
മുംബൈ: ഇന്ത്യയില ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) വേതന വര്‍ദ്ധനയ്്‌ക്കൊരുങ്ങുന്നു. 12,000 ജീവനക്കാരെ പിരിച്ചുവിടാന്‍ തിരുമാനിച്ചതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ കമ്പനിയുടെ പ്രധാന കോര്‍പറേറ്റ് പ്രവര്‍ത്തനമാണിത്.
കമ്പനിയിലെ 80 ശതമാനം വരുന്ന ജീവനക്കാര്‍ക്കും വേതനവര്‍ദ്ധനവ് ലഭ്യമാകുമെന്ന് കരുതപ്പെടുന്നു. കമ്പനിയിലെ ജൂനിയര്‍ ലെവല്‍ തൊട്ട് മിഡ് ലെവലിലുള്ള ജീവനക്കാര്‍ക്കായിരിക്കും നടപടി ഗുണം ചെയ്യുക. സി3എ ഗ്രേഡ് തൊട്ട് വേതനവര്‍ദ്ധനവ് നടപ്പാക്കുമെന്ന് കമ്പനി ജീവനക്കാര്‍ക്കയച്ച ഇ മെയിലില്‍ വെളിപ്പെടുത്തുന്നു.
വേതന വര്‍ദ്ധനവ് 2025 സെപ്തംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. മുന്‍വര്‍ഷങ്ങളില്‍ കമ്പനി 4.5 ശതാനംം മുതല്‍ 7 ശതമാനം വരെയുള്ള വാര്‍ഷിക വേതന വര്‍ദ്ധനവാണ് നടപ്പാക്കിയത്. എന്നാല്‍ ഈ വര്‍ഷത്തെ കണക്കുകള്‍ ലഭ്യമായിട്ടില്ല.





