അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ടെക് മഹീന്ദ്രയുടെ അറ്റാദായം 4% ഇടിഞ്ഞ് 1,285 കോടിയായി

മുംബൈ: 2022 സെപ്തംബർ 30 ന് അവസാനിച്ച പാദത്തിൽ ഐടി സേവന ദാതാക്കളായ ടെക് മഹീന്ദ്രയുടെ ഏകീകൃത അറ്റാദായം 4 ശതമാനം ഇടിഞ്ഞ് 1,285 കോടി രൂപയായി കുറഞ്ഞു. എന്നാൽ തുടർച്ചയായ അടിസ്ഥാനത്തിൽ അറ്റാദായം ജൂൺ പാദത്തിലെ 1,131.6 കോടി രൂപയിൽ നിന്ന് 13.6 ശതമാനം ഉയർന്നു.

കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം തുടർച്ചയായി 3.3 ശതമാനവും വാർഷികാടിസ്ഥനത്തിൽ 20.6 ശതമാനവും വർധിച്ച് 13,129.5 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിലെ വരുമാനം 10,881.3 കോടി രൂപയായിരുന്നു.

വിപണി സാഹചര്യങ്ങൾ വികസിക്കുകയും വിതരണ വെല്ലുവിളികൾ തുടരുകയും ചെയ്യുമ്പോൾ, തങ്ങളുടെ സംയോജിതവും പുതിയതുമായ പരിഹാരങ്ങളിലൂടെ ഉപഭോക്താക്കളെ അവരുടെ പരിവർത്തന യാത്രയിൽ സഹായിക്കുന്നതിന് വ്യത്യസ്തമായ ഓഫറുകൾ ശക്തിപ്പെടുത്തുമെന്ന് ടെക് മഹീന്ദ്ര എംഡിയും സിഇഒയുമായ സി പി ഗുർനാനി പറഞ്ഞു.

കമ്പനി ഒരു ഓഹരിക്ക് 18 രൂപയുടെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. ഡോളറിന്റെ അടിസ്ഥാനത്തിൽ, കമ്പനിയുടെ വരുമാനം 11.2 ശതമാനം വർധിച്ച് 1,638 മില്യൺ ഡോളറായി. കൂടാതെ പലിശയ്ക്കും നികുതിക്കും മുമ്പുള്ള വരുമാനം (ഇബിഐടി) 1,492 കോടി രൂപയാണ്.

കമ്പനിയുടെ പ്രധാന കമ്മ്യൂണിക്കേഷൻസ്, മീഡിയ, എന്റർടൈൻമെന്റ് വിഭാഗം മൊത്തം വരുമാനത്തിൽ 39.7 ശതമാനം സംഭാവന നൽകിയപ്പോൾ മാനുഫാക്ചറിംഗ് വിഭാഗം 16 ശതമാനവും സാങ്കേതികവിദ്യ 10.1 ശതമാനവും ബിഎഫ്എസ്ഐ 16.3 ശതമാനവും സംഭാവന ചെയ്തു. അതേപോലെ അമേരിക്കയുടെ വരുമാന വിഹിതം മൊത്തം വരുമാനത്തിന്റെ 50.8 ശതമാനവും യൂറോപ്പിന്റെ വിഹിതം 24.5 ശതമാനവുമാണെന്ന് കമ്പനി അറിയിച്ചു.

X
Top