
കൊച്ചി: രണ്ട് ദിവസത്തെ നേട്ടങ്ങള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ സെപ്തംബര്‍ 21 ന് അരശതമാനം നഷ്ടപ്പെടുത്തി. ബിഎസ്ഇ സെന്‍സെക്‌സ് 263 പോയിന്റ് കുറഞ്ഞ് 59,457 ലെവലിലും നിഫ്റ്റി50 98 പോയിന്റ് ഇടിവില്‍ 17,718 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.
ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ബെയറിഷ് കാന്‍ഡില്‍ രൂപപ്പെട്ടു. ചെറിയ സ്റ്റിക്കോടുകൂടിയ നെഗറ്റീവ് കാന്‍ഡില്‍ ഏകീകരണത്തെ സൂചിപ്പിക്കുന്നതായി എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറഞ്ഞു. വിപണി ബലഹീനത പ്രകടമാക്കുന്നു.
18,100-17,500 കണ്‍സോളിഡേഷന്‍ റെയ്ഞ്ചിലായിരിക്കും വരും ദിവസങ്ങളില്‍ നിഫ്റ്റി.ഏത് നിര്‍ണായക നീക്കവും മുകളിലോ താഴെയോ ചലനങ്ങളുണ്ടാക്കും.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,642- 17,565.
റെസിസ്റ്റന്‍സ്: 17,817-17,915
നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 40,894-40,585
റെസിസ്റ്റന്‍സ്: 41,507 – 41,811
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എല്‍ടി
പവര്‍ഗ്രിഡ്
വിപ്രോ
ഗോദറേജ് കണ്‍സ്യൂമര്‍
ഭാരതി എയര്‍ടെല്‍
എച്ച്ഡിഎഫ്‌സി
ഐസിഐസിഐ ബാങ്ക്
ടിസിഎസ്
ഇന്‍ഫോസിസ്
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
പ്രധാന ഇടപാടുകള്‍
ഡോഡ്‌ല ഡയറി: ഭാരത് ബയോ ടെക് ഇന്റര്‍നാഷണല്‍ 20,26,434 എണ്ണം അഥവാ 3.4 ശതമാനം ഓഹരികള്‍ 525 രൂപ നിരക്കില്‍ സ്വന്തമാക്കി. നിക്ഷേപകരായ ടിപിജി ഡോഡ്‌ല ഡയറി ഹോള്‍ഡിംഗ്‌സ് െ്രെപവറ്റ് ലിമിറ്റഡ് 18,31,434 ഇക്വിറ്റി ഓഹരികള്‍ അതേ വിലയില്‍ വിറ്റു. 2022 ജൂണ്‍ വരെ ടിപിജിക്ക് 58.31 ലക്ഷം അല്ലെങ്കില്‍ 9.8 ശതമാനം ഓഹരിയുണ്ട്.
ത്രിവേണി ടര്‍ബൈന്‍: അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി 40,58,227 ഇക്വിറ്റി ഓഹരികള്‍ ഏറ്റെടുത്തു. സിംഗപ്പൂര്‍ സര്‍ക്കാര്‍- 41,98,226 എണ്ണം, ആദിത്യ ബിര്‍ള സണ്‍ ലൈഫ് മ്യൂച്വല്‍ ഫണ്ട് -37,73,955 എണ്ണം, പ്ലൂട്ടസ് വെല്‍ത്ത് മാനേജ്‌മെന്റ്- 20,38,058 എണ്ണം, എസ്ബിഐ മ്യൂച്വല്‍ ഫണ്ട് -75,45,788 എണ്ണം, നോമുറ ഇന്ത്യന്‍ സ്‌റ്റോക്ക് മദര്‍ ഫണ്ട് -31,99,351എണ്ണം എന്നിങ്ങനെ 226.7 രൂപ നിരക്കില്‍ ഓഹരികള്‍ വാങ്ങി. പ്രമോട്ടര്‍മാരായ രതി സാഹ്‌നി 3,23,30,548 എണ്ണം അല്ലെങ്കില്‍ ഏകദേശം 10 ശതമാനം ഓഹരി 229 രൂപ നിരക്കില്‍ വാങ്ങി.അതേസമയം, പ്രമോട്ടര്‍ സ്ഥാപനമായ, ത്രിവേണി എഞ്ചിനീയറിംഗ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് 7,06,27,980 എണ്ണം അഥവാ 21.85 ശതമാനം 227.75 രൂപയ്ക്ക് വിറ്റു.