രാജ്യത്തിൻറെ സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമെന്ന് ഇന്ത്യ റേറ്റിംഗ്സ്കേന്ദ്രസർക്കാരിന് വമ്പൻ ലാഭവിഹിതം നൽകാൻ പൊതുമേഖലാ ബാങ്കുകളും ആർബിഐയുംസ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽമേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധം

രാകേഷ് ജുന്‍ജുന്‍വാലയുടെ ജീവിതം ഇങ്ങനെ

ന്ത്യയുടെ വാറണ്‍ ബഫറ്റ്, ഓഹരി നിക്ഷേപത്തിലെ അതികായന്‍, പ്രമുഖ വ്യവസായി…. ഇങ്ങനെ വിശേഷണങ്ങള്‍ നിരവധിയാണ് രാകേഷ് ജുന്‍ജുന്‍വാലയ്ക്ക്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് മികച്ച സംഭാവന നല്‍കിയ വ്യക്തിത്വമെന്ന് വിശേഷിപ്പിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജുന്‍ജുന്‍വാലയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ചത്. ജീവിതത്തില്‍ നര്‍മബോധവും ആഴത്തിലുള്ള ഉള്‍ക്കാഴ്ചയുമുള്ള അദ്ദേഹം സാമ്പത്തിക ലോകത്തിന് മറക്കാനാകാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

1960 ജൂലൈ 5ന് മുംബൈയില്‍ ഒരു രാജസ്ഥാനി കുടുംബത്തിലായിരുന്നു രാകേഷ് ജുന്‍ജുന്‍വാലെയും ജനനം. അദ്ദേഹത്തിന്റെ പിതാവ് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. സൈദ്‌നാം കോളജില്‍ നിന്നായിരുന്നു ജുന്‍ജുന്‍വാലെയുടെ ബിരുദം. 1985ല്‍ 5000 രൂപ കൊണ്ടാണ് ജുന്‍ജുന്‍വാല സ്റ്റോക്ക് മാര്‍ക്കറ്റിലേക്ക് കാലെടുത്തുവയ്ക്കുന്നത്. 150 പോയിന്റിലായിരുന്നു അന്ന് സ്‌റ്റോക്ക് മാര്‍ക്കറ്റ്.

ഫോര്‍ബ്സ് മാഗസിന്‍ പറയുന്നതനുസരിച്ച് രാകേഷ് ജുന്‍ജുന്‍വാലയുടെ ആസ്തി 5.1 ബില്യണ്‍ ഡോളറാണ്. 40,000 കോടി രൂപയ്ക്ക് തുല്യം. വെറും 5,000 രൂപകൊണ്ട് മുംബൈയില്‍ നിന്നുള്ള ഒരു സാധാരണക്കാരന്‍ എങ്ങനെയാണ് ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഓഹരി നിക്ഷേപകരില്‍ ഒരാളായി മാറിയത്? ഈ ചോദ്യമാണ് ജുന്‍ജുന്‍വാലെയുടെ വിജയകഥയിലേക്ക് നമ്മെ എത്തിക്കുന്നത്.

തന്റെ പിതാവ് അദ്ദേഹത്തിന്റെ ുഹൃത്തുക്കളുമായി സ്റ്റോക്ക് മാര്‍ക്കറ്റിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് സ്ഥിരമായി കേള്‍ക്കാറുണ്ടായിരുന്നു ജുന്‍ജുന്‍വാല. ഇതോടെ ഓഹരികളെക്കുറിച്ച് വളരെ ജിജ്ഞാസയുണ്ടായിരുന്ന രാകേഷ്, ഒരിക്കല്‍ തന്റെ പിതാവിനോട് ചോദിച്ചു, എന്തുകൊണ്ടാണ് ഓഹരി വില ദിവസവും ഇങ്ങനെ മാറുന്നതെന്ന്. സ്റ്റോക്കുകളുടെ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്ന വാര്‍ത്തകള്‍ അറിയാന്‍ പത്രങ്ങള്‍ വായിക്കാനായിരുന്നു പിതാവിന്റെ മറുപടി.

ഓഹരി വിപണിയില്‍ ഒരു കരിയര്‍ തുടങ്ങാനുള്ള ആഗ്രഹം ഇതോടെ രാകേഷ് ജുന്‍ജുന്‍വാല പ്രകടിപ്പിച്ചു. ഇതിനായി അച്ഛന്റെ നിര്‍ദേശവും കേട്ട് 1985-ല്‍ സിഡെന്‍ഹാം കോളേജില്‍ നിന്ന് ബിരുദം നേടി ചാര്‍ട്ടേഡ് അക്കൗണ്ടന്റായി കരിയര്‍ തുടങ്ങി.

അങ്ങനെയാണ് രാകേഷ് ജുന്‍ജുന്‍വാല 1985-ല്‍ 5,000 രൂപയുമായി ഓഹരി വിപണിയില്‍ പ്രവേശിച്ചത്. അന്ന് സെന്‍സെക്സ് 150 പോയിന്റിലായിരുന്നു (ഇന്ന് 58,500). രാകേഷ് ജുന്‍ജുന്‍വാലയുടെ ആദ്യത്തെ വലിയ ലാഭം 1986-ല്‍ 0.5 മില്യണ്‍ രൂപയായിരുന്നു. ടാറ്റ ടീയുടെ 5,000 ഓഹരികള്‍ 43 രൂപയ്ക്ക് അദ്ദേഹം വാങ്ങി, 3 മാസത്തിനുള്ളില്‍ അത് 143 രൂപയില്‍ വ്യാപാരം ചെയ്തു. ടാറ്റ ടീയുടെ സ്റ്റോക്കുകള്‍ വിറ്റ് 3 മടങ്ങിലധികം ലാഭം നേടി.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഓഹരികളില്‍ നിന്ന് നിരവധി നല്ല ലാഭം നേടാന്‍ രാകേഷിന് കഴിഞ്ഞു. 1986-89 കാലത്ത് 20-25 ലക്ഷം രൂപയായിരുന്നു ജുന്‍ജുന്‍വാലയുടെ നേട്ടം. ‘റെയര്‍ എന്റര്‍പ്രൈസസ്’ എന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള സ്റ്റോക്ക് ട്രേഡിംഗ് സ്ഥാപനം രാകേഷ് ജുന്‍ജുന്‍വാലയുടേതാണ്. ഭാര്യ രേഖ ജുന്‍ജുന്‍വാലയുടെ പേരില്‍ നിന്നുമാണ് രാകേഷ് തന്റെ പേരിനൊപ്പം ജുന്‍ജുന്‍വാല എന്ന് കൂട്ടിച്ചേര്‍ത്തത്.

X
Top