ചില്ലറ വില സൂചിക 5.22 ശതമാനമായി താഴ്ന്നുഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്

സ്വർണ ഇറക്കുമതി കണക്കുകൾ തിരുത്തി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: നവംബറിലെ സ്വർണ ഇറക്കുമതി കണക്കുകള്‍ പിഴച്ചെന്ന് സമ്മതിച്ച്‌ കേന്ദ്ര സർക്കാർ. യഥാർത്ഥത്തിലുള്ളതിലും 500 കോടി ഡോളർ സ്വർണ ഇറക്കുമതി അബദ്ധത്തില്‍ കണക്കില്‍ ചേർന്നതാണ് തിരുത്തുന്നതെന്ന് ഡയറക്‌ടർ ജനറല്‍ ഒഫ് കൊമേഴ്സ്യല്‍ ഇന്റലിജൻസ് ആൻഡ് സ്റ്റാറ്റിക്സ് വ്യക്തമാക്കി.

നവംബറിലെ സ്വർണ ഇറക്കുമതി 1480 കോടി ഡോളറില്‍ നിന്നും 980 കോടി ഡോളറായി പുതുക്കി നിശ്ചയിച്ചെന്ന് ഏജൻസി വ്യക്തമാക്കി. ഇറക്കുമതി കണക്കുകള്‍ തയ്യാറാക്കുന്ന രീതിയില്‍ ജൂലായ് മുതല്‍ മാറ്റം വരുത്തിയതോടെ വന്ന പിഴവാണ് പ്രശ്നമായത്. വെയർഹൗസുകളിലെ സ്വർണ ഷിപ്പ്മെന്റുകള്‍ അബദ്ധത്തില്‍ രണ്ട് തവണ കണക്കില്‍ ഉള്‍പ്പെടുത്തിയെന്ന് പരിശോധനയില്‍ വ്യക്തമായി.

സ്വർണ ഇറക്കുമതി കണക്കില്‍ 500 കോടി ഡോളറിന്റെ കുറവ് വന്നതോടെ വ്യാപാര കമ്മിയിലും ഗണ്യമായ ഇടിവുണ്ടായി. നവംബറില്‍ ഇന്ത്യയുടെ വ്യാപാര കമ്മി ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലമായ 3,780 കോടി ഡോളറായെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്. സ്വർണ ഇറക്കുമതി കണക്ക് തിരുത്തിയതോടെ വ്യാപാര കമ്മി 3,280 കോടി ഡോളറായി കുറയും.

അസാധാരണമായ വർദ്ധനയില്‍ സംശയം
നവംബറില്‍ സ്വർണ ഇറക്കുമതി മുൻവർഷത്തേക്കാള്‍ 331 ശതമാനം ഉയർന്നതോടെയാണ് സർക്കാർ കണക്കുകള്‍ സൂക്ഷ്മമായി പരിശോധിച്ചത്. ഇതോടെ വ്യാപാര കണക്കുകള്‍ സെൻട്രല്‍ ബോർഡ് ഒഫ് ഇൻഡയറക്‌ട് ടാക്സസ് ആൻഡ് കസ്‌റ്റംസിന്റെ ഡാറ്റയുമായി ഒത്തുനോക്കിയപ്പോഴാണ് ഇരട്ട എൻട്രി കണ്ടെത്തിയത്.

സ്വിറ്റ്സർലൻഡ്, യു.എ.ഇ, പെറു എന്നിവിടങ്ങളിലില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും സ്വർണം ഇറക്കുമതി നടത്തുന്നത്. സർക്കാരിന്റെ കണക്കുകളനുസരിച്ച്‌ നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ എട്ടു മാസത്തിനിടെ ഇന്ത്യ 4,700 കോടി ഡോളറിന്റെ സ്വർണമാണ് ഇറക്കുമതി നടത്തിയത്.

X
Top