
മുംബൈ: ഫെബ്രുവരി 3 ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 910 പോയിന്റ് അഥവാ 1.52 ശതമാനം താഴ്ന്ന് 60,842 ലും നിഫ്റ്റി50 244 പോയിന്റുയര്‍ന്ന് 17854 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ദീര്‍ഘ ബുള്‍ കാന്‍ഡില്‍ മുന്നേറ്റത്തെ കുറിക്കുന്നു, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി നിരീക്ഷിച്ചു.
ഹ്രസ്വകാലത്തില്‍ നിഫ്റ്റി 18,250 ലക്ഷ്യം വയ്ക്കും. 17650 ലെവലിലായിരിക്കും സപ്പോര്‍ട്ട്.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
സപ്പോര്‍ട്ട്: 17,660- 17,593-17,483.
്‌റെസിസ്റ്റന്‍സ്: 17,879- 17,946 – 18,056.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്്: 40,861- 40,642-40,286.
റെസിസ്റ്റന്‍സ് : 41,572-41,791- 42,147.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ജിഎംഇന്‍ഫ്ര
എച്ച്ഡിഎഫ്‌സി
എസ്ബിഐ ലൈഫ്
കോടക് ബാങ്ക്
ഭാരതി എയര്‍ടെല്‍
റിലയന്‍സ്
ഇന്‍ഫോസിസ്
സഞ്ജിന്‍
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ഇപ്കാ ലാബ്
പ്രധാന ബള്‍ക്ക് ഡീലുകള്‍
ആരതി ഫാര്‍മലാബ്സ്: ജെപി മോര്‍ഗന്‍ ഫണ്ട്സ് 7.14 ലക്ഷം ഇക്വിറ്റി ഷെയറുകള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ വിറ്റഴിച്ചു. 255.33 രൂപ നിരക്കിലായിരുന്നു ഇടപാട്. 18.23 കോടി രൂപയുടെ ഓഹരി വില്‍പ്പനയാണ് നടന്നത്.
ജിഎംആര്‍ എയര്‍പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍: വേദ ഇന്‍വെസ്റ്റേഴ്‌സ് ഫണ്ട് എല്‍പി ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകള്‍ വഴി 5.75 കോടി ഇക്വിറ്റി ഷെയറുകള്‍ 37.2 രൂപ നിരക്കില്‍ വാങ്ങി. 214.23 കോടി രൂപയ്ക്കാണ് ഓഹരി വാങ്ങല്‍. എന്നിരുന്നാലും, എച്ച്/ഡി ഇന്‍വെസ്റ്റേഴ്‌സ് ഫണ്ട് എല്‍പി 3.35 കോടി ഓഹരികള്‍ വിറ്റു. സി/ഡി ഇന്‍വെസ്റ്റേഴ്‌സ് ഫണ്ട് എല്‍പി 5.5 കോടി ഓഹരികള്‍ ഓഫ്‌ലോഡ് ചെയ്തു. ശരാശരി 37.2 രൂപ നിരക്കില്‍. 329.80 കോടി രൂപയ്ക്കായിരുന്നു ഇടപാട്.
ഇന്‍ഡോവിന്‍ഡ് എനര്‍ജി ലിമിറ്റഡ്: എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യ 450433 ഓഹരികള്‍ 0.51 രൂപ നിരക്കില്‍ വില്‍പന നടത്തി.
എസ് വിപി ഗ്ലോബല്‍ ടെക്‌സ്‌റ്റൈല്‍സ് ലിമിറ്റഡ്: ശ്രീവല്ലഭ പിറ്റി വെഞ്ച്വേഴ്‌സ് നലിമിറ്റഡ് 724046 ഓഹരികള്‍ 31.03 രൂപ നിരക്കില്‍ വില്‍പന നടത്തി.
വികാസ് ഇക്കോടെക്ക് ലിമിറ്റഡ്: സില്‍വര്‍ടോസ് ഷോപ്പേഴ്‌സ് പ്രൈവറ്റ് ലിമിറഅറഡ് 5500000 ഓഹരികള്‍ 3.2 രൂപ നിരക്കില്‍ വാങ്ങി.
ഫെബ്രുവരി 6 മൂന്നാം പാദ പ്രവര്‍ത്തനഫലങ്ങള്‍
ടാറ്റ സ്റ്റീല്‍, അദാനി ട്രാന്‍സ്മിഷന്‍, എജിഎസ് ട്രാന്‍സാക്റ്റ് ടെക്‌നോളജീസ്, ബാലാജി അമൈന്‍സ്, ഈസി ട്രിപ്പ് പ്ലാനേഴ്‌സ്, ഇന്‍ഫിബീം അവന്യൂസ്, ജെകെ പേപ്പര്‍, കോള്‍ട്ടെ-പാട്ടില്‍ ഡെവലപ്പേഴ്‌സ്, എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ്, മോണ്ടെ കാര്‍ലോ ഫാഷന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, നുവോകോ വിസ്റ്റാസ് കോര്‍പ്പറേഷന്‍, ഓണ്‍മൊബൈല്‍ ബ്യൂള്‍ ഗ്ലോബല്‍ എസ്ജെവിഎന്‍, തേജസ് നെറ്റ്വര്‍ക്കുകള്‍, യൂണിചെം ലബോറട്ടറീസ്, വരുണ്‍ ബിവറേജസ്






