ഇന്ത്യയിൽ ഇത്തവണ ശമ്പള വർദ്ധനവ് ശരാശരി 9.1 ശതമാനംചൈനക്ക് മുന്നിൽ വാതിൽ തുറന്നിടാൻ കേന്ദ്രസർക്കാർ; കർശന നിക്ഷേപ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുംആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് അന്തിമാനുമതിഇന്ത്യൻ സോളാർ ഉത്പന്നങ്ങൾക്ക് 126 % തീരുവ ഏർപ്പെടുത്തി യുഎസ്ഇന്ത്യയുടെ ജിഡിപി 10.5 ശതമാനം കടക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

നവംബര്‍ ഒന്നുമുതല്‍ ഒടിപി സന്ദേശത്തില്‍ തടസ്സമുണ്ടായേക്കുമെന്ന മുന്നറിയിപ്പുമായി ടെലികോം സേവന കമ്പനികള്‍

മുംബൈ: നവംബർ ഒന്നുമുതല്‍ ഇ-കൊമേഴ്സ് ഇടപാടുകളിലും മറ്റും ഒ.ടി.പി. ലഭ്യമാക്കുന്നതില്‍ താത്കാലിക തടസ്സമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ടെലികോം സേവന കമ്പനികള്‍.

വാണിജ്യസന്ദേശങ്ങള്‍ ആരാണ് അയക്കുന്നതെന്ന് കണ്ടെത്താൻ സംവിധാനമുണ്ടാകണമെന്നതുള്‍പ്പടെ ടെലികോം നിയന്ത്രണ അതോറിറ്റിയുടെ(ട്രായ്) നിർദേശങ്ങള്‍ നടപ്പാക്കുന്ന സാഹചര്യത്തിലാണിത്.

സന്ദേശങ്ങള്‍ അയക്കുന്ന കമ്പനികള്‍ അവരുടെ യു.ആർ.എലും (യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ) തിരിച്ചുവിളിക്കാനുള്ള നമ്പറും ടെലികോം ഓപ്പറേറ്റർമാർക്ക് നല്‍കണം. ഇവ ടെലികോം ഓപ്പറേറ്ററുടെ ബ്ലോക്ക് ചെയിൻ അധിഷ്ടിത ഡിസ്ട്രിബ്യൂഷൻ ലെഡ്ജർ പ്ലാറ്റ്ഫോമില്‍ ശേഖരിക്കും.

സന്ദേശങ്ങള്‍ അയക്കുമ്പോള്‍ നല്‍കുന്ന വിവരങ്ങളും ബ്ലോക്ക് ചെയിൻ ശൃംഖലയിലുള്ള വിവരങ്ങളും യോജിച്ചാലേ സന്ദേശങ്ങള്‍ ഉപഭോക്താവിന് കൈമാറൂ.

പല ബാങ്ക്-ധനകാര്യ സ്ഥാപനങ്ങളും ടെലിമാർക്കറ്റിങ് കമ്പനികളും ഇ-കൊമേഴ്സ് കമ്പനികളും ട്രായ് നിർദേശപ്രകാരമുള്ള സാങ്കേതികക്രമീകരണം ഇനിയും നടപ്പാക്കിയിട്ടില്ലെന്ന് ടെലികോം സേവന കമ്പനികള്‍ പറയുന്നു.

സമയപരിധി രണ്ടുമാസത്തേക്കുകൂടി നീട്ടിനല്‍കണമെന്ന് കമ്പനികള്‍ ആവശ്യപ്പെടുന്നുണ്ട്.

X
Top