
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐടി സേവനദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഓഗസ്റ്റ് 9 ന് നടത്താനിരുന്ന പ്രസ് കോണ്‍ഫറന്‍സ് റദ്ദാക്കി. രണ്ടാംപാദ പ്രവര്‍ത്തനഫലങ്ങള്‍ പ്രഖ്യാപിക്കാനാണ് കമ്പനി പ്രസ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.
മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ ചരമദിനമായതിനാലാണ് ഇതെന്ന് കമ്പനി പറയുന്നു. ടെലികോണ്‍ഫറന്‍സ് അല്ലെങ്കില്‍ വെബ്കാസ്റ്റ് വഴി എക്‌സിക്യുട്ടീവുകള്‍ രണ്ടാംപാദ ഫലം പുറപ്പെടുവിക്കും.
പത്രസമ്മേളനം റദ്ദാക്കിയത് നിക്ഷേപകരുടെ വികാരത്തെയോ വിപണി സുതാര്യതയെയോ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. അനലിസ്റ്റ് കോളിലൂടെയും റെഗുലേറ്ററി ഫയലിംഗുകളിലൂടെയും പ്രസക്തമായ എല്ലാ സാമ്പത്തിക വെളിപ്പെടുത്തലുകളും ലഭ്യമാക്കുമെന്ന് ടിസിഎസ് ഉറപ്പുനല്‍കിയിട്ടുണ്ട്. ഐടി വ്യവസായത്തെ ബാധിക്കുന്ന നിരവധി ആഗോള, ആഭ്യന്തര ഘടകങ്ങള്‍ കാരണം കമ്പനിയുടെ രണ്ടാം പാദ ഫലങ്ങള്‍ക്കായി വിപണി കാതോര്‍ത്തിരിക്കയാണ്.
അമേരിക്ക, എച്ച്് വണ്‍ബി വിസാ അപേക്ഷ ഫീസ് 1,00000 ഡോളറായി വര്‍ദ്ധിപ്പിച്ചതാണ് ഇതില്‍ പ്രധാനപ്പെട്ടത്. നടപടി ഇന്ത്യന്‍ ഐടി സ്ഥാപനങ്ങളുടെ ചെലവ് ഘടനയെ ബാധിയ്ക്കുന്നതാണ്. കൂടാതെ പ്രതിഭാദാരിദ്യവും കമ്പനി നേരിടുന്നു. ഐടി മേഖലയില്‍ നിന്നുള്ള ഉയര്‍ന്ന കൊഴിഞ്ഞുപോക്ക് കാരണമാണിത്.