായത് 4000 ഇരട്ടിയിലേറെ വർധന

ലിസ്റ്റ് ചെയ്ത് 20 ദിവസത്തിനകം 108 ശതമാനം ഉയര്‍ന്ന് ഫിലിം പ്രൊഡക്ഷന്‍ കമ്പനി ഓഹരി

മുംബൈ: ചൊവ്വാഴ്ച ഇന്‍ട്രാഡേ ട്രേഡില്‍ 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ ഓഹരിയാണ് ടിപ്‌സ് ഫിലിംസിന്റേത്. കഴിഞ്ഞ എട്ട് ട്രേഡിംഗ് ദിവസങ്ങളില്‍, ഫിലിം പ്രൊഡക്ഷന്‍, ഡിസ്ട്രിബ്യൂഷന്‍ & എക്സിബിഷന്‍ സ്ഥാപനത്തിന്റെ സ്റ്റോക്ക് 108 ശതമാനം സൂം ചെയ്തു. ടിപ്‌സ് ഇന്‍ഡസ്ട്രീസില്‍ നിന്നും വിഭജനം പൂര്‍ത്തിയാക്കി ഒക്ടോബര്‍ 6 നാണ് ടിപ്‌സ് ഫിലിംസ് ഓഹരി ലിസ്റ്റ് ചെയ്യപ്പെട്ടത്.

സംഗീത-ചലച്ചിത്ര ബിസിനസുകള്‍ക്കായി പ്രത്യേകവും കേന്ദ്രീകൃതവുമായ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുക, ഷെയര്‍ഹോള്‍ഡര്‍മാരുടെ മൂല്യം ഉയര്‍ത്തുക, ആകര്‍ഷകമായ വളര്‍ച്ചാ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കമ്പനികള്‍ വിഭജിക്കപ്പെട്ടത്.

ഡിജിറ്റല്‍ ഉപഭോഗത്തില്‍ ചൈനയ്ക്ക് ശേഷം രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 021-ല്‍ വീഡിയോ സബ്സ്‌ക്രിപ്ഷനുകള്‍ 29 ശതമാനം വര്‍ദ്ധിച്ചു. പണമടച്ചുള്ള സബ്സ്‌ക്രിപ്ഷനുകള്‍ 80 ദശലക്ഷം കടന്ന് 5600 കോടി രൂപയുടെ വരുമാനമുണ്ടാക്കി.

മാത്രമല്ല, ഒടിടി കമ്പനികള്‍ ഏകദേശം 300 ബില്യണ്‍ ഡോളര്‍ ചെലവഴിക്കാനിരിക്കയാണ്. ഈ സാഹചര്യത്തില്‍ സിനിമാ നിര്‍മ്മാണ കമ്പനിയായ ടിപ്‌സ് ഫിലിംസ് മികച്ച നേട്ടമുണ്ടാക്കുമെന്ന വിശ്വാസം നിക്ഷേപകര്‍ക്കുണ്ട്. ഈ വിശ്വാസത്തിന്റെ ബലത്തിലാണ് സ്റ്റോക്ക് മികച്ച പ്രകടനം കാഴ്ചവച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

X
Top