സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിഗുരുതരം; ചരിത്രത്തിലാദ്യമായി പദ്ധതികള്‍ പാതിവെട്ടി

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധി അതിഗുരുതരമായി തുടരവേ വാർഷികപദ്ധതി അടങ്കൽ പകുതിയിലേറെ വെട്ടിക്കുറയ്ക്കാൻ മന്ത്രിസഭ തീരുമാനിച്ചു. അനിവാര്യമല്ലാത്ത പദ്ധതികൾ ഒഴിവാക്കും.

മുൻ വർഷങ്ങളിൽ സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത് ചെലവുകൾ മാറ്റിവെക്കുകയോ 25-30 ശതമാനം വരെ അടങ്കൽ കുറയ്ക്കുകയോ ആണ് ചെയ്തിരുന്നത്. ഇത്രയും വെട്ടിക്കുറയ്ക്കാനും മാറ്റിവെക്കാനും തീരുമാനിക്കുന്നത് ആദ്യം.

പദ്ധതിച്ചെലവ് വെട്ടിക്കുറച്ച് സർക്കാർ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങളും ക്ഷേമപദ്ധതി കുടിശ്ശികയും കുറച്ചെങ്കിലും നൽകാനാണ് ശ്രമം.

10 കോടിക്കുമുകളിൽ ഭരണാനുമതി നൽകിയ പദ്ധതികളുടെയും തുടർപദ്ധതികളുടെയും അനിവാര്യത ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി പരിശോധിക്കും. മാറ്റിവെക്കേണ്ടത് മാറ്റിവെക്കും.

അനിവാര്യമാണെങ്കിൽ ഭരണാനുമതി നൽകിയതിന്റെ പകുതിത്തുക അനുവദിക്കും.

10 കോടിക്ക് താഴെയുള്ള പദ്ധതികളുടെ അനിവാര്യത വകുപ്പ് സെക്രട്ടറിയും വകുപ്പ് അധ്യക്ഷനും ചർച്ചചെയ്ത് തീരുമാനിക്കും. അനിവാര്യമെങ്കിൽ ഭരണാനുമതി നൽകിയതിന്റെ പകുതി അനുവദിക്കും. പട്ടിക ചീഫ് സെക്രട്ടറിക്ക് കൈമാറും.

ഇനിയും ഭരണാനുമതി നൽകിയിട്ടില്ലാത്ത പദ്ധതികളുടെ സ്ഥിതി എന്താവുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല.

X
Top