ഇറാൻ സംഘർഷവും എണ്ണവില കുതിപ്പും: പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ‘ഡീസലിന് 6 രൂപ നഷ്ടം’വിമാന ഇന്ധന പ്രതിസന്ധി മാസങ്ങൾ നീണ്ടുനിൽക്കുമെന്ന് അയാട്ടഇന്ത്യൻ വിമാനത്താവളത്തിലെ ലാൻഡിങ്-പാർക്കിങ് ഫീസ് കുറച്ചുപശ്ചിമേഷ്യയിലെ പ്രതിസന്ധി: പ്രവാസി നിക്ഷേപത്തെയും തൊഴിലിനെയും ബാധിച്ചേക്കുംസംസ്ഥാന-ജില്ലാ ജിഡിപി കണക്കുകള്‍ ഇനി ഏകീകൃതമാകും; പുതിയ കരട് മാനദണ്ഡങ്ങളുമായി കേന്ദ്രം

ലോകത്തിലെ ഏറ്റവും വലിയ എഐ ഡാറ്റാ സെന്‍റർ ‌രാജ്യത്തൊരുക്കാൻ ടിസിഎസ്

മുംബൈ: നിർമിതബുദ്ധി രംഗത്തു വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത്, ലോകത്തിലെ ഏറ്റവും വലിയ എഐ ഡാറ്റാ സെന്‍റർ ഇന്ത്യയിൽ സ്ഥാപിക്കാൻ പ്രമുഖ ഐടി കമ്പനിയായ ടിസിഎസ് തയാറെടുക്കുന്നു. എഐ ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം.
ഭാവിയിലെ കരുത്തുറ്റ ഇൻഫ്രാസ്ട്രക്ചർ ഹൈപ്പർവോൾട്ട് എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ അത്യാധുനികവും സുരക്ഷിതവുമായ എഐ ഇൻഫ്രാസ്ട്രക്ചറാണ് ടിസിഎസ് വിഭാവനം ചെയ്യുന്നത്.

വൻകിട ടെക് കമ്പനികൾക്കും എഐ അധിഷ്ഠിത സംരംഭങ്ങൾക്കും ആവശ്യമായ അതിവേഗ കമ്പ്യൂട്ടിംഗ് സൗകര്യങ്ങൾ ലഭ്യമാക്കും. ഡാറ്റാ സെന്‍ററുകളിലെ താപം നിയന്ത്രിക്കാൻ ലിക്വിഡ് കൂളിംഗ് സംവിധാനങ്ങൾ, ഉയർന്ന പ്രകടനക്ഷമതയുള്ള റാക്കുകൾ, ഊർജക്ഷമതയുള്ള രൂപകല്പന തുടങ്ങിയവ ഹൈപ്പർവോൾട്ടിന്‍റെ പ്രത്യേകതകളാണ്.

ആഗോള ഡാറ്റാ ഹബ്ബായി മാറിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. നിലവിൽ 1.5 ജിഗാവാട്ട് ശേഷിയുള്ള ഇന്ത്യയിലെ ഡാറ്റാ സെന്‍റർ മേഖല 2030-ഓടെ 10 ജിഗാവാട്ടിന് മുകളിലേക്ക് വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 മുതൽ ഏകദേശം 94 ബില്യൺ ഡോളറിന്‍റെ നിക്ഷേപമാണ് മേഖലയിൽ ഇന്ത്യയിലേക്കെത്തിയത്.

ആഗോളതലത്തിലെ പ്രമുഖ എഐ കമ്പനികളുമായി സഹകരിച്ച് ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങൾ നൽകാനാണ് ടിസിഎസിന്‍റെ ലക്ഷ്യം. ഇന്ത്യയുടെയും ലോകത്തിന്‍റെ അടുത്ത ഘട്ടത്തിലുള്ള ഡിജിറ്റൽ വളർച്ചയ്ക്കു കരുത്തേകാൻ പദ്ധതിക്കു കഴിയുമെന്നു ടിസിഎസ് അധികൃതർ വ്യക്തമാക്കി.

X
Top