രാസവള ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടി ഇന്ത്യപ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇടിവ്ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടിഇന്ത്യയിലേക്ക് കുതിച്ചൊഴുകി ബ്രസീൽ, അമേരിക്കൻ ക്രൂഡ് ഓയിൽചില്ലറ പണപ്പെരുപ്പം ആറു വർഷത്തെ താഴ്ചയിൽ

യുകെ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നും 700 മില്യണ്‍ ഡോളര്‍ കരാര്‍ നേടി ടിസിഎസ്, കരാര്‍ മൂന്നുവര്‍ഷത്തെ വലുത്

ലണ്ടന്‍: മൂന്നുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ യുകെ കരാര്‍ നേടിയിരിക്കയാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്). ഫീനിക്‌സ് ഗ്രൂപ്പ് ഹോള്‍ഡിംഗ്‌സ് പിഎല്‍സിയുടെ ഉത്പനങ്ങള്‍ ഡിജിറ്റലാക്കാനുള്ള കരാറാണിത്. 600 മില്യണ്‍ പൗണ്ടാ (723 മില്യണ്‍ ഡോളര്‍)ണ് മതിപ്പ്.

ഒരു ഇന്‍ഷൂറന്‍സ് സേവന ദാതാവാണ് ഫീനിക്‌സ് ഗ്രൂപ്പ്.എന്‍ഡ്-ടു-എന്‍ഡ് കസ്റ്റമര്‍ സര്‍വീസ് പരിവര്‍ത്തനം ഐടി സേവന പ്രമുഖര്‍ക്കായി ടിസിഎസ് സാധ്യമാക്കും. ഇത് വഴി ഉപഭോക്തൃ സംതൃപ്തി നിലനിര്‍ത്താനാകുമെന്ന് ഫീനിക്‌സ് കരുതുന്നു.

“ആത്യന്തികമായി, ഈ പരിവര്‍ത്തനം ഫീനിക്സിന്റെ ഉപഭോക്താക്കള്‍ക്ക് വ്യക്തമായ ഡിജിറ്റല്‍ ഫോക്കസ്, സ്ഥിരമായ ഉപഭോക്തൃ ബ്രൗസിംഗ്, ഒരു പ്ലാറ്റ്ഫോം നല്‍കുന്ന ഉപഭോക്തൃ നിര്‍ദ്ദേശങ്ങള്‍ എന്നിവ പ്രദാനം ചെയ്യും. ഇതുവഴി അവര്‍ വലിയതോതില്‍ പ്രയോജനം നേടും,” ഫീനിക്സ് ഗ്രൂപ്പിലെ ഹെറിറ്റേജ് ഡിവിഷന്‍ സിഇഒ ബ്രിഡ് മീനി പറഞ്ഞു.

ഉപഭോക്തൃ അനുഭവങ്ങളില്‍ പരിവര്‍ത്തനമുണ്ടാക്കുക എന്നത്
ടിസിഎസ് ബാഎന്‍സിഎസ് പ്ലാറ്റ്ഫോമിന്റെ (TCS BaNCS) അടിസ്ഥാനശിലയാണെന്ന് ടിസിഎസ് ബിഎഫ്എസ്ഐ പ്രോഡക്ട്സ് ആന്‍ഡ് പ്ലാറ്റ്‌ഫോം പ്രസിഡന്റ് ആര്‍ വിവേകാനന്ദ് പറയുന്നു.

ടിസിഎസ് ഓഹരി ഇതിനോടകം 2 ശതമാനത്തോളം നേട്ടമുണ്ടാക്കിയിട്ടുണ്ട്. 3532 രൂപയിലാണ് നിലവില്‍ ട്രേഡിംഗ്.

X
Top