ഗ്യാസ് സിലിണ്ടർ ബുക്കിംഗിന് 25 ദിവസത്തെ ഇടവേള നിർബന്ധംഎൽപിജി ക്ഷാമം: മുംബൈയിലെ 20% ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചുപൂട്ടിഇന്ത്യയുടെ പക്കൽ നിന്ന് ഇൻഡൊനീഷ്യ ബ്രഹ്‌മോസ് വാങ്ങുന്നുഗള്‍ഫിലെ ജൂവലറികളില്‍ സ്വര്‍ണം വില്ക്കാന്‍ വന്‍തിരക്ക്കേരളം ഐടി രംഗത്ത് മുന്നേറ്റ പാതയിലെന്ന് മുഖ്യമന്ത്രി

ടെനികോ ക്ലീന്‍ എയര്‍ ഇന്ത്യ ഐപിഒ നവംബര്‍ 12 മുതല്‍

യുഎസ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെനികോ ഗ്രൂപ്പിന്റെ സബ്‌സിഡറിയായ ടെനികോ ക്ലീന്‍ എയര്‍ ഇന്ത്യ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) നവംബര്‍ 12ന്‌ തുടങ്ങും. നവംബര്‍ 14 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. നവംബര്‍ 17ന്‌ ഓഹരികളുടെ അലോട്ട്‌മെന്റ്‌ നടക്കും. നവംബര്‍ 19ന്‌ ടെനികോ ക്ലീന്‍ എയര്‍ ഇന്ത്യ ലിമിറ്റഡിന്റെ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും.

3600 കോടി രൂപയാണ്‌ ഐപിഒയിലൂടെ ടെനികോ ക്ലീന്‍ എയര്‍ സമാഹരിക്കുന്നത്‌. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്‌) ആണ്‌ നടത്തുന്നത്‌. ഒഎഫ്‌എസ്‌ വഴി പ്രൊമോട്ടര്‍മാരും നിലവിലുള്ള ഓഹരിയുടമകളുമാണ്‌ ഓഹരികള്‍ വില്‍ക്കുന്നത്‌.

പുതിയ ഓഹരികളുടെ വില്‍പ്പനയില്ല. ടെനികോ ക്ലീന്‍ എയര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 552 കോടി രൂപ ലാഭമാണ്‌ കൈവരിച്ചത്‌. മുന്‍വര്‍ഷം 412.7 കോടി രൂപയായിരുന്നു ലാഭം. 32.5 ശതമാനമാണ്‌ ലാഭത്തിലുണ്ടായ വളര്‍ച്ച.

അതേ സമയം വരുമാനത്തില്‍ 10.6 ശതമാനം ഇടിവുണ്ടായി. വരുമാനം 5467.6 കോടി രൂപയില്‍ നിന്ന്‌ 4890.4 കോടി രൂപയായി കുറഞ്ഞു. ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു.

X
Top