ഇന്ത്യൻ ഓഹരികളുടെ ദുർബല പ്രകടനത്തിന് അമിത പണലഭ്യതയും ‘ഈസി എക്സിറ്റും’ കാരണമെന്ന് നിർമ്മല സീതാരാമൻ ◆ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകാന്‍ ഒരു വര്‍ഷം കൂടി വൈകും ◆ ഇന്ത്യ- യുഎസ് വ്യാപാര കരാർ ഉടൻ നിർണായക ഘട്ടത്തിലെന്ന് മാർക്കോ റൂബിയോ ◆ രാജ്യത്തെ ഭവന വിപണിയിൽ പ്രതിസന്ധി; അത്യാഡംബര വീടുകൾ വാങ്ങാൻ ആളില്ല ◆ ഉപരോധ രാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതി ചെയ്‌ത് ഇന്ത്യ; ഇന്ധന കയറ്റുമതിയിൽ 43 ശതമാനം വർധനവ് ◆

ടെസ്‌ലയുടെ ‘പറക്കും കാർ’ ഇന്ത്യയിലേക്കും; 5.01 ലക്ഷം രൂപയ്ക്ക് ബുക്കിംഗ് ആരംഭിച്ചു

അമേരിക്കൻ വൈദ്യുത വാഹന ഭീമന്മാരായ ടെസ്‌ല, തങ്ങളുടെ അത്യാധുനിക സ്പോർട്സ് കാറായ ‘റോഡ്സ്റ്ററിന്റെ’ ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു. പെർഫോമൻസ്, ത്രസ്റ്റ് എന്നീ രണ്ട് മോഡലുകളാണ് ഇന്ത്യൻ ഉപഭോക്താക്കൾക്കായി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ഇതിൽ റോക്കറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് വായുവിൽ പറക്കാൻ ശേഷിയുള്ള ‘റോക്കറ്റ്’ എന്ന മൂന്നാമതൊരു മോഡൽ കൂടി പ്രത്യേക ക്ഷണം ലഭിക്കുന്നവർക്കായി ഇന്ത്യയിൽ ലഭ്യമാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2026 ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ടെസ്‌ലയുടെ ഇന്ത്യൻ വിപണിയിലെ രജിസ്ട്രേഷൻ 836 ശതമാനം വർദ്ധിച്ച പശ്ചാത്തലത്തിലാണ് ഈ പുതിയ പ്രഖ്യാപനം.

ഈ അത്യാധുനിക സ്പോർട്സ് കാറുകൾ സ്വന്തമാക്കാൻ താല്പര്യമുള്ള ഉപഭോക്താക്കൾ 5.01 ലക്ഷം രൂപ നൽകിയാണ് പ്രാരംഭ ബുക്കിംഗ് നടത്തേണ്ടത്. എന്നാൽ മോഡലുകളുടെ പ്രത്യേകത അനുസരിച്ച് മുൻകൂർ ഡെപ്പോസിറ്റ് തുകയിൽ വലിയ മാറ്റമുണ്ട്.

പെർഫോമൻസ് മോഡലിനായി ബുക്കിംഗ് കഴിഞ്ഞ് 10 ദിവസത്തിനകം 45.05 ലക്ഷം രൂപ കൂടി നൽകി മൊത്തം ഡെപ്പോസിറ്റ് 50.06 ലക്ഷം രൂപ ആക്കേണ്ടതുണ്ട്. അതിവേഗതയുള്ള ത്രസ്റ്റ് മോഡലിനായി 2.45 കോടി രൂപ കൂടി അധികം നൽകി മൊത്തം ഡെപ്പോസിറ്റ് തുക 2.50 കോടി രൂപയായി നിജപ്പെടുത്തണം. വാഹനങ്ങളുടെ അന്തിമ വിലവിവരങ്ങൾ കമ്പനി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

സ്‌പേസ് എക്‌സ് റോക്കറ്റുകളുടെ ഘടകങ്ങൾ ഉൾപ്പെടുത്തിയാണ് ടെസ്‌ല റോഡ്സ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേവലം 1.6 സെക്കൻഡിൽ പൂജ്യത്തിൽ നിന്നും 60 മൈൽ വേഗത കൈവരിക്കാൻ പെർഫോമൻസ് മോഡലിന് സാധിക്കും.

എന്നാൽ റോക്കറ്റ് പ്രൊപ്പൽഷൻ സഹായമുള്ള ത്രസ്റ്റ് മോഡലിന് ഇതിനായി വെറും 0.9 സെക്കൻഡ് മാത്രം മതിയാകും. ക്ഷണം ലഭിക്കുന്നവർക്ക് മാത്രം ബുക്ക് ചെയ്യാൻ സാധിക്കുന്ന ‘റോക്കറ്റ്’ മോഡലിന്റെ പറക്കാനുള്ള ശേഷി സാങ്കേതിക പരിശോധനകൾക്കും സർക്കാർ പരീക്ഷണങ്ങൾക്കും വിധേയമായിരിക്കും.

ലക്ഷ്വറി ഇലക്ട്രിക് വാഹന വിപണിയിൽ ബി.എം.ഡബ്ല്യു, മെഴ്‌സിഡസ് ബെൻസ് എന്നിവയ്ക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ ടെസ്‌ല. നിലവിൽ ഇന്ത്യയിൽ 50.89 ലക്ഷം രൂപ വിലയുള്ള ‘മോഡൽ വൈ’ എസ്‌യുവിയാണ് ടെസ്‌ല പ്രധാനമായും വിൽക്കുന്നത്.

പുതിയ റോഡ്സ്റ്റർ മോഡലുകളുടെ ഉത്പാദനം 2028-ഓടെ മാത്രമേ ആരംഭിക്കുകയുള്ളൂ. ആദ്യഘട്ടത്തിൽ ഇടതുവശത്ത് സ്റ്റിയറിംഗ് ഉള്ള വാഹനങ്ങളായിരിക്കും പുറത്തിറങ്ങുക എന്നതിനാൽ ഇന്ത്യയിലെ ഡെലിവറി തീയതികൾ പിന്നീട് മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ.

X
Top