ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം പാരിതോഷികം

തിരുവനന്തപുരം: സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിന് അഞ്ചുലക്ഷം രൂപ വീതം പാരിതോഷികം. 20 കളിക്കാര്‍ക്കും പരിശീലകനും അഞ്ചു ലക്ഷം രൂപ വീതം പാരിതോഷികം നല്‍കും. സംസ്ഥാനമന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്.
സഹപരിശീലകര്‍ക്കും ഫിസിയോക്കും മൂന്നു ലക്ഷം രൂപ വീതം നല്‍കാനും തീരുമാനിച്ചു. മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയിലായിരുന്നതിനാല്‍, കഴിഞ്ഞ തവണ ഓണ്‍ലൈനായി ചേര്‍ന്ന ക്യാബിനറ്റ് യോഗത്തില്‍ പാരിതോഷികം നല്‍കുന്നത് പരിഗണിച്ചിരുന്നില്ല.
മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ജേതാക്കള്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാന്‍ അറിയിച്ചിരുന്നു. സന്തോഷ് ട്രോഫിയില്‍ പശ്ചിമബംഗാളിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് കേരളം ജേതാക്കളായത്.

X
Top