മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന; വിപുലമായ പദ്ധതികളുമായി ‘വയോജന സൗഹൃദ ബജറ്റ്’ചെറുകിട സംരംഭങ്ങൾക്ക് ബജറ്റിൽ വൻ കൈത്താങ്ങ്തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ 1000 കോടി പ്രഖ്യാപിച്ച് കേരളംസമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾ

യഥാര്‍ത്ഥ് ഹോസ്പിറ്റല്‍ ഓഹരിയ്ക്ക് തണുപ്പന്‍ ലിസ്റ്റിംഗ്, ഇടത്തരം, ദീര്‍ഘകാലത്തില്‍ മികച്ച നേട്ടം കൊണ്ടുവരുമെന്ന് വിദഗ്ധര്‍

മുംബൈ: ഓഹരി വിപണിയിലെ ചാഞ്ചാട്ടം, യഥാര്‍ത്ഥ് ഹോസ്പിറ്റല്‍ ലിസ്റ്റിംഗിനെ ബാധിച്ചു. എന്‍എസ്ഇയില്‍ 306 രൂപയിലും ബിഎസ്ഇയില്‍ 304 രൂപയിലുമാണ് ഓഹരി അരങ്ങേറ്റം കുറിച്ചത്. 20 ശതമാനം പ്രീമിയം പ്രതീക്ഷിച്ച സ്ഥാനത്താണിത്.

ഓഹരി പിന്നീട് 11 ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്. 687 കോടി രൂപ സമാഹരിച്ച പബ്ലിക് ഇഷ്യു, നേരത്തെ മികച്ച പ്രതികരണം നേടിയിരുന്നു. 36.16 മടങ്ങ് അധികമാണ് ഓഫര്‍ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്.

അതുകൊണ്ടുതന്നെ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഓഹരിയില്‍ ബുള്ളിഷാണ്. ഇടത്തരം മുതല്‍ ദീര്‍ഘകാലത്തേക്ക് സ്‌റ്റോക്ക് നിലനിര്‍ത്തണമെന്ന് മിക്ക വിശകലന വിദഗ്ധരും ഉപദേശിച്ചു. കമ്പനി തിളക്കമാര്‍ന്ന പ്രകടനം തുടരുമെന്ന് അവര്‍ വിശ്വസിക്കുന്നു.

ഡല്‍ഹിഎന്‍സിആറില്‍ മൂന്ന് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ നടത്തുന്ന കമ്പനിയാണ് യഥാര്‍ത്ഥ്.പ്രവര്‍ത്തനം മധ്യപ്രദേശിലേയ്ക്ക് വ്യാപിപ്പിക്കാനും ഈയിടെ ഇവര്‍ക്കായി. ഫ്രഷ് ഇഷ്യുവഴി സ്വരൂപിക്കുന്ന തുക മൂലധന ചെലവുകള്‍ക്ക് വിനിയോഗിക്കുമെന്ന് കമ്പനി ഡ്രാഫ്റ്റ് പേപ്പേഴ്‌സില്‍ അറിയിച്ചിരുന്നു.

X
Top